വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവാണ് ഹീറോ; മാച്ച് ഫീ ആയി ലഭിച്ച 1.5 ലക്ഷം രൂപ മൈതാനം ഒരുക്കിയവര്‍ക്ക്

Sanju Samson donates 1.5 lakh match fee to groundsmen | Oneindia Malayalam

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയില്‍ ഇന്ത്യ 4-1 എന്ന രീതിയില്‍ ജയിച്ചിരുന്നു. അവസാന മത്സരത്തില്‍ 91 റണ്‍സടിച്ച് മലയാളികൂടിയായ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 48 പന്തില്‍ നിന്നും സഞ്ജു 91 റണ്‍സ് അടിച്ചുകൂട്ടി. ആദ്യ മത്സരങ്ങളില്‍ ഇഷാന്‍ കിഷനായിരുന്നു വിക്കറ്റ് കീപ്പറെങ്കില്‍ അവസാന മത്സരത്തില്‍ അവസരം ലഭിച്ച സഞ്ജു മികവ് തെളിയിക്കുകയും ചെയ്തു.

പരമ്പരയിലുടനീളം മത്സരത്തിന് രസംകൊല്ലിയായി എത്തിയത് മഴയായിരുന്നു. പല മത്സരങ്ങളിലും മഴ കളി മുടക്കിയതിനെ തുടര്‍ന്ന് ഓവറുകള്‍ വെട്ടിച്ചുരുക്കി. നാലാം മത്സരത്തില്‍ ഇന്ത്യ തോറ്റതും മഴമൂലമാണന്നു പറയാം. എന്നാല്‍, മഴ കളി മുടക്കുമ്പോഴും മണിക്കൂറുകള്‍ക്കുള്ളില്‍ മൈതാനം മത്സരയോഗ്യമാക്കിയിരുന്നു. വിശ്രമമില്ലാതെ പണിയെടുത്ത ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കാണ് ഇതിന്റെ കൈയ്യടി.

sanjusamson

കളി അവസാനിക്കുമ്പോള്‍ ഇവരുടെ സേവനത്തെ ആരും അംഗീകരിച്ചുപോകും. ഇപ്പോഴിതാ വാക്കുകൊണ്ടുമാത്രമല്ല, അവര്‍ക്ക് സഹായധനവുമായി എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. കളിയിലൂടെ ലഭിച്ച 1.5 ലക്ഷം രൂപ മൈതാനം ഒരുക്കിയവര്‍ക്ക് സഞ്ജു വാഗ്ദാനം ചെയ്തു. ഒരു മത്സരത്തിന് 75,000 രൂപയാണ് ഫീയായി ലഭിക്കുന്നത്. രണ്ട് മത്സരത്തിന് സഞ്ജുവിന് ലഭിച്ച തുക മുഴവന്‍ ജീവനക്കാര്‍ക്ക് നല്‍കും.

ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജരെ പ്രശംസിച്ച് കായിക ലോകംഐഎസ്ആര്‍ഒ ശാസ്ത്രഞ്ജരെ പ്രശംസിച്ച് കായിക ലോകം

മഴമൂലം തടസ്സപ്പെട്ട അവസാന മത്സരം 20 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ഈ മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 204 റണ്‍സാണ് എടുത്തത്. സഞ്ജുവിന് നിര്‍ഭാഗ്യംകൊണ്ട് സെഞ്ച്വറി നേടാനായില്ല. ഇന്ത്യയ്ക്കുവേണ്ടി 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും തിളങ്ങി. സൗത്ത് ആഫ്രിക്ക 168 റണ്‍സില്‍ കളി അവസാനിപ്പിച്ചു. ഇന്ത്യ എയ്ക്കുവേണ്ടി തിളങ്ങിയതോടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

Story first published: Saturday, September 7, 2019, 17:12 [IST]
Other articles published on Sep 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X