For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇനി ഒരിക്കലും ഉനദ്ഘട്ടിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കില്ല' - തുറന്ന് പറഞ്ഞ് സൗരാഷ്ട്ര കോച്ച്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ നാളായി ഒരു ഇടം കൈയന്‍ പേസറുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. ആശിഷ് നെഹ്്‌റ, സഹീര്‍ ഖാന്‍ എന്നിവര്‍ വിരമിച്ച ശേഷം ഇടം കൈയന്‍ പേസറെന്ന നിലയില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന മറ്റൊരു താരം ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടില്ല. നിലവില്‍ ഇന്ത്യക്ക് പരിഗണിക്കപ്പെടാവുന്ന ഇടം കൈയന്‍ പേസര്‍മാരായി ടി നടരാജന്‍, ഖലീല്‍ അഹ്മദ്, ജയദേവ് ഉനദ്ഘട്ട് എന്നിവരാണുള്ളത്.

ഇതില്‍ 2010ല്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരമാണ് ഉനദ്ഘട്ട്. മത്സരത്തില്‍ താരത്തിന് വിക്കറ്റ് നേടാനായില്ല. ഇതിന് ശേഷം ഒരു തവണ പോലും ടെസ്റ്റിലേക്ക് ഉനദ്ഘട്ടിനെ പരിഗണിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയ്‌ക്കൊപ്പം ഗംഭീര പ്രകടനമാണ് താരം നടത്തിയത്. നിലവില്‍ പരിമിത ഓവര്‍ ടീമില്‍ പോലും അദ്ദേഹത്തിന് അവസരമില്ല.

ഇപ്പോഴിതാ ഇനി ഒരിക്കലും ജയദേവ് ഉനദ്ഘട്ടിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും സൗരാഷ്ട്ര പരിശീലകനുമായ കര്‍സന്‍ ഗാര്‍വി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. '2019-20 സീസണിലെ രഞ്ജി ട്രോഫി ഫൈനലിനിടെ ഞാനൊരു സെലക്ടറോട് ചോദിച്ചു, ഒരു ബൗളര്‍ 60ലധികം വിക്കറ്റുകള്‍ വീഴ്ത്തി തന്റെ ടീമിനെ ഫൈനലില്‍ എത്തിച്ചിരിക്കുകയാണ്.

jaydevunadkat

അവനെ ഇന്ത്യന്‍ എ ടീമിലേക്കെങ്കിലും പരിഗണിക്കാന്‍ സാധ്യതയുണ്ടോ? അപ്പോള്‍ ആ സെലക്ടര്‍ പറഞ്ഞത് 'കാഡു ഭായ്,ഇനി ഒരിക്കലും അവനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ല.അവന്റെ പേര് ഞങ്ങളുടെ പരിഗണനാ പട്ടികയിലില്ലെന്നും ഇല്ലെന്നാണ്. എന്തുകൊണ്ടാണിതെന്നും ഇത്രയും വിക്കറ്റുകള്‍ നേടിയതിന്റെ അര്‍ത്ഥമെന്താണെന്നും ഞാന്‍ ചോദിച്ചു.അവന്റെ പ്രായമാണ് അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത്'-കര്‍സന്‍ ഗാര്‍വി പറഞ്ഞു.

എന്തിനാണ് ഇത്രയും പ്രായമുള്ള ഒരു താരത്തെ ഇനിയും ടീമിലേക്ക് പരിഗണിക്കുന്നത്. 21,22,23 വയസുള്ള യുവതാരങ്ങളെ പരിഗണിച്ച് വളര്‍ത്തിക്കൊണ്ടുവന്നാല്‍ 10-12 വര്‍ഷം ഇന്ത്യക്കായി സേവനം ചെയ്യാനാവും. ഇപ്പോള്‍ ഉനദ്ഘട്ടിനെ എടുത്താല്‍ എത്ര നാള്‍ അവന് ടീമിനായി കളിക്കാന്‍ സാധിക്കും? ആ ചോദ്യമാണ് സെലക്ടര്‍ ചോദിച്ചതെന്നും കര്‍സന്‍ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിന്റെ നിരാശ കഴിഞ്ഞ ദിവസം ഉനദ്ഘട്ട് തുറന്ന് പറഞ്ഞിരുന്നു. വേണ്ടത്ര അവസരം ലഭിച്ചില്ലെന്നും 2019 രഞ്ജി ട്രോഫിക്ക് ശേഷം ടൂര്‍ണമെന്റ് നടക്കാത്തതിനാല്‍ കൂടുതല്‍ അവസരം ലഭിച്ചില്ലെന്നും 2019,2020 ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിക്കാത്തതും തിരിച്ചടിയായെന്നും ഉനദ്ഘട്ട് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് 29കാരനായ ഉനദ്ഘട്ട്.

Story first published: Wednesday, May 26, 2021, 16:47 [IST]
Other articles published on May 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+