വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ മുന്നേറാന്‍ പ്രചോദനമായത് എന്ത്? വെളിപ്പെടുത്തി സഞ്ജു സാംസണ്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് മലയാളിയായ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള സഞ്ജു ഐപിഎല്‍ 13ാം സീസണില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി നിലവില്‍ യുഎഇയിലാണുള്ളത്. പുതിയ ഐപിഎല്‍ സീസണെ ഏറെ പ്രതീക്ഷയോടെ കാണുന്ന സഞ്ജു താന്‍ ക്രിക്കറ്റിലേക്കെത്താനുള്ള കാരണമെന്തെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ധോണിയുടെ കരിയറാണ് വലിയ ക്രിക്കറ്റ് ചരിത്രമില്ലാത്ത സംസ്ഥാനത്ത് നിന്ന് ക്രിക്കറ്റിലേക്ക് ഉയര്‍ന്നുവരാന്‍ കരുത്തായതെന്നാണ് സഞ്ജും പറഞ്ഞത്. ഗള്‍ഫ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമാണ് ധോണി ഭായ്. ഇന്ത്യക്കുവേണ്ടി കളിക്കാനെത്തി ബംഗ്ലാദേശിനെതിരേ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്താനെതിരായ പ്രശസ്തമായ സെഞ്ച്വറി നേടി. അദ്ദേഹത്തിന്റെ കരിയറിലെ നേട്ടങ്ങളാണ് എന്റെ കരിയറിന് കൂടുതല്‍ പ്രചോദനം നല്‍കിയത്. റാഞ്ചിയില്‍ നിന്നെത്തിയാണ് ധോണി ക്രിക്കറ്റിന്റെ ഇതിഹാസമായി മാറിയത്. ഞാന്‍ വരുന്നത് കേരളത്തില്‍ നിന്നും. ഇരു സംസ്ഥാനങ്ങള്‍ക്കും വലിയ ക്രിക്കറ്റ് ചരിത്രമില്ല'- സഞ്ജു പറഞ്ഞു.

sanju-samson

എം എസ് ധോണി വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം കല്‍പ്പിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ സഞ്ജു സാംസണും ഉള്‍പ്പെടും. നേരത്തെ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇതോടെ ടീമിലെ സ്ഥാനം നഷ്ടമായി. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിന് സാധിക്കും. അടുത്ത വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജുവിനെപ്പോലെയുള്ള യുവതാരങ്ങള്‍ക്കുള്ള മികച്ച അവസരമാണ് ഇത്തവണത്തെ ഐപിഎല്‍. 93 ഐപിഎല്ലില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 2209 റണ്‍സാണ് സഞ്ജു നേടിയത്.

ടോപ് ഓഡറിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടിയത്.55 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3162 റണ്‍സും 90 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2324 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.ഇന്ത്യന്‍ ജഴ്‌സിയില്‍ നാല് ടി20 കളിച്ച സഞ്ജു നേടിയത് 35 റണ്‍സ് മാത്രമാണ്. ആഗസ്റ്റ് 15ന് രാത്രിയിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചാണ് ധോണി പടിയിറങ്ങുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ നായകസ്ഥാനത്ത് ധോണി തുടരും. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ 13ാം സീസണ്‍ ആരംഭിക്കുന്നത്.

Story first published: Tuesday, August 25, 2020, 15:51 [IST]
Other articles published on Aug 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X