#SaveCSK: ചെന്നൈ കിംഗ്‌സ് ആരാധകനാണോ, എങ്കില്‍ ഈ ക്യാംപെയ്‌നില്‍ ചേരൂ...
ചെന്നൈ: ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുടെ പിന്തുണയുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അപ്പോള്‍ പിന്നെ ആ സൂപ്പര്‍ കിംഗ്‌സിനെ ഐ പി എല്ലില്‍ നിന്നും വിലക്കിയാല്‍ ആരാധകര്‍ വെറുതെ ഇരിക്കുമോ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രക്ഷിക്കാനായി ക്യാംപെയ്‌നുമായി ഇറങ്ങിയിരിക്കുകയാണ് ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍.
ചെന്നൈ കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തില്‍ കൂടിച്ചേരാനും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ട്. ആഗസ്ത് 1 ശനിയാഴ്ച ചെപ്പോക്കിലെ സ്‌റ്റേഡിയത്തില്‍ ഒത്തുചേരുന്ന ആരാധകര്‍ ബി സി സി ഐക്ക് നല്‍കാനുള്ള പരാതിയില്‍ ഒപ്പിടും. ക്യാംപെയ്‌ന്റെ കൂടുതല്‍ വിശേഷങ്ങള്‍ കാണൂ..

ചെന്നൈയുടെ യൂണിഫോം
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യൂണിഫോമായ മഞ്ഞയും മഞ്ഞയും ധരിച്ചുവേണം ആരാധകര്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെത്താന്‍

പ്രചാരണം ഫേസ്ബുക്കിലൂടെ
സേവ് സിഎസ്‌കെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ക്യാംപെയ്ന്‍ നടക്കുന്നത്.

ആറായിരത്തിലധികം
ആഗസ്ത് 1ന് ചെപ്പോക്കില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് ആറായിരത്തിലധികം പേരാണ് ഇതിനോടകം ഉറപ്പ് പറഞ്ഞിട്ടുള്ളത്.

ഫാന്‍ സപ്പോര്‍ട്ടില്‍ നമ്പര്‍ വണ്‍
രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഐ പി എല്‍ ടീം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications