ഓടിക്കോ കരുണേ വേഗം ഓടിക്കോ.. സഞ്ജു സാംസൻറെ മലയാളം കേട്ട് പകച്ചുപോയത് ധോണി!
ഓയ് ശ്രീ ഉഥര്‍ ഗേള്‍ഫ്രണ്ട് നഹി ഹേ, ഇഥര്‍ ആ ജാ ധോടാ... (ഏയ് ശ്രീ നിന്റെ ഗേള്‍ഫ്രണ്ട് അവിടെയില്ല, കുറച്ചിങ്ങോട്ട് നിങ്ങിനില്‍ക്ക്) - ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ക്യാപ്റ്റന്‍ ധോണി നമ്മുടെ മലയാളി താരം ശ്രീശാന്തിനെ ട്രോളിയത്. ധോണിയുടെ കമന്റ് കേട്ട് അന്ന് കമന്ററി പറയുന്നവര്‍ വരെ ചിരിച്ചുപോയി.
ഇംഗ്ലീഷ് ടീമുകളുമായി കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഹിന്ദിയില്‍ കമന്റുകള്‍ പാസാക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഇതുപോലെ ക്രിക്കറ്റ് കളിക്കളത്തില്‍ നിന്നും മലയാളം കേട്ടാലോ. ഐ പി എല്‍ മത്സരത്തിനിടെ നാട്ടുകാരായ സഞ്ജു സാംസനും കരുണ്‍ നായരും ചേര്‍ന്ന് മലയാളം പറയുന്നത് കേട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടരുന്നത്. ശ്രീശാന്തിനെ ട്രോളിയ ധോണിയുടെ ടീമിനെതിരെ കളിക്കുമ്പോഴായിരുന്നു സംഭവം.

പുനെയ്‌ക്കെതിരായ കളിയില്‍ നാലാം ഓവറില്‍ പന്ത് വിക്കറ്റിനരികില്‍ തട്ടിയിട്ട് ഒരു റണ്‍സ് എടുക്കാനായിരുന്നു മലയാളികളായ സഞ്ജുവിന്റെയും കരുണ്‍ നായരുടെയും ശ്രമം. ഓടിക്കോ ഓടിക്കോ ഓടിക്കോ വേഗം വേഗം എന്നായിരുന്നു ഓടുന്നതിനിടയില്‍ ഇരുവരും വിളിച്ചുപറഞ്ഞത്. ഇത് കേട്ടുനിന്നതോ ക്യാപ്റ്റന്‍ ധോണിയും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബൊലാന്‍ഡും. എന്തായാലും സഞ്ജുവിന്റെയും കരുണിന്റെയും മലയാളം കേള്‍ക്കൂ..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications