For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ കോപ്പിയടിക്കാന്‍ നോക്കിയ പാക് ക്യാപ്റ്റന് കിട്ടിയത് എട്ടിന്റെ പണി

ബുലാവായോ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പുതുയുഗ ക്രിക്കറ്റിലെ സൂപ്പര്‍താരമാണ്. ഹെലികോപ്ടര്‍ ഷോട്ടുകളുമായി ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ ധോണി പിന്നീട് ഇന്ത്യന്‍ ടീമിനെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിച്ച് ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനെന്ന ഖ്യാതിക്ക് ഉടമയായി. ക്യാപ്റ്റന്‍ പദവി വിട്ടൊഴിഞ്ഞെങ്കിലും വിക്കറ്റിന് പിന്നില്‍ ധോണിക്ക് ഒരു പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകക്രിക്കറ്റില്‍ ധോണിയാകാന്‍ ആഗ്രഹിക്കുന്ന പലരും കാണും, അതിലൊരാളാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്.

sarfraz

ബുലാവായോയിലെ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ സിംബാംബ്‌വേയ്‌ക്കെതിരെ 131 റണ്‍ വിജയം നേടി പാകിസ്ഥാന്‍ പരമ്പര തൂത്തുവാരി. എന്നാല്‍ മത്സരത്തിനിടെ ധോണിയെ കോപ്പിയടിക്കാന്‍ ശ്രമിച്ചാണ് സര്‍ഫറാസ് അപഹാസ്യനായത്. 48-ാം ഓവറിലാണ് വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ഊരിവെച്ച് സര്‍ഫറാസ് പന്തെറിയാന്‍ എത്തിയത്. ഫഖാര്‍ സമന്‍ രണ്ട് ഓവറുകളില്‍ വിക്കറ്റ് കാക്കാന്‍ ഗ്ലൗസ് അണിയുകയും ചെയ്തു.

ആദ്യ ഓവര്‍ സര്‍ഫറാസ് വലിയ പരുക്കുകളില്ലാതെ എറിഞ്ഞ് തീര്‍ത്തു. ആറ് റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്. എന്നാല്‍ അവസാന ഓവര്‍ എറിയാന്‍ എത്തിയ സര്‍ഫറാസിന് ബൗളര്‍മാരുടെ ബുദ്ധിമുട്ട് ശരിക്കും പിടികിട്ടി. ക്രീസിലുണ്ടായിരുന്ന സിംബാബ്‌വേയുടെ പീറ്റര്‍ മൂറാണ് ഒരു പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്. തന്റെ അന്താരാഷ്ട്ര കരിയറില്‍ ആദ്യമായാണ് സര്‍ഫറാസ് ബൗള്‍ ചെയ്യാനെത്തിയത്. രണ്ട് ഓവറില്‍ 15 റണ്ണാണ് ക്യാപ്റ്റന്‍ നല്‍കിയത്.

ധോണിയുടെ പേരില്‍ ഒരു അന്താരാഷ്ട്ര വിക്കറ്റ് നേട്ടമാണുള്ളത്. 2009-ല്‍ ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെയാണ് വെസ്റ്റിന്‍ഡീസിന്റെ ട്രാവിസ് ഡൗളിനെ പുറത്താക്കി ക്യാപ്റ്റന്‍ കൂള്‍ ആ വിക്കറ്റ് കീശയിലാക്കിയത്.

Story first published: Monday, July 23, 2018, 17:40 [IST]
Other articles published on Jul 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+