
സഞ്ജുവാണ് നല്ലത്
ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറാവേണ്ടത് സഞ്ജു സാംസണാണ്. റിഷഭ് പന്തിനേക്കാള്‍ എന്തുകൊണ്ടും മികച്ച താരം സഞ്ജുവാണ്. റിഷഭ് പന്ത് എപ്പോഴും നിരാശപ്പെടുത്തുന്ന താരമാണ്. കാരണം അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കണമെങ്കില്‍ ആദ്യം പന്ത് സ്ഥിരതയോടെ കളിക്കണം. എങ്കില്‍ മാത്രമേ എംഎസ് ധോണിയുടെ സ്ഥാനത്ത് കളിക്കാനാവൂ എന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. പന്തിനെ ഞാന്‍ കാണുന്നത് മുതല്‍ ഇങ്ങനെയാണ്. അദ്ദേഹം കളി തുടങ്ങുമ്പോള്‍ ഇങ്ങനെയായിരുന്നു. ഇപ്പോഴും അതിന് മാറ്റമില്ല. എത്രയോ കാലം കളിച്ചിട്ടും സ്ഥിരത അദ്ദേഹത്തിന് കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

അവന്‍ അതുപോലെയല്ല
സഞ്ജു സാംസണെ കാണുമ്പോള്‍ എനിക്ക് വളരെ വ്യത്യസ്തനായ ഒരു താരത്തെയാണ് കാണാന്‍ സാധിക്കുന്നത്. ആത്മസമര്‍പ്പണവും ഷോട്ട് കളിക്കാനും സാമര്‍ത്ഥ്യവും സഞ്ജുവിലുണ്ട്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ എന്നെ ശരിക്കും അമ്പരിപ്പിച്ചു. ആ ഇന്നിംഗ്‌സുകളാണ് എന്നെ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവാണ് നല്ലതെന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത്. റിഷഭ് പന്തിനേക്കാള്‍ എന്ത് കൊണ്ടും മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ശരീരവും ശ്രദ്ധിക്കുന്നു
സഞ്ജുവിന്റെ ഫിറ്റ്‌നെസ് നോക്കൂ. വളരെ ഗംഭീരമാണത്. തന്റെ കഴിവിനൊത്ത് ഏത് രീതിയില്‍ കളിക്കാനും സാധിക്കുന്ന താരമാണ് സഞ്ജു. ഇന്ത്യന്‍ ടീമില്‍ അദ്ദേഹം വലിയ കരുത്താകും. മികച്ച ഇന്നിംഗ്‌സുകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നു. ചില മത്സരങ്ങളില്‍ നിങ്ങള്‍ പരാജയമാകാം. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് ആത്മസമര്‍പ്പണമാണ്. റണ്‍സടിക്കാനുള്ള ശ്രമം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കടുപ്പമേറിയ സാഹചര്യങ്ങളില്‍ കളിക്കാനുള്ള മനക്കരുത്താണ് വേണ്ടത്. സഞ്ജു സാംസണ്‍ കടുപ്പമേറിയ താരമാണ്. അങ്ങനെയുള്ള താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കേണ്ടതെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

പന്ത് മികച്ചവന്‍
മികച്ച കളിക്കാരനാണ് റിഷഭ് പന്തെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സില്‍ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. ബാറ്റിംഗില്‍ നല്ല പുരോഗതിന പന്തിനുണ്ട്. നേരത്തെ ലെഗ് സൈഡിലായിരുന്നു കൂടുതല്‍ റണ്‍സ് വന്നിരുന്നത്. എന്നാല്‍ ഇത് കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് പന്തിന് മനസ്സിലായി. അദ്ദേഹം ഇപ്പോള്‍ ഓഫ് സൈഡില്‍ നന്നായി കളിക്കുന്നുണ്ട്. ഗ്രൗണ്ടിലെവിടെയും റണ്‍സ് നേടാന്‍ അദ്ദേഹത്തിന് ഇപ്പോള്‍ സാധിക്കും. ഒരുപാട് മുന്നോട്ട് പോകാന്‍ പന്തിന് സാധിക്കുമെന്നും ലാറ പറഞ്ഞു.


Click it and Unblock the Notifications











