വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സ്മിത്തിന്റെ ക്യാപ്റ്റന്‍സി തെറിക്കും, ടീമിനും പുറത്തേക്ക്- പകരം നായകനായി സഞ്ജു!

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മികച്ച താരനിരയുണ്ടായിട്ടും നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണിലെ ജേതാക്കള്‍ കൂടിയായിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ തവണ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് നാണംകെട്ടിരുന്നു. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തായിരുന്നു കഴിഞ്ഞ തവണ രാജസ്ഥാനെ നയിച്ചത്. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ വലിയ മാറ്റങ്ങള്‍ രാജസ്ഥാന്‍ ടീമിലുണ്ടാവുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

Rajasthan Royals mull releasing Steven Smith

സ്മിത്തിനെ നായകസ്ഥാനത്തു നിന്നു നീക്കുക മാത്രമല്ല ടീമില്‍ നിന്നു തന്നെ അദ്ദേഹത്തെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി മധ്യത്തോടെയാണ് ഐപിഎല്ലിലേക്കുള്ള താരലേലം. ഇതിനു മുമ്പ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കുമെന്നാണ് വിവരം. ഈ മാസം 21നു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് നല്‍കാന്‍ ഫ്രാഞ്ചൈസികളോടു നിര്‍ദേശിച്ചിട്ടുണ്ട്.

സ്മിത്തിനെ എന്തുകൊണ്ട് ഒഴിവാക്കുന്നു?

സ്മിത്തിനെ എന്തുകൊണ്ട് ഒഴിവാക്കുന്നു?

ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കഴിഞ്ഞ സീസണില്‍ സ്മിത്ത് ഫ്‌ളോപ്പായി മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 14 മല്‍സരങ്ങളില്‍ നിന്നും 131 സ്‌ട്രൈക്ക് റേറ്റോടെ 311 റണ്‍സാണ് സ്മിത്തിനു കഴിഞ്ഞ സീസണില്‍ നേടാനായത്. ഓപ്പണിങില്‍ അടക്കം പല പൊസിഷനുകളിലും അദ്ദേഹം കളിച്ചെങ്കിലും ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല.
രാജസ്ഥാന്‍ കൂടുതല്‍ സ്ഥിരയതാര്‍ന്ന പ്രകടനം നടത്തണമെന്നും പ്ലേഓഫിലേക്കു യോഗ്യത നേടണമെന്നുമാണ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. 2008ലെ പ്രഥമ സീസണില്‍ ജേതാക്കളായതൊഴിച്ചാല്‍ മൂന്നു തവണ മാത്രമേ രാജസ്ഥാന്‍ പ്ലേഓഫിലെത്തിയിട്ടുള്ളൂ. 2013, 15, 18 സീസണുകളിലായിരുന്നു ഇത്.

ക്യാപ്റ്റനായത് 2018ല്‍

ക്യാപ്റ്റനായത് 2018ല്‍

2018ലാണ് സ്മിത്ത് രാജസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നത്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം രാജസ്ഥാന്‍ ഐപിഎല്ലിലേക്കു മടങ്ങിവന്ന സീസണ്‍ കൂടിയായിരുന്നു അത്. എന്നാല്‍ ഓസ്ട്രലിയക്കായി കളിക്കവെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നു ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതോടെ സ്മിത്ത് രാജസ്ഥാന്റെ നായകസ്ഥാനമൊഴിഞ്ഞു.
2019ല്‍ വിലക്കിനു ശേഷം തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ വീണ്ടും ക്യാപ്റ്റനാക്കുകയായിരുന്നു. പക്ഷെ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാന്‍ സ്മിത്തിനു സാധിച്ചില്ല.

അടുത്ത ക്യാപ്റ്റന്‍ സഞ്ജു?

അടുത്ത ക്യാപ്റ്റന്‍ സഞ്ജു?

സ്മിത്തിനെ പുതിയ സീസണില്‍ നായകസ്ഥാനത്തു നിന്നു മാറ്റിയാല്‍ പകരം ആരായിരിക്കും രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനെന്നതാണ് ചോദ്യം. ടീമിലെ പരിചയ സമ്പന്നരായ താരങ്ങളിലൊരാളും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ക്യാപ്റ്റനായേക്കുമെന്നാണ് സൂചനകള്‍. ടീമിലെ അവിഭാജ്യ ഘടകം കൂടിയായ അദ്ദേഹം കഴിഞ്ഞ സീസണില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയായിരുന്നു.
ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനേക്കാള്‍ അനുഭവസമ്പത്തുള്ളവരാണെങ്കിലും ടീം മാനേജ്‌മെന്റിന് ഇന്ത്യന്‍ താരമായ സഞ്ജുവിനെ നായകസ്ഥാനത്തേക്കു കൊണ്ടു വരാനാണ് താല്‍പ്പര്യമെന്നാണ് സൂചനകള്‍. നിലവില്‍ സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരള ടീമിന്റെ നായകന്‍ കൂടിയാണ് സഞ്ജു.

Story first published: Tuesday, January 12, 2021, 17:42 [IST]
Other articles published on Jan 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X