സഞ്ജുവിന്റെ സെഞ്ച്വറി, ഷെയ്ന്‍ വോണിന്റെ വാക്കുകള്‍ സത്യമായി; പ്രവചനവും ഫലിക്കുമോ?

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 55 പന്തില്‍ 102 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ഫീല്‍ഡര്‍മാരും ബൗളര്‍മാരും മോശം പ്രകടനം നടത്തിയതോടെ ടീമിന് ജയം എത്തിപ്പിടിക്കാനായില്ല.
ടീമിന് ജയിക്കാനായില്ലെങ്കിലും സഞ്ജുവിന്റെ പ്രകടനം ആശ്വാസകരമാണ്. ഫ്രാഞ്ചൈസിയുടെ മെന്ററും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ സഞ്ജു ഈ സീസണില്‍ തിളങ്ങുമെന്ന് നേരത്തെ പ്രവചിച്ചിരുന്നതാണ്. സഞ്ജു സാംസണായിരിക്കും ഈ ഐപിഎല്ലിന്റെ താരമെന്നും വോണ്‍ പ്രവചിച്ചിരുന്നു. സ്ഥിരതയോടെ പ്രകടനം നടത്താനായാല്‍ സഞ്ജുവിന് വോണിന്റെ പ്രവചനം സത്യമാക്കാന്‍ സാധിക്കും.

സഞ്ജുവിന്റെ ഐപിഎല്‍ പ്രകടനം
ഐപിഎല്ലില്‍ 2013ല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു 83 മത്സരങ്ങളില്‍നിന്നായി 1999 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 10 അര്‍ധശതകങ്ങളും യുവതാരം സ്വന്തമാക്കി. 2017ല്‍ ഡല്‍ഹി ടീമിനെതിരെയായിരുന്നു താരത്തിന്റെ ആദ്യ സെഞ്ച്വറി. അന്ന് 63 പന്തില്‍ 102 റണ്‍സെടുത്തു. 2018ല്‍ 15 മത്സരങ്ങളില്‍നിന്നും 441 റണ്‍സെടുത്ത സഞ്ജു ഐപിഎല്ലിലെ വിലപിടിച്ച താരങ്ങളിലൊരാളാണ്.

ഹൈദരാബാദിന് വിജയം
തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധശതകം നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് (69) ഹൈദരാബാദിന്റെ വിജയം അനായാസമാക്കിയത്. 37 പന്തുകളില്‍ നേരിട്ട വാര്‍ണറുടെ ഇന്നിങ്സില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടിരുന്നു. ജോണി ബെയര്‍സ്റ്റോ 45 (28 പന്ത്, 6 ബൗണ്ടറി, 1 സിക്സര്‍), വിജയ് ശങ്കര്‍ 35 (15 പന്ത്, 3 സിക്സര്‍, 1 ബൗണ്ടറി) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ശ്രേയസ് ഗോപാല്‍ രാജസ്ഥാനു വേണ്ടി മൂന്നു വിക്കറ്റ് നേടി. രാജസ്ഥാന്റെ 198 റണ്‍സ് ഹൈദരാബാദ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

സഞ്ജുവും രഹാനെയും
നേരത്തേ 54 പന്തിലാണ് സഞ്ജു തന്റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി കണ്ടെത്തിയത്. 55 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ 10 ബൗണ്ടറകളും നാലു സിക്സറുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (70) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സിനൊപ്പം (16*) 25 പന്തില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications