വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജുവും പിള്ളേരും നേടുമോ? രാജകീയമാക്കാന്‍ റോയല്‍സ്- കരുത്തും വീക്ക്‌നെസുമറിയാം

സ്മിത്തിനു പകരമാണ് സഞ്ജു നായകനായത്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അവസാനസ്ഥാനക്കാരായി നാണംകെട്ട് പുറത്തായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതേ തുടര്‍ന്നു നായകന്‍ സ്റ്റീവ് സ്മിത്തിനെ നീക്കുക മാത്രമല്ല ടീമില്‍ നിന്നു പോലും ഒഴിവാക്കുകയും ചെയ്തു. രാജസ്ഥാന്‍ ഇപ്പോള്‍ പഴയ രാജസ്ഥാനല്ല. മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍ തിരിച്ചുവരവിനാണ് അവരുടെ പടയൊരുക്കം.

സഞ്ജു നായകസ്ഥാനത്തേക്കു വന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും സഞ്ജുവിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഈ റോളിനോടു അദ്ദേഹത്തിനു എത്രമാത്രം നീതി പുലര്‍ത്താന്‍ കഴിയുമെന്നത് കണ്ടു തന്നെ അറിയണം. പുതിയ സീസണില്‍ രാജസ്ഥാന്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യവും സാധ്യതാ പ്ലെയിങ് ഇലവനും നമുക്കു പരിശോധിക്കാം.

കരുത്ത്

കരുത്ത്

സ്റ്റീവ് സ്മിത്തിനെപ്പോലെയൊരു ലോകോത്ത ബാറ്റ്‌സ്മാനെ കൈവിട്ടിട്ടും രാജസ്ഥാന്‍ ബാറ്റിങ് ലൈനപ്പിനെ അതു ദുര്‍ബലമാക്കിയിട്ടില്ലെന്നു കാണാം. മാച്ച് വിന്നര്‍മാരായ സ്റ്റോക്‌സ്, ബട്‌ലര്‍ എന്നിവര്‍ തങ്ങളുടേതായ ദിവസം ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ്. സഞ്ജുവിന്റെ കാര്യവും വ്യത്യസ്തമല്ല. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള താരമാണ് അദ്ദേഹം.
ബാറ്റിങ് തന്നെയാണ് രാജസ്ഥാന്റെ കരുത്തെന്നതില്‍ സംശയമില്ല. അതു ക്ലിക്കായാല്‍ രാജസ്ഥാന്റെ കുതിപ്പ് തടയുക ബുദ്ധിമുട്ടായിരിക്കും.

 ദൗര്‍ബല്യം

ദൗര്‍ബല്യം

ബൗളിങ് ലൈനപ്പ് രാജസ്ഥാനെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ടീമിന്റെ തുറുപ്പുചീട്ടായ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ സേവനം നഷ്ടമായത് ബൗളിങ് ആക്രമണത്തിന്റെ മുനയൊടിച്ചിട്ടുണ്ട്. പരിക്കു കാരണമാണ് സീസണില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നത്.
ആര്‍ച്ചറോളം അപകടകാരിയായ ഒരു ബൗളര്‍ രാജസ്ഥാന്‍ നിരയില്‍ ഇല്ല. അതുകൊണ്ടു തന്നെ പകരമാരെന്നത് രാജസ്ഥാനെ കുഴക്കുന്ന ചോദ്യമാണ്. ആര്‍ച്ചറുടെ അഭാവത്തില്‍ പുതുതായെത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്രിസ് മോറിസിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിക്കിന്റെ കൂട്ടുകാരനായ മോറിസിനെ എത്രത്തോളം വിശ്വസിക്കാമെന്നതും സംശയമാണ്.

രാജസ്ഥാന്റെ ഫുള്‍ ടീം

രാജസ്ഥാന്റെ ഫുള്‍ ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), മഹിപാല്‍ ലോമര്‍, മനന്‍ വോറ, റിയാന്‍ പരാഗ്, മായങ്ക് മാര്‍ക്കാണ്ഡെ, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്കട്ട്, കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാത്തിയ, യശസ്വി ജയ്സ്വാള്‍, അനുജ് റാവത്ത്, ഡേവിഡ് മില്ലര്‍, ജോസ് ബട്ലര്‍, കെ സി കരിയപ്പ, ചേതന്‍ സക്കരിയ, ക്രിസ് മോറിസ്, ശിവം ദുബെ,, മുസ്തഫിസുര്‍ റഹ്മാന്‍, ലിയാം ലിവിങ്സ്റ്റണ്‍, കുല്‍ദീപ് യാദവ്, ആകാശ് സിംഗ്

രാജസ്ഥാന്റെ മികച്ച ഇലവന്‍

രാജസ്ഥാന്റെ മികച്ച ഇലവന്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലലര്‍, ക്രിസ് മോറിസ്, ലിയാം ലിവിംഗ്സ്റ്റണ്‍, ശിവം ദുബെ, രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍, റിയാന്‍ പരാഗ്, ജയദേവ് ഉനദ്കട്ട്, മനന്‍ വോറ

 പ്രവചനം

പ്രവചനം

ലേലത്തില്‍ ചില മികച്ച കളിക്കാരെ കൊണ്ടുവരാനായിട്ടുണ്ടെങ്കിലും പ്ലേഓഫിലെത്തുകയെന്നത് രാജസ്ഥാനെ സംബന്ധിച്ച് എളുപ്പമാവില്ല. ബാറ്റിങ് നിര എതിരാളികളുടെ ഉറക്കം കെടുത്തുമെങ്കിലും ബൗളിങിന് മൂര്‍ച്ചയില്ല. ഇതുകാരണം 200ന് മുകളില്‍ റണ്‍സ് പോലും രാജസ്ഥാന് പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കില്ല. അതുകൊണ്ടു രാജസ്ഥാന്‍ ഈ സീസണിലും പ്ലേഓഫിലെത്താനുള്ള സാഝ്യത കുറവാണ്.

Story first published: Tuesday, April 6, 2021, 16:24 [IST]
Other articles published on Apr 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X