Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സാംസണ് സിംബാബ് വേയില്‍ അരങ്ങേറ്റം...മലയാളിയ്ക്ക് അഭിമാനം

ഹരാരേ: അങ്ങനെ ശ്രീശാന്തിന് ശേഷം കേരളത്തിന് സ്വന്തമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം കൂടി. പല തവണ അടുത്തെത്തി തെന്നിപ്പോയ ഭാഗ്യം ഇത്തവണ സഞ്ജു സാംസണെ കടാക്ഷിച്ചിരിയ്ക്കുന്നു.

സിംബാബ് വേയ്‌ക്കെതിരെയുള്ള അവസാന ട്വന്റി-ട്വന്റി മത്സരത്തിന്റെ പ്ലേയിംഗ് ഇലവനുില്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണും ഉണ്ട്. അമ്പാട്ടി റായ്ഡുവിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

Sanju Samson

അവസാന ഏകദിനത്തില്‍ സഞ്ജു കളിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. ആദ്യ ട്വന്റി-ട്വന്റി മത്സരത്തിലും സഞ്ജു തഴയപ്പെട്ടു. എന്നാല്‍ ഈ മത്സരം സഞ്ജുവിനും മലയാളികള്‍ക്കും ഏറെ സന്തോഷം നല്‍കുന്ന ഒന്ന് തന്നെ ആയിരിയ്ക്കും.

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് സഞ്ജു വി സാംസണ്‍. പല മുതിര്‍ന്ന താരങ്ങളുടേയും അഭിനന്ദനത്തിനും പാത്രമായിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ആയി സഞ്ജു മാത്രമേ ഉള്ളൂ.

Story first published: Sunday, July 19, 2015, 16:15 [IST]
Other articles published on Jul 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+