Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കോടികള്‍ വാരാന്‍ സഞ്ജു സാംസംണ്‍

മുംബൈ: വീണ്ടുമൊരു ഐ പി എല്‍ സീസണ്‍ വരികയാണ്. ഐ പി എല്ലെന്ന് കേട്ടാല്‍ത്തന്നെയറിയാം, പണക്കിലുക്കത്തിന്റെ കളിയാണത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിറ്റാണ്ടുകള്‍ പിടിച്ചുനിന്നാലും കിട്ടാത്ത പേരും പണവുമാണ് ഓരോ ഐ പി എല്‍ സീസണും കളിക്കാരെ പ്രലോഭിപ്പിക്കുന്നത്.

ശ്രീശാന്തിനെ പടിയടച്ച് പിണ്ഡം വച്ചെങ്കിലും ഇത്തവണ ഐ പി എല്ലില്‍ മറ്റൊരു മലയാളി തീരോദയം ഉറപ്പാണ്. വിഴിഞ്ഞംകാരന്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ഐ പി എല്ലിലെയും രഞ്ജി ക്രിക്കറ്റിലെയും മാത്രമല്ല, ഇക്കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയും സഞ്ജുവിന് ഐ പി എല്‍ ലേലത്തില്‍ മൈലേജ് കൂട്ടും.

ഐ പി എല്ലിന്റെ ഏഴാം സീസണിലേക്കുള്ള ലേലം ഫെബ്രുവരിയില്‍ നടക്കാനിരിക്കേ സഞ്ജു സാംസന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

 കേരളത്തിന്റെ ദ്രാവിഡ്

കേരളത്തിന്റെ ദ്രാവിഡ്

സാങ്കേതികത്തികവൊത്ത സഞ്ജുവിനെ കേരളത്തിന്റെ ദ്രാവിഡ് എന്ന് വിളിച്ചാല്‍ അത് അധികമാവില്ല. ഓരോ നാടിനുമുണ്ടാകും സ്വന്തമായി ഒരു സൂപ്പര്‍താരം വേണമെന്ന സ്വപ്‌നം. ലോബീയിംഗില്‍ മുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കളിമികവ് മാത്രം കൈമുതലാക്കിയാണ് സഞ്ജുവിന്റെ വരവ്.

പക്വത

പക്വത

പതിനെട്ട് വയസ്സില്‍ ക്രിക്കറ്റ് കളത്തില്‍ കാണാവുന്ന പക്വതയുടെ അവസാനനാക്കാണ് ഈ വിഴിഞ്ഞം കാരന്‍. കൂറ്റന്‍ ലക്ഷ്യങ്ങളിലേക്ക് അക്ഷോഭ്യനായി നിന്ന് യുദ്ധം നയിക്കുന്ന സഞ്ജുവില്‍ കേരള ക്രിക്കറ്റിന് ഏറെ പ്രതീക്ഷക്ക് വകയുണ്ട്.

ശ്രീശാന്തില്‍ കാണാന്‍ കൊതിച്ചത്

ശ്രീശാന്തില്‍ കാണാന്‍ കൊതിച്ചത്

സഞ്ജു കാണിക്കുന്ന പക്വതയുടെയും വിനയത്തിന്റെയും പാതിയെങ്കിലും സാധിച്ചിരുന്നെങ്കില്‍ ശ്രീശാന്തിന് ഇന്നീ ഗതി വരില്ലായിരുന്നു എന്ന് കരുതുന്നവര്‍ ഏറെയും

ദ്രാവിഡ് ഫാന്‍

ദ്രാവിഡ് ഫാന്‍

ദ്രാവിഡിന്റെ സാങ്കേതികത്തികവാണ് സഞ്ജുവിന്റെ സ്വപ്നം. രാജസ്ഥാനില്‍ റോയല്‍സില്‍ ദ്രാവിഡിന്റെ കണ്‍മുമ്പിലായിരുന്നു സഞ്ജുവിന്റെ വളര്‍ച്ച.

വിക്കറ്റ് കീപ്പര്‍

വിക്കറ്റ് കീപ്പര്‍

ബാറ്റിംഗ് മാത്രമല്ല, സുന്ദരന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് സഞ്ജു സാംസണ്‍.

പ്രോമിസിംഗ് പ്ലെയര്‍

പ്രോമിസിംഗ് പ്ലെയര്‍

കഴിഞ്ഞ ഐ പി എല്ലിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സഞ്ജുവിനായിരുന്നു.

ക്രോര്‍പതി

ക്രോര്‍പതി

ഐ പി എല്ലിന്റെ അടുത്ത ലേലത്തില്‍ പ്രായം കുറഞ്ഞ കോടീശ്വരന്‍ ഈ മലയാളിയായിരിക്കും എന്നുറപ്പ്.

Story first published: Wednesday, January 8, 2014, 15:17 [IST]
Other articles published on Jan 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+