വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു സാംസണ്‍

By കിഷന്‍
Sanju Samson

ബെംഗലൂരു: എട്ടുകൊടി രൂപയ്ക്കാണ് സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നതിലല്ല സഞ്ജുവിന്റെ ത്രില്‍. രാഹുല്‍ ദ്രാവിഡ് നയിച്ച ആ സൂപ്പര്‍ ടീമിലേക്ക് തിരിച്ചു പോകുന്നതിന്റെ സന്തോഷത്തിലാണ് സഞ്ജു.

'' റോയല്‍സിലേക്ക് തിരിച്ചുപൊകുന്നതിന്റെ ആവേശത്തിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ നിന്നാണ് എന്റെ ക്രിക്കറ്റ് യാത്ര തുടങ്ങിയത്. എന്നെ ടീമിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്- മൈഖേല്‍ പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

''അജിങ്കെ രഹാനെ, സ്റ്റുവാര്‍ട്ട് ബിന്നിയെ പോലുള്ള പഴയ കൂട്ടുകാരോടൊപ്പം വീണ്ടും കളത്തിലിറങ്ങാന്‍ കഴിയുകയെന്നത് വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.''-താരം കൂട്ടിച്ചേര്‍ത്തു.

വമ്പന്‍ പ്രതിഫലം ലഭിക്കുന്നതിനാല്‍ പെര്‍ഫോം ചെയ്യാനുള്ള പ്രഷര്‍ കൂടുതലായിരിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു. '' ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. കൂടുതല്‍ പണം എന്നത് വാസ്തവത്തില്‍ പ്രചോദനമാണ്. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള കരുത്താണ് അതു നല്‍കുന്നത്-കേരള താരം വ്യക്തമാക്കി.

Story first published: Saturday, January 27, 2018, 18:30 [IST]
Other articles published on Jan 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X