വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗെയ്‌ലിനെ പുറത്താക്കിയതില്‍ പങ്കില്ല... എല്ലാം അടിസ്ഥാനരഹിതം- പ്രതികരിച്ച് സര്‍വന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ടാണ് സര്‍വനെ ഗെയ്ല്‍ വിമര്‍ശിച്ചത്

കിങ്സ്റ്റണ്‍: മുന്‍ സഹതാരവും വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണറുമായ ക്രിസ് ഗെയ്‌ലിന്റൈ ആരോപണങ്ങള്‍ക്കു മറുപടിയുമായി രാംനരേഷ് സര്‍വന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തലാവാസിന്റെ അസിസ്റ്റന്റ് കോച്ചാണ് സര്‍വന്‍. കഴിഞ്ഞ സീസണിലു ശേഷം ഗെയ്‌ലിനെ ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നില്‍ കളിച്ചത് സര്‍വനാണെന്നായിരുന്നു ഗെയ്ല്‍ ആഞ്ഞടിച്ചത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗുരുതര ആരോപണങ്ങളാണ് മുന്‍ ടീമംഗവും സുഹൃത്തുമായിരുന്ന സര്‍വനെതിരേ ഗെയ്ല്‍ ഉന്നയിച്ചത്.

sarwan

യൂട്യൂബ് വഴി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഗെയ്ല്‍ നടത്തിയ പൊട്ടിത്തെറി നിര്‍ഭാഗ്യകരമായിപ്പോയി. അദ്ദേഹത്തെ പുതിയ സീസണില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള തീരുമാനത്തില്‍ തനിക്കു യാതൊരു റോളുമില്ലെന്നു സര്‍വന്‍ പ്രതികരിച്ചു. ഗെയ്‌ലിന്റെ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നും 39 കാരനായ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ പറയുന്നു. ഗെയ്ല്‍ ആ വീഡിയോയിലൂടെ നല്ല പേരുള്ള നിരവധി പേരെയാണ് കരിവാരി തേയ്ക്കാന്‍ ശ്രമിച്ചത്. ഇതില്‍ കൂടുതലായി ആക്രമിക്കപ്പെട്ടത് താനുമാണെന്നും സര്‍വന്‍ വ്യക്തമാക്കി.

കരിയറിന്റെ തുടക്കകാലം മുതല്‍ ഗെയ്‌ലിനൊപ്പം താന്‍ കളിച്ചിട്ടുണ്ട്. അസാധാരണ പ്രതിഭയുള്ള അദ്ദേഹത്തോട് അന്നു മുതല്‍ ആരാധനയാണുള്ളത്. മുന്‍ സഹതാരത്തെക്കേളുപരി അടുത്ത സുഹൃത്തുമായിരുന്നു ഗെയ്ല്‍. അതുകൊണ്ടു തന്നെയാണ് ആരോപണങ്ങള്‍ തനിക്കു ശരിക്കും ഷോക്കായി മാറിയത്. തന്നെ മാത്രമല്ല ഗെയ്‌ലുമായി അടുപ്പമുണ്ടായിരുന്ന സ്വന്തം കുടുംബത്തെയും ഇത് വല്ലാതെ ബാധിച്ചതായി സര്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കോലി, രോഹിത്, ബുംറ... ഇവരില്‍ ഒരാള്‍ക്ക് അവസരം, ഒരു രാജ്യം, ഒരു താരം- ചോപ്രയുടെ ലോക ടി20 ഇലവന്‍കോലി, രോഹിത്, ബുംറ... ഇവരില്‍ ഒരാള്‍ക്ക് അവസരം, ഒരു രാജ്യം, ഒരു താരം- ചോപ്രയുടെ ലോക ടി20 ഇലവന്‍

ധോണി ഇനി ഒരിക്കലും ഇന്ത്യക്കായി കളിക്കില്ല!! വിരമിക്കല്‍ അടുത്ത വര്‍ഷം? വെളിപ്പെടുത്തി ടീമംഗങ്ങള്‍ധോണി ഇനി ഒരിക്കലും ഇന്ത്യക്കായി കളിക്കില്ല!! വിരമിക്കല്‍ അടുത്ത വര്‍ഷം? വെളിപ്പെടുത്തി ടീമംഗങ്ങള്‍

നേരത്തേ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ ഗെയ്ല്‍ മോശം പരാമര്‍ശം നടത്തിയപ്പോള്‍ ആജീവനനാന്ത കാലത്തേക്കു വിലക്കണമെന്നാവശ്യപ്പെട്ടു ഇയാന്‍ ചാപ്പല്‍ രംഗത്തു വന്നിരുന്നു. അന്നു ഗെയ്‌ലിനു എല്ലാ വിധ പിന്തുണയും നല്‍കണമെന്ന് ആരാധകരോടു ആവശ്യപ്പെട്ടയാളാണ് താന്‍. അതുപോലെയുള്ള എല്ലാ സന്ദര്‍ഭങ്ങളിലും ഗെയ്‌ലിനൊപ്പം നിന്നിട്ടുണ്ടെന്നും സര്‍വന്‍ വിശദമാക്കി. ഗെയ്‌ലിനോട് മോശമായി പെരുമാറാന്‍ ടീമിലെ വിദേശ താരങ്ങളോടു താന്‍ ആവശ്യപ്പെട്ടുവെന്ന ഗെയ്‌ലിന്റെ ആരോപണത്തിലും കഴമ്പില്ലെന്നും അദ്ദേഹം അറിയിച്ചു.

കൊറോണവൈറസിനേക്കാള്‍ മോശമാണ് സര്‍വനെന്നായിരുന്നു യൂട്യൂബ് വീഡിയോയില്‍ ഗെയ്ല്‍ തുറന്നടിച്ചത്. തലാവാസില്‍ തന്റെ കരിയറിന് എന്താണോ സംഭവിച്ചത് അതില്‍ നിനക്ക് വലിയൊരു പങ്കുണ്ട്. മുമ്പൊരിക്കല്‍ തന്റെ പിറന്നാള്‍ ആഘോഷത്തില്‍ തന്നെക്കുറിച്ച് ഏറെ നേരം സംസാരിച്ച വ്യക്തി കൂടിയായിരുന്നു നീ. എന്നാല്‍ ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് നോക്കൂ. സര്‍വന്‍, നീ പാമ്പാണ്. നിനക്കറിയാമോ, കരീബിയയില്‍ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്ന വ്യക്തി നീയല്ല. നീ പക്വതയില്ലാത്തവനും പ്രതികാരശീലമുള്ളയാളും പിറകില്‍ നിന്നു കുത്തുന്നവനുമാണെന്ന് ഗെയ്ല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

gayle

തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നു ഗെയ്ല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും അതോടൊപ്പം സര്‍വന്റെ ഇടപെടലുമാണ് തന്നെ പറഞ്ഞു വിടാന്‍ കാരണമെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു സര്‍വന്‍ നോട്ടമിട്ടുവച്ചിരുന്നു. മറ്റെല്ലാവരുടെയും കണ്ണില്‍ നീ പുണ്യവാളനും വളരെ നല്ല വ്യക്തിയുമായി മാറി. സര്‍വന്‍ നീ ചെകുത്താനാണ്. നീ ക്രൂരനും വിഷവുമാണെന്നും ഗെയ്ല്‍ വിമര്‍ശിച്ചിരുന്നു. 2019ലാണ് ഗെയ്ല്‍ തലാവാസ് ടീമിനൊപ്പം ചേരുന്നത്. ഫ്രാഞ്ചൈസിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ടാമൂഴം കൂടിയായിരുന്നു. 2013, 16 സീസണുകളില്‍ തലാവാസിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീട വിജയത്തില്‍ ഗെയ്ല്‍ പങ്കാളിയായിരുന്നു.

Story first published: Friday, May 1, 2020, 17:11 [IST]
Other articles published on May 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X