Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങള്‍ 500 റണ്‍സടിക്കും, അവരെ 50 റണ്‍സിന് എറിഞ്ഞിടും, ആ താരത്തിന് ആരാധകരുടെ മറുപടി ഇങ്ങനെ

വേണ്ടി വന്നാല്‍ ഞങ്ങള്‍ 500 റണ്‍സുമടിക്കും | Oneindia malayalam

ലണ്ടന്‍: പാകിസ്താന്‍ ടീം മനോനില തെറ്റിയ അവസ്ഥയിലാണെന്ന് തോന്നുന്നു. ഇപ്പോള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. കഴിഞ്ഞ ദിവസം പാക് താരം ഇമാം ഉള്‍ഹക്ക് സെമി ഫൈനല്‍ കളിക്കുന്നതിനെ കുറിച്ചായിരുന്നു പറഞ്ഞത്. പാകിസ്താന്‍ സെമിയിലെത്തുന്ന കാര്യം കഷ്ടമാണെന്ന് അറിഞ്ഞിട്ടും ഇങ്ങനെ പറയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇപ്പോഴിതാ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും അത്തരമൊരു കാര്യം പറഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ 500 റണ്‍സടിക്കുമെന്നാണ് സര്‍ഫ്രാസ് പറഞ്ഞിരിക്കുന്നത്.

1

കേള്‍ക്കുമ്പോള്‍ വലിയ ചിരി ഉണ്ടാക്കുന്ന കാര്യമാണിത്. ഒരു ടീമും ഇതുവരെ ലോകകപ്പില്‍ 300 റണ്‍സ് മാര്‍ജിനില്‍ വിജയിച്ചിട്ടില്ല. അപ്പോഴാണ് വലിയ ബാറ്റിംഗ് കരുത്തൊന്നും അവകാശപ്പെടാനില്ലാത്ത പാകിസ്താന്‍ 500 റണ്‍സ് ശക്തരായ ബംഗ്ലാദേശിനെതിരെ അടിക്കുമെന്ന് പറയുന്നത്. പാകിസ്താന്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ 311 റണ്‍സിന് വീഴ്ത്തിയാല്‍ സെമിയിലെത്താം. അതിനായി പാകിസ്താന്‍ 400 റണ്‍സിന് മുകളില്‍ നേടേണ്ടി വരും. നിലവിലെ ലോകകപ്പില്‍ ഒരു ടീം പോലും 400 റണ്‍സിന് മുകളില്‍ നേടിയിട്ടില്ല.

ഞങ്ങള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ചിന്തിക്കുന്നത്. 400 റണ്‍സോ 500 റണ്‍സോ നേടിയാല്‍ ബംഗ്ലാദേശിനെ 50 റണ്‍സില്‍ പുറത്താക്കാന്‍ പാകിസ്താന് സാധിക്കും. അതിനായി വന്‍ പോരാട്ടം തന്നെ നടത്തും. 500 മുതല്‍ 550 റണ്‍സ് വരെ നേടാനുള്ള ശ്രമം നടത്തും. 316 റണ്‍സിനെങ്കിലും വിജയിക്കാന്‍ ശ്രമിക്കുമെന്നും, അതാണ് മുന്നിലുള്ള ലക്ഷ്യമെന്നുമാണ് സര്‍ഫ്രാസ് പറഞ്ഞത്. പാകിസ്താന്‍ ഇതുവരെ ഏകദിനത്തില്‍ 400 റണ്‍സ് നേടിയിട്ടില്ല എന്ന കാര്യം കൂടി ഓര്‍ക്കണം.

അതേസമയം സര്‍ഫ്രാസ് തള്ള് കുറയ്ക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വമ്പന്‍ ട്രോളുകളും ഇതിന് പിന്നാലെ ഇറങ്ങിയിട്ടുണ്ട്. സര്‍ഫ്രാസ് മത്സരത്തില്‍ കോട്ടുവാ ഇടുമെന്നും, അതുവഴി ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ഉറങ്ങി പോകുമെന്നും അതിലൂടെയാണ് പാകിസ്താന്‍ 500 റണ്‍സടിച്ച് വിജയിക്കാന്‍ പോകുന്നതെന്നും ഒരു ആരാധകന്‍ പരിഹസിക്കുന്നു. ഭൂമിയിലുള്ള ജീവജാലങ്ങളെല്ലാം ഇത് കേട്ടിട്ട് ചിരിക്കുന്നുണ്ടാവുമെന്നായിരുന്നു മറ്റൊരു ആരാധകന്റെ പരിഹാസം. ഇതിന് പിന്നാലെ നിരവധി പേര്‍ ട്രോളുമായി എത്തിയിട്ടുണ്ട്.

Story first published: Friday, July 5, 2019, 15:39 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+