വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലു പേര്‍ക്ക് സഞ്ജുവിന്റെ പകുതി പോലും റണ്‍സില്ല, എന്നിട്ടും ടീമില്‍! ഇന്ത്യ 'നന്നാവില്ല'

ന്യൂസിലാന്‍ഡിനെതിരേ പൂര്‍ണമായും താരം തഴയപ്പെട്ടു

sanju

സഞ്ജു സാംസണിനെപ്പോലെ നിര്‍ഭാഗ്യവാനായ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്ററെ സമീപകാലത്തൊന്നും ആരും കണ്ടിട്ടുണ്ടാവില്ല. മാച്ച് വിന്നറെന്നും മികച്ച സാങ്കേത്തികത്തികവുള്ള ബാറ്ററെന്നുമെല്ലാം ലോകം മുഴുവന്‍ സഞ്ജുവിനെ വാഴ്ത്തുമ്പോളും ബിസിസിഐയും ടീം മാനേജ്‌മെന്റുമെല്ലാം ഇവയൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്.

IND vs NZ 2022: എവിടെ സഞ്ജു? ഇന്ത്യ അടുത്ത ലോകകപ്പിനു തയ്യാറെടുക്കുക തന്നെയാണോ?IND vs NZ 2022: എവിടെ സഞ്ജു? ഇന്ത്യ അടുത്ത ലോകകപ്പിനു തയ്യാറെടുക്കുക തന്നെയാണോ?

സമീപകാലത്തു പല മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിനു സ്ഥിരമായി അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സഞ്ജുവിനെ തുടര്‍ച്ചയായി ഒരു 10 മല്‍സരങ്ങളിലെങ്കിലും കളിപ്പിക്കൂയെന്നും അതിനു ശേഷം പ്രകടനം മോശമാണെന്നു കണ്ടാല്‍ ഒഴിവാക്കാമെന്നും അടുത്തിടെ ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.

ഒരു അവസരം പോലും നല്‍കിയില്ല

ഒരു അവസരം പോലും നല്‍കിയില്ല

ന്യൂസിലാന്‍ഡിനെതിര സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ ഒരു അവസരം പോലും നല്‍കാതെയാണ് സഞ്ജുവിനെ ഇന്ത്യ നിഷ്‌കരുണം പുറത്താക്കിയത്. രോഹിത് ശര്‍മയ്ക്കു പകരം ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ ദ്രാവിഡിനു പകരം കോച്ചായി വിവിഎസ് ലക്ഷ്മണും വന്നിട്ടും സഞ്ജുവിന്റെ കാര്യത്തില്‍ ഒരു മാറ്റവും സമീപനത്തില്‍ വന്നിട്ടില്ലെന്നു ന്യൂസിലാന്‍ഡിനെതിരായ പരമ്പര തെളിയിച്ചിരിക്കുകയാണ്.

വിക്കറ്റ് കീപ്പിങിലേക്കു മല്‍സരം

വിക്കറ്റ് കീപ്പിങിലേക്കു മല്‍സരം

നിലവില്‍ ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ത്രികോണ മല്‍സരമാണ് നടക്കുന്നത്. റിഷഭ് പന്താണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെങ്കില്‍ തൊട്ടു പിന്നാലെയുള്ളത് സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ്. ഇഷാന്‍ ദേശീയ ടീമിനു വേണ്ടി അധികം വിക്കറ്റ് കാക്കാത്തതില്‍ റിഷഭും സഞ്ജുവും തമ്മിലാണ് പിടിവലി.
ഈ മൂന്നു പേരുടെയും അവസാനത്തെ അഞ്ചു ടി20കളിലെ ബാറ്റിങ്് പ്രകടനം നോക്കിയാല്‍ സഞ്ജു വളരെ മുന്നിലാണെന്നു കാണാന്‍ സാധിക്കും. റിഷഭ്, ഇഷാന്‍ എന്നിവരേക്കാള്‍ ഇരട്ടിയലധികം റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Also Read: കോലി നിര്‍ത്തിയാലും പേടിക്കേണ്ട! സൂര്യയുണ്ട്, യഥാര്‍ഥ പിന്‍ഗാമി തന്നെ

സഞ്ജു ഏറെ മുന്നില്‍

സഞ്ജു ഏറെ മുന്നില്‍

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച അഞ്ചു ടി20കളിലെ ബാറ്റിങ് നോക്കിയാല്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിരെ മാത്രമല്ല ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരെയും സഞ്ജു സാംസണ്‍ കടത്തിവെട്ടും.
179 റണ്‍സാണ് കഴിഞ്ഞ അഞ്ചു ഇന്നിങ്‌സുകളില്‍ സഞ്ജു ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. പ്രധാന വിക്കറ്റ് കീപ്പിങ് എതിരികളായ റിഷഭും ഇഷാനും അദ്ദേഹത്തേക്കാള്‍ ഏറെ പിന്നിലാണ്. റിഷഭിന്റെ സമ്പാദ്യം വെറും 62 റണ്‍സാണെങ്കില്‍ ഇഷാന്‍ നേടിയത് 84ഉം റണ്‍സാണ്. 100ന് മുകളില്‍ റണ്‍സുള്ളത് ശ്രേയസിനു (112) മാത്രമാണ്. ഹൂഡയാണ് (57) ഏറ്റവും പിന്നില്‍.

Also Read: IND vs NZ: ഭുവിയുടെ സമയം കഴിഞ്ഞു! പുറത്താക്കി ഉമ്രാനെ കൊണ്ടുവരൂ, ആരാധക പ്രതികരണം

സഞ്ജുവിന്റെ അവസാന മല്‍സരം

സഞ്ജുവിന്റെ അവസാന മല്‍സരം

ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണിനെ അവസാനമായി ടി20യില്‍ കണ്ടത് കഴിഞ്ഞ ഏഷ്യാ കപ്പിനും മുമ്പായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20യിലാണ് അദ്ദേഹം അവസാനമായി പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ആഗസ്റ്റ് ഏഴിനു നടന്ന ഈ മല്‍സരത്തില്‍ പക്ഷെ സഞ്ജുവിനു ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ല. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം 11 ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 15 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. ഒഡെയ്ന്‍ സ്മിത്ത് സഞ്ജുവിനെ ബൗള്‍ഡാക്കുകയായിരുന്നു.

Story first published: Wednesday, November 23, 2022, 14:46 [IST]
Other articles published on Nov 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X