Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലിക്കും രോഹിതിനും ശേഷം അക്കാര്യത്തിൽ സഞ്ജു സാംസൺ തന്നെ മുന്നിൽ'; പുകഴ്ത്തി മുൻ ഇന്ത്യൻ താരം

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം സഞ്ജു സാംസൺ ഇപ്പോൾ ഐപിഎൽ ലൈംലൈറ്റിലാണ്. താരത്തിന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിനെ സംബന്ധിച്ച് താരത്തെ എഴുതി തള്ളാൻ ആരും വരില്ലെന്നതാണ് പ്രത്യേകത. അതിനിടയിൽ പലവിധ അഭ്യൂഹങ്ങളും അണിയറയിൽ ഉയരുന്നുണ്ട്.

സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സിഎസ്‌കെ സിഇഒയും മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ആരാധകർ ധോണിക്ക് ശേഷം സഞ്ജുവിൽ പ്രതീക്ഷ അർപ്പിക്കുന്നതാണ് ഇതിന് കാരണം.

sanju samson

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് സഞ്ജു. അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സഞ്ജു സാംസണിന്റെ സംഭാവനകളെക്കുറിച്ച് മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി ഒരു വിലയിരുത്തൽ നടത്തി. വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മൂന്നാമത്തെ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണെന്നാണ് മനോജ് തിവാരി പറയുന്നത്.

'ഇന്ത്യക്ക് വേണ്ടി നിലവിൽ കളിക്കുന്ന എല്ലാ പ്രമുഖ താരങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ആരാധകരുള്ള മൂന്നാമത്തെ കളിക്കാരനാണ് സഞ്ജു. ആരാധകപിന്തുണയുടെ കാര്യത്തിൽ രോഹിതിനും വിരാടിനും തൊട്ടുപിന്നാലെയാണ് സഞ്ജു സാംസൺ. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പിന്നോട്ട് പോകുമ്പോഴും ആരാധകരുടെ ഈ വലിയ പിന്തുണ കാണുന്നത് അതിശയകരമാണ്' മനോജ് തിവാരി പറയുന്നു.

സഞ്ജു സാംസണെപ്പോലൊരു കളിക്കാരനെ ചെന്നൈക്ക് ലഭിച്ചാൽ ടീമിന് പല തരത്തിൽ പ്രയോജനപ്പെടുമെന്ന് മനോജ് തിവാരി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലായി സൂപ്പർ കിംഗ്‌സിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഓപ്പണിങ്ങിൽ അദ്ദേഹത്തെ ഉപയോഗിക്കാം. രണ്ടാമതായി, ധോണിക്ക് മുട്ടുവേദന മൂലം കളിക്കാൻ പ്രയാസമുള്ളപ്പോൾ ഒരു വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായും സഞ്ജുവിനെ പരിഗണിക്കാം; അദ്ദേഹം ചൂണ്ടിക്കാട്ടി.

'ചെന്നൈയ്ക്ക് എപ്പോഴും ടീമിൽ ഒരു ബ്രാൻഡ് മൂല്യമുള്ള കളിക്കാരനെ ആവശ്യമാണ്. എംഎസ് ധോണി വിരമിച്ചതിന് ശേഷം, ജനങ്ങളെ ആകർഷിക്കാനും കളിയുമായി ബന്ധിപ്പിക്കാനും കഴിയുന്ന ഒരു ബ്രാൻഡ് കളിക്കാരനെ അവർക്ക് വേണ്ടിവരും. സഞ്ജു അങ്ങനെയൊരാളാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹമൊരു നല്ല വ്യക്തിയാണ്, വളരെ ലളിതമായ അദ്ദേഹത്തിന്റെ വ്യക്തിത്വം കാണികളുമായി എളുപ്പത്തിൽ ചേരും' മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

ഒരു പുസ്‌തകം എഴുതാനുള്ള കാര്യങ്ങളുണ്ടെന്ന് സഞ്ജുവിന്റെ ജീവിതത്തിലെന്നും തിവാരി പറഞ്ഞു. 'അദ്ദേഹം കളിച്ച ലോകകപ്പ് പ്രകടനം ഒരു പുസ്‌തകത്തിൽ രേഖപ്പെടുത്തേണ്ട കഥയാണ്. ആ നിർഭാഗ്യകരമായ സമയങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ശക്തമായ മാനസികാവസ്ഥ അത് പ്രതിഫലിക്കുന്നു. ശക്തമായി തിരിച്ചുവന്ന് ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളിൽ മൂന്ന് മികച്ച ഇന്നിംഗ്‌സുകൾ കളിച്ചു' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആരാധകരും മനോജ് തിവാരിയുടെ അഭിപ്രായം തന്നെയാണ് പങ്കുവയ്ക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിൽ ആരാധകരുടെ എണ്ണത്തിൽ കോലി, രോഹിത് എന്നിവർക്ക് ശേഷം സഞ്ജു തന്നെയാണ് മുൻപന്തിയിൽ എന്നാണ് അവർ പറയുന്നത്. സോഷ്യൽ മീഡിയ പോസ്‌റ്റുകളിൽ അടക്കം സഞ്ജുവിന് ലഭിക്കുന്ന പിന്തുണ അതിന് തെളിവാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.

Story first published: Friday, April 3, 2026, 15:30 [IST]
Other articles published on Apr 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+