Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിരന്തരമായുള്ള പരിക്കാണ് 30കാരിയായ താരത്തെ ക്രിക്കറ്റ് മതിയാക്കാന്‍ പ്രേരിപ്പിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌വുമണെന്ന നിലയില്‍ മികച്ച പ്രകടനമാണ് സാറ പുറത്തെടുത്തിട്ടുള്ളത്. വിക്കറ്റ് കീപ്പറായാണ് സാറ കൂടുതല്‍ ശോഭിച്ചത്.എല്ലാ ഫോര്‍മാറ്റിലുമായി 232 പേരെയാണ് സാറ പുറത്താക്കിയത്. വിക്കറ്റ് കീപ്പിങ്ങില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സാറയുടെ സമീപകാല പ്രകടനം അത്ര മികച്ചതായിരുന്നില്ല. പരിക്ക് താരത്തിന്റെ കരിയറിലെ നിരന്തരം വേട്ടയാടിയിരുന്നു.

sarah taylor

'ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിത്.എന്നാല്‍ ഈ സമയത്ത് ഇത് ഏറ്റവും അനുയോജ്യമാണ്.എന്റെയും എന്റെ ആരോഗ്യത്തിന്റെയും മുന്നോട്ടുപോകിന് വിശ്രമം അനിവാര്യമാണ്.എന്റെ ടീമില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി.ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ എല്ലാ പിന്തുണകള്‍ക്കും നന്ദി.ഇംഗ്ലണ്ട് ജഴ്‌സിയില്‍ കളിക്കുകയെന്ന വലിയ ആഗ്രഹം സാധിച്ചത് തന്നെ വലിയ അനുഗ്രഹമായി കാണുന്നു.കരിയറില്‍ വളരെ മികച്ച പല അനുഭവങ്ങളുണ്ടായി.ആഷസ് ജയവും ലോര്‍ഡ്‌സിലെ ലോകകപ്പ് കിരീട നേട്ടവുമെല്ലാം ഒരിക്കലും മറക്കാത്ത ഓര്‍മകളാണ്.ക്രിക്കറ്റിലെ എല്ലാ സുഹൃത്തുക്കളോടും ഈ അവസരത്തില്‍ നന്ദി പറയുന്നു' സാറ പറഞ്ഞു.

2006ല്‍ 17 വയസുള്ളപ്പോള്‍ ഏകദിന ടീമിലൂടെയാണ് സാറയുടെ ഇംഗ്ലണ്ടിലെ അരങ്ങേറ്റം. ഇംഗ്ലണ്ടിനുവേണ്ടി 10 മത്സരത്തില്‍ നിന്ന് 300 റണ്‍സും 126 ഏകദിനത്തില്‍ നിന്ന് 4056 റണ്‍സും 90 ട്വന്റി20യില്‍ നിന്ന് 2177 റണ്‍സും സാറ നേടിയിട്ടുണ്ട്.

Story first published: Friday, September 27, 2019, 18:18 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+