പാകിസ്താന്‍ എല്ലാവരും ഭയക്കുന്ന ടീമെന്ന് സര്‍ഫ്രാസ്, നല്ല തമാശയെന്ന് ഇന്ത്യന്‍ ആരാധകര്‍
ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ പാകിസ്താന്‍ ശക്തമായ ടീമാണെന്ന് എതിരാളികള്‍ പോലും സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയ ഇപ്പോള്‍ വന്‍ പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുകയാണ്. ലോകകപ്പില്‍ പാകിസ്താന്‍ എല്ലാവരും ഭയപ്പെടുന്ന ടീമാണെന്നായിരുന്നു സര്‍ഫ്രാസിന്റെ പരാമര്‍ശം.

അതേസമയം ഇത് നല്ല താമശയാണെന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പ്രതികരണം. സര്‍ഫ്രാസിന്റെ പരാമര്‍ശത്തെ കടുത്ത രീതിയില്‍ തന്നെ ട്രോളിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴയില്‍ നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സര്‍ഫ്രാസ് രസകരമായ പ്രസ്താവന നടത്തിയത്. ഇതാണ് ഇപ്പോള്‍ പുലിവാലായിരിക്കുന്നത്.
പാകിസ്താന്‍ ആത്മവിശ്വാസം നിറഞ്ഞ ടീമാണ്. ഓസ്‌ട്രേലിയക്കെതിരായ അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം നടത്താനാവും. ലോകകപ്പിലെ എല്ലാ ടീമുകളും പാകിസ്താനെ ഭയപ്പെടുന്നുണ്ട്. ഡ്രസ്സിംഗ് റൂം അന്തരീക്ഷം മികച്ചതാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ ശക്തരാണ്. പക്ഷേ അവരേക്കാള്‍ ശക്തമായ പ്രകടനം പാകിസ്താന്‍ നടത്തുമെന്നും സര്‍ഫ്രാസ് പറഞ്ഞു.
പാകിസ്താനെ എല്ലാവരും ഭയപ്പെടുന്നത് കൊണ്ടാവും നിങ്ങളുടെ രാജ്യത്തേക്ക് ആരും പരമ്പരയ്ക്കായി വരാത്തതെന്നുമായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പരിഹാസം. കഞ്ചാവടിച്ച് എന്തൊക്കെയോ വിളിച്ച് പറയുകയാണ് പാകിസ്താന്‍ നായകനെന്നായിരുന്നു മറ്റൊരു പരിഹാസം. നിരവധി ട്രോളുകളും ഇതിന് പിന്നാലെ എത്തിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ട് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായിരുന്നു. അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് പാകിസ്താന്റെ നേട്ടമാണ്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ് പാകിസ്താന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications