ആമിറിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ക്യാപ്റ്റന്‍ സര്‍ഫ്രാസ്; പാക് ടീമില്‍ പാളയത്തില്‍ പട
ദുബായ്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളായ മുഹമ്മദ് ആമിറിനെ പാക്കിസ്ഥാന്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന സൂചനയുമായി ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ഏപ്രില്‍ 18ന് പാക്കിസ്ഥാന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സര്‍ഫ്രാസ് ടീമിലെ മുതിര്‍ന്ന താരത്തിനെതിരെ പരസ്യമയി രംഗത്തെത്തിയത്.
ലോകകപ്പ് ടീമിലെ ആമിറിന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവെ സര്‍ഫ്രാസ് തുറന്നുപറഞ്ഞു. ഒരു ബൗളര്‍ ടീമിനായി വിക്കറ്റെടുക്കുന്നില്ലെങ്കില്‍ ആ ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ക്യാപ്റ്റന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുമെന്ന് സര്‍ഫ്രാസ് പറഞ്ഞു. ആമിറിന്റെ ഫോമില്ലായ്മയാണ് താരത്തിന് വിനയായത്.

വിക്കറ്റെടുക്കാന്‍ കഴിയാതെ ആമിര്‍
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരായ മിന്നുന്ന പ്രകടനത്തിനുശേഷം ആമിറിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. അന്ന് ഇന്ത്യയുടെ 3 വിക്കറ്റുകള്‍ 16 റണ്‍സ് വിട്ടുനല്‍കി ആമിര്‍ നേടിയതാണ് കളിയിലെ വഴിത്തിരിവായത്. അതിനുശേഷം കളിച്ച 14 ഏകദിന മത്സരങ്ങളില്‍ ഒന്‍പതെണ്ണത്തിലും ഒരു വിക്കറ്റുപോലും നേടാന്‍ കഴിയാത്തത് പാക് ടീമിനും തലവേദനയായി.

ബൗളിങ്ങില്‍ താളംതെറ്റി ആമിര്‍
ആമിറിന്റെ പേസിലും മാറ്റംവന്നത് ടീം ഗൗരവമായാണ് കാണുന്നത്. ബൗളിങ്ങില്‍ താരത്തിന്റെ താളംതെറ്റിയത് ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിക്കുന്നതില്‍ വിലങ്ങുതടിയായേക്കും. ആമിര്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം താന്‍ പറയുന്നില്ലെങ്കിലും ടീമിന്റെ കാര്യത്തില്‍ ഏവര്‍ക്കും ഏകദേശ ധാരണയായിട്ടുണ്ടെന്ന് സര്‍ഫ്രാസ് അഭിമുഖത്തില്‍ വ്യക്തമാക്കി.

വിശ്വാസം നഷ്ടമായി പരിശീലകര്‍
ആമിറിന് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്. എന്നാല്‍, വിക്കറ്റെടുക്കാന്‍ കഴിയാത്തതിനൊപ്പം പേസും നഷ്ടപ്പെട്ടതോടെ താരത്തിലുള്ള വിശ്വാസം മുഖ്യ പരിശീലകന്‍ മിക്കി ആര്‍തറിനും ബൗളിങ് പരിശീലകന്‍ അസര്‍ മഹമൂദിന് നഷ്ടമായിക്കഴിഞ്ഞു. 2010ല്‍ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട ആമിര്‍ വിലക്കിലായെങ്കിലും പിന്നീട് മികച്ച ഫോമിലാണ് തിരിച്ചെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications