വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്ഥിരത പുലര്‍ത്താനായി ബാറ്റിങ് ശൈലി മാറ്റില്ല, മനസ്സു തുറന്ന് സഞ്ജു

Sanju Samson Ready To Don Wicketkeeping Gloves For India | Oneindia Malayalam

തിരുവനന്തുപുരം: ഒന്നാം കീപ്പറായി റിഷഭ് പന്തിനെ ഉറ്റുനോക്കുമ്പോഴും മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുള്ള സാധ്യത ടീം ഇന്ത്യ ഉപേക്ഷിച്ചിട്ടില്ല, പറഞ്ഞതു മറ്റാരുമല്ല പരിശീലകന്‍ രവി ശാസ്ത്രി തന്നെ. എന്തുകൊണ്ട് സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പറായി പരിഗണിച്ചു കൂടാ? റിഷഭ് പന്ത് തുടരെ നിറംകെടുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നു. വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കാന്‍ പന്തിനോളം കഴിവും പ്രാഗത്ഭ്യവും സഞ്ജുവിനുണ്ട്. പന്തിനെക്കാള്‍ സാങ്കേതികതികവും സഞ്ജുവിന്റെ ബാറ്റിങ്ങില്‍ കാണാം.

കഴിഞ്ഞ തവണയും സ്ക്വാഡിൽ

എന്തായാലും വിന്‍ഡീസിനെതിരായ ട്വന്റി-20 സ്‌ക്വാഡില്‍ വിളിയെത്തിയ സ്ഥിതിക്ക് രണ്ടുംകല്‍പ്പിച്ച് സഞ്ജു സാംസണ്‍ ഇറങ്ങും. ശിഖര്‍ ധവാന് പരുക്കേറ്റ പശ്ചാത്തലത്തിലാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. കഴിഞ്ഞതവണ ബംഗ്ലാദേശിനെതിരായ ട്വന്റി-20 സ്‌ക്വാഡിലും സഞ്ജു സാംസണുണ്ടായിരുന്നു. പക്ഷെ പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ കൂട്ടാന്‍ നായകന്‍ രോഹിത് ശര്‍മ്മ തയ്യാറായില്ല. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് പകരം ഓള്‍ റൗണ്ടര്‍ ശിവം ദൂബെയ്ക്കാണ് നറുക്ക് വീണത്.

ബാറ്റിങ് ശൈലി

എന്തായാലും ഇക്കുറി ഇന്ത്യയ്ക്കായി കളിക്കാന്‍ കഴിയുമെന്ന ഉറച്ച് വിശ്വാസത്തിലാണ് താരം.ടീം ആവശ്യപ്പെട്ടാല്‍ വിക്കറ്റ് കീപ്പറാവാനും തയ്യാറാണ്, ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു വ്യക്തമാക്കി.

കാലങ്ങളായി കേട്ടുവരുന്ന 'സ്ഥിരതയില്ലായ്മ' എന്ന ആക്ഷേപത്തെ കുറിച്ചും മലയാളി താരം മനസ്സു തുറന്നു. 'സ്ഥിരതയില്ലായ്മ ഒരു പ്രശ്‌നമായി ഞാന്‍ കാണുന്നില്ല. മറ്റു ബാറ്റ്‌സ്മാന്മാരില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണ് എന്റെ ശൈലി. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ ഞാനെന്നും ആഗ്രഹിക്കുന്നു. ഇതാണ് എന്റെ ബാറ്റിങ് ശൈലിയും. സ്ഥിരത പുലര്‍ത്തി ബാറ്റു ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വതസിദ്ധമായ ഈ ശൈലി നഷ്ടപ്പെടും. ഇതു ഞാനഗ്രഹിക്കുന്നില്ല', സഞ്ജു പറഞ്ഞു.

കീപ്പറാവാന മടിയില്ല

'കാര്യം ലളിതാണ്. അവസരം കിട്ടുമ്പോഴെല്ലാം വലിയ സ്‌കോര്‍ കുറിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. അഞ്ചു ഇന്നിങ്‌സുകള്‍ കളിക്കാന്‍ കിട്ടിയാല്‍ രണ്ടെണ്ണത്തിലെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്തണം. ടീമിനെ ജയിപ്പിക്കണം. ഞാന്‍ സ്ഥിരത പുലര്‍ത്തി ബാറ്റു ചെയ്താല്‍ ടീമിന് ജയിക്കാനാവില്ല. എന്നാല്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴച്ചവെച്ചാല്‍ ടീമിന്റെ വിജയസാധ്യത കൂടും', കളിയിലെ ചിന്താഗതി സഞ്ജു പങ്കുവെച്ചു. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു. രഞ്ജി ട്രോഫിയിലും ടീമിനായി താരം ഗ്ലൗസണിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ടീം ആവശ്യപ്പെട്ടാല്‍ വിക്കറ്റ് കീപ്പറാവാന്‍ തനിക്ക് മടിയില്ലെന്ന് സഞ്ജു വ്യക്തമാക്കി.

അടുത്ത സീസണിന് ശേഷം ടീമില്‍ നിലനിര്‍ത്തരുത്, ചെന്നൈ ഫ്രാഞ്ചൈസിയോട് ധോണി — കാരണമിതാണ്

കോലിയും ശാസ്ത്രിയും സംസാരിക്കും

ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറായും ഫീല്‍ഡറായും തിളങ്ങിയ ചരിത്രമുണ്ട് സഞ്ജുവിന്. നിലവില്‍ കീപ്പറെന്ന രീതിയിലും ഫീല്‍ഡറെന്ന രീതിയിലും താരം തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന പക്ഷം ഏതു റോളും ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു. സ്‌ക്വാഡില്‍ ഇടംപിടിച്ച സ്ഥിതിക്ക് മുന്നോട്ടുള്ള യാത്രയെ കുറിച്ച് നായകന്‍ വിരാട് കോലിയുമായും പരിശീലകന്‍ രവി ശാസ്ത്രിയുമായും സംസാരിക്കാനിരിക്കുകയാണ് സഞ്ജു.

ലോകകപ്പ് കളിക്കണം

ബുംറയ്ക്ക് അധികം ആയുസ്സില്ല!! ഭുവി ദീര്‍ഘകാലം കളിക്കും, കാരണം ചൂണ്ടിക്കാട്ടി കപില്‍

'രാജ്യത്തിനായി ഒരു മത്സരം കളിക്കുകയല്ല ലക്ഷ്യം. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കണം. ടീമിനെ ജയിപ്പിക്കണം. ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്', സഞ്ജു സാംസണ്‍ അറിയിച്ചു.

Story first published: Wednesday, November 27, 2019, 18:39 [IST]
Other articles published on Nov 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X