രഞ്ജി ട്രോഫി സെമി: രാഹുല്‍ പൂജ്യത്തിന് പുറത്ത്, ബംഗാളിനെതിരേ കര്‍ണാടക പതറുന്നു
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗാളിനെതിരേ കര്‍ണാടക പതറുന്നു. ബംഗാള്‍ മുന്നോട്ടുവെച്ച 352 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ കര്‍ണാടക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 254 റണ്‍സാണ് കര്‍ണാടകയ്ക്കുവേണ്ടത്. ദേവദത്ത് പടിക്കലും (50) മനീഷ് പാണ്ഡെയുമാണ് (11) ക്രീസില്‍. കെ എല്‍ രാഹുല്‍ (0) രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തിയത് കര്‍ണാടകയ്്ക്ക് കടുത്ത തിരിച്ചടിയായി.
കരുണ്‍ നായര്‍ക്കും (6) തിളങ്ങാനായില്ല. ഇഷാന്‍ പോറല്‍,മുകേഷ് കുമാര്‍,ആകാശ് ദീപ് എന്നിവര്‍ ബംഗാളിനുവേണ്ടി ഓരോ വിക്കറ്റ് പങ്കിട്ടു. ബംഗാളിന്റെ രണ്ടാം ഇന്നിങ്‌സ് 161 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൃഷ്ണപ്പ ഗൗതവുമാണ് ബംഗാളിനെ ചെറിയ സ്‌കോറിലൊതുക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 312 റണ്‍സെടുത്തപ്പോള്‍ കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സ് 122 റണ്‍സില്‍ അവസാനിച്ചിരുന്നു.

മറ്റൊരു സെമിയില്‍ ഗുജറാത്തിനെതിരേ സൗരാഷ്ട്രയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 118 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്രയ്ക്കുള്ളത്. ചേതന്‍ സക്കറിയ (32), അര്‍പിക് വസവാഡ (23) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാര്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങിയത് സൗരാഷ്ട്രയ്്ക്ക് കടുത്ത തിരിച്ചടിയായി. അഞ്ച് വിക്കറ്റും വീഴ്ത്തിയത് ചിന്തന്‍ ഗജയാണ്. നേരത്തെ സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സില്‍ 304 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്തിന്റെ ഒന്നാം ഇന്നിങ്‌സ് 252 റണ്‍സില്‍ അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications