വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ രാഹുല്‍ വേണ്ട, പകരം സഞ്ജുവിനെ ഇന്ത്യ ഇറക്കണം! മൂന്ന് കാരണങ്ങള്‍

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥാനമുറപ്പില്ല

SANJURAHUL

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ താരങ്ങളെയെടുത്താല്‍ അക്കൂട്ടത്തില്‍ മുന്‍നിരയില്‍ തന്ന സഞ്ജു സാംസണിനെ നമുക്ക് കാണാം. ലോക കീഴടക്കാന്‍ സാധിക്കുന്ന എല്ലാ കഴിവുകളുമുണ്ടായിട്ടും അതു പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യ അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ നല്‍കുന്നില്ലെന്നതാണ് പ്രശ്‌നം. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഒരു പക്ഷെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളെന്നു സഞ്ജു വാഴ്ത്തപ്പെടുമായിരുന്നു.

മാത്രമല്ല നായകസ്ഥാനത്തും അദ്ദേഹത്തെ കാണാമായിരുന്നു. എന്നാല്‍ ഇന്ത്യയിലായതു കൊണ്ടു മാത്രം സഞ്ജുവിനെ നമുക്ക് എവിടെയും കാണാനാവില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു ഒരു ഫോര്‍മാറ്റിലും സ്ഥാനമുറപ്പില്ല.

Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ലAlso Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

ടി20 ആയാലും ഏകദിനമായാലും വലപ്പോഴും ടീമില്‍ വന്നുപോയ്‌ക്കൊണ്ടിരിക്കുന്ന സന്ദര്‍ശകന്‍ മാത്രമാണ് സഞ്ജു. നിലവില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തിനു ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ഇടം പിടിക്കാനായിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ മാത്രമേ ഇനി സഞ്ജുവിനെ കാണാന്‍ സാധ്യതയുള്ളൂ. അതേസമയം, നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ കെഎല്‍ രാഹുലിനേക്കാള്‍ ടി20യില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

കൂടുതല്‍ അഗ്രസീവ് താരം

കൂടുതല്‍ അഗ്രസീവ് താരം

അഗ്രസീവായ ക്രിക്കറ്റര്‍മാരെയാണ് ടി20യില്‍ ഏതൊരു ടീമിനും ആവശ്യം. അതു ബാറ്റിങായാലും ബൗളിങായാലും അങ്ങനെയുള്ളവര്‍ക്കാണ് ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ ഡിമാന്റ്. ഇതു പരിഗണിക്കുമ്പോള്‍ രാഹുലിനേക്കാള്‍ മുകളില്‍ തന്നെയാണ് സഞ്ജുവിന്റെ സ്ഥാനം.

2019 മുതലുളള ഐപിഎല്ലിലെ കണക്കുകളെടുത്താല്‍ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 146ഉം ശരാശരി 32ഉം ആണ്. ഇതേ കാലയളവില്‍ രാഹുലിനു 55 ശരാശരിയുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് 134 ആണ്. സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം രാഹുല്‍ നേരിടാറുണ്ട്. സ്വാര്‍ഥനായ ബാറ്ററെന്നാണ് വിമര്‍ശകര്‍ അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്.

അന്താരാഷ്ട്ര ടി20യെടുത്താലും സ്‌ട്രൈക്ക് റേറ്റില്‍ രാഹുലിന് മുകളിലാണ് സഞ്ജു. 2020 ഡിസംബര്‍ മുതലുള്ള കണക്കുകളെടുത്താല്‍ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 140ഉം രാഹുലിന്റേത് 128ഉം ആണ്.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

ക്യാപ്റ്റന്‍സിയിലും സഞ്ജു കേമന്‍

ക്യാപ്റ്റന്‍സിയിലും സഞ്ജു കേമന്‍

ക്യാപ്റ്റന്‍സിയെടുത്താലും കെഎല്‍ രാഹുലിനേക്കാള്‍ മിടുക്കന്‍ സഞ്ജു സാംസണാണ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സ് കളിച്ച ആദ്യ ഫൈനലായിരുന്നു ഇത്.

പലപ്പോഴും ഒരു ബാറ്ററോ, ബൗളറോ കുറവുള്ളതു പോലെ ഒട്ടും സന്തുലിതമല്ലാത്ത ടീമായാണ് റോയല്‍സ് കാണപ്പെട്ടത്. പക്ഷെ സഞ്ജു തന്റെ മികച്ച ക്യാപ്റ്റന്‍സിയിലൂടെ ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടു പോവുകയും ഫൈനല്‍ വരെയെത്തിക്കുകയും ചെയ്തു.

അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ അത്ര മിടുക്കനല്ല. ഐപിഎല്ലില്‍ നേരത്തേ പഞ്ചാബ് കിങ്‌സി നായകനായിരുന്ന അദ്ദേഹം ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനുമാണ്. രണ്ടു ടീമുകള്‍ക്കൊപ്പവും കാര്യമായ നേട്ടങ്ങളൊന്നും രാഹുലിന് അവകാശപ്പെടാനുമില്ല.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

മറ്റു ഫോര്‍മാറ്റുകളില്‍ ശ്രദ്ധിക്കാം

മറ്റു ഫോര്‍മാറ്റുകളില്‍ ശ്രദ്ധിക്കാം

ടി20യില്‍ കെഎല്‍ രാഹുലിനു പകരം സഞ്ജു സാംസണ്‍ മതിയെന്നതിന്റെ മൂന്നാമത്തെ കാരണം മറ്റു രണ്ടു ഫോര്‍മാറ്റുകളിലും കൂടുതല്‍ മിടുക്കാനയതിനാല്‍ അദ്ദേഹം അവയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാവും നല്ലത്. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററാണ് രാഹുല്‍.

അദ്ദേഹത്തിനു കൂടുതല്‍ യോജിച്ച ഫോര്‍മാറ്റുകളും ഇവയാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പടക്കം വരാനിരിക്കുന്നതിനാല്‍ കളിക്കാരുടെ ജോലി ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നത് പരിക്കുകളേല്‍ക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കും.

അതിനാല്‍ ടി20യില്‍ സഞ്ജുവിന് സ്ഥാനം ഒഴിഞ്ഞു കൊടുത്ത് പകരം രാഹുലിന് ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രദ്ധിക്കാവുന്നതാണ്.

Story first published: Saturday, January 21, 2023, 20:21 [IST]
Other articles published on Jan 21, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X