വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര്‍ തകര്‍ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ

വലിയ പ്രതിഭയുണ്ടെങ്കിലും അമിത പ്രശംസകൊണ്ടാണ് പല താരങ്ങളുടെയും കരിയര്‍ നശിക്കുന്നതെന്ന് പറയാം

1

ഇന്ത്യന്‍ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഓരോ വര്‍ഷവും മികവ് കാട്ടി നിരവധി സൂപ്പര്‍ താരങ്ങളാണ് വളര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥിര സ്ഥാനം നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യ 15ലധികം താരങ്ങള്‍ക്ക് വിവിധ ഫോര്‍മാറ്റുകളിലായി അവസരം നല്‍കിയിട്ടുള്ളതായി കാണാനാവും. എന്നാല്‍ ഇത്തരത്തില്‍ ടീമിലേക്കെത്തുന്ന പലര്‍ക്കും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.

പലര്‍ക്കും വലിയ പ്രതിഭയുണ്ടെങ്കിലും അമിത പ്രശംസകൊണ്ടാണ് പല താരങ്ങളുടെയും കരിയര്‍ നശിക്കുന്നതെന്ന് പറയാം. അമിതമായി താരങ്ങളില്‍ പ്രതീക്ഷവെച്ച് സമ്മര്‍ദ്ദം നല്‍കി താരങ്ങളുടെ കരിയര്‍ തകര്‍ക്കുന്ന രീതി ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്.

ഇത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പ്രതിഭയുള്ളവരാണെങ്കിലും അമിത പ്രശംസകൊണ്ടും അനാവശ്യ സമ്മര്‍ദ്ദംകൊണ്ടും കരിയറില്‍ പിന്നോട്ട് പോകുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read:അവനാണ് ബെസ്റ്റ്, അതിലും മികച്ചവനെ കണ്ടെത്താനാവില്ല-ബാബറിനെ പിന്തുണച്ച് മുന്‍ താരംAlso Read:അവനാണ് ബെസ്റ്റ്, അതിലും മികച്ചവനെ കണ്ടെത്താനാവില്ല-ബാബറിനെ പിന്തുണച്ച് മുന്‍ താരം

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് റിഷഭ് പന്തിനെയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്.

ടെസ്റ്റിലൂടെ തന്റെ ബാറ്റിങ് മികവ് എത്രത്തോളമെന്ന് കാട്ടാന്‍ റിഷഭിനായെങ്കിലും പരിമിത ഓവറിലേക്ക് വരുമ്പോള്‍ റിഷഭ് ഫ്‌ളോപ്പാണെന്ന് തന്നെ പറയാം. ടി20യിലും ഏകദിനത്തിലും വിശ്വാസം അര്‍പ്പിക്കാവുന്ന ബാറ്റ്‌സ്മാനെന്ന് റിഷഭിനെ വിളിക്കാനാവില്ല.

താരത്തിന്റെ പരിമിത ഓവറിലെ പ്രകടനം മോശമാവുന്നതിന് കാരണങ്ങളിലൊന്ന് അമിത പ്രശംസയാണ്. അനാവശ്യമായി പുകഴ്ത്തി നേരത്തെ തന്നെ സൂപ്പര്‍ താര പരിവേഷം റിഷഭിന് ലഭിച്ചു. ഇതിന്റെ സമ്മര്‍ദ്ദം താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. പ്രതിഭയുള്ള താരമാണ് സഞ്ജുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ 2015ല്‍ ഇന്ത്യന്‍ ടീമിലെത്തിയിട്ടും ഇതുവരെ കാര്യമായൊരു ഇംപാക്ട് സൃഷ്ടിക്കാനോ ടീമില്‍ സ്ഥിരമായൊരു ഇടം കണ്ടെത്താനോ സഞ്ജുവിനായിട്ടില്ല.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി തിളങ്ങുമ്പോഴും ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ താരത്തിന് തിളങ്ങാനാവുന്നില്ല. ഏകദിനത്തില്‍ 60ന് മുകളില്‍ ശരാശരി അവകാശപ്പെടാമെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാനായിട്ടില്ല.

സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നതില്‍ അമിത പ്രശംസ കാരണമാണെന്ന് പറയാം. വലിയ ആരാധക പിന്തുണ ലഭിക്കുന്നത് സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ ശരാശരിയിലപ്പുറമുള്ള സൂപ്പര്‍ താരമെന്ന് സഞ്ജുവിനെ വിളിക്കാനാവില്ല.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. രോഹിത് ശര്‍മക്കും വിരാട് കോലിക്കും ശേഷം ഇന്ത്യന്‍ ടീമില്‍ ഏറ്റവും സ്ഥാനമുള്ളവനെന്ന് തന്നെ രാഹുലിനെ വിശേഷിപ്പിക്കാം. ഭാവിയില്‍ ടെസ്റ്റ് നായകസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവനാണ് രാഹുല്‍.

എന്നാല്‍ വലിയ സ്ഥിരതയോടെ കളിക്കാന്‍ സമീപകാലത്തായി രാഹുലിന് സാധിക്കുന്നില്ല. ഇതോടെ ഓപ്പണിങ്ങിലെ രാഹുലിന്റെ സ്ഥാനവും തെറിച്ചു. അമിത പ്രശംസയും നായകന്റെ സമ്മര്‍ദ്ദവും രാഹുലിന്റെ ബാറ്റിങ്ങിനെ ബാധിച്ചിട്ടുണ്ടെന്ന് പറയാം.

പ്രതിഭയുള്ള താരമാണെങ്കിലും ഇതിഹാസ പദവിയിലേക്കൊന്നും രാഹുലിനെ ഉയര്‍ത്താനാവില്ല. അതുകൊണ്ട് തന്നെ അനാവശ്യ പ്രശംസ താരത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുമെന്നുറപ്പ്. രാഹുലിന് വലിയ ഭാവി ബാറ്റ്‌സ്മാനായുണ്ട്. അനാവശ്യമായി നായകന്റെ സമ്മര്‍ദ്ദം നല്‍കാതിരിക്കുന്നതാവും നന്നാവുക.

Story first published: Sunday, January 29, 2023, 21:47 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X