വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിച്ചത് വെറും 9 ടി20, ഹൂഡ ഏഷ്യാ കപ്പ് ടീമില്‍- സഞ്ജു കണ്ടുപഠിക്കണം!

ഒരു സെഞ്ച്വറിയും താരം നേടിക്കഴിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുകയാണ് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കരിയറില്‍ ഇതുവരെ കളിച്ചത് ഒമ്പതു ടി20കളില്‍ മാത്രമാണ്.

ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍

1

എന്നിട്ടും വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിക്കാന്‍ ഹൂഡയ്ക്കു സാധിച്ചിരിക്കുകയാണ്. കളിയില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് തന്നെയാണ് ഇതിനു കാരണം. വളരെ വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ സാധിക്കുന്നുവെന്നതാണ് ഹൂഡയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

2

രോഹിത് ശര്‍മ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ ശേഷം ടി20 ക്രിക്കറ്റില്‍ ടീമിന്റെ ബാറ്റിങ് സമീപനത്തിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. വിക്കറ്റ് പോയ്‌ക്കൊണ്ടിരുന്നാലും ആക്രമിച്ച് കളിച്ച് റണ്‍സ് അടിച്ചുകൂട്ടുകയെന്ന വളരെ ആകര്‍ഷകമായ ശൈലിയാണ് ഹിറ്റ്മാന്റെ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
രണ്ടോ, മൂന്നോ വിക്കറ്റുകള്‍ നഷ്ടമായാലും പിന്നീടെത്തുന്നവരും അറ്റാക്കിങ് ഗെയിം തന്നെയാണ് കളിക്കുന്നത്. 20 ഓവറും ബാറ്റ് ചെയ്യുന്നതിനേക്കാള്‍ 17 ഓവറില്‍ ഓള്‍ഔട്ടായാലും 180-190 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യുകയെന്നയാണ് ഈ ടീമിന്റെ അന്തിമമായ ലക്ഷ്യം.

3

ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറ്റാക്കിങ് ശൈലിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ അദ്ദേഹം ഇങ്ങനെയായിരുന്നില്ല. പതിയെ തുടങ്ങി പിന്നീട് ടോപ്പ് ഗിയറിലേക്കു കയറുകയെന്നതായിരുന്നു ശൈലി. എന്നാല്‍ ഇപ്പോള്‍ തുടക്കം മുതല്‍ ഹിറ്റ്മാന്‍ ആഞ്ഞടിക്കുകയാണ്.

4

രോഹിത്തിന്റെ ഈ ശൈലി തന്നെയാണ് ദീപക് ഹൂഡയ്ക്കും അനുഗ്രഹമായിരിക്കുന്നത്. കാരണം നേരിടുന്ന എല്ലാ ബോളിലും ഷോട്ടുകള്‍ പായിച്ച് റണ്‍സ് വാരിക്കൂട്ടാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ് ഹൂഡ. രോഹിത്തിനും സംഘത്തിനും വേണ്ടിയിരുന്നതും ഇങ്ങനെയൊരാളെ തന്നെയാണ്. മാത്രമല്ല ഓള്‍റൗണ്ടര്‍ കൂടിയണെന്നത് താരത്തിനു മറ്റൊരു പ്ലസ് പോയിന്റാണ്. അതുകൊണ്ടാണ് ഹൂഡയെ ഇന്ത്യ കൈവിടാതെ ഒപ്പം കൂട്ടിയിരിക്കുന്നത്. ഏഷ്യാ കപ്പിന്റെ ഭാഗമായ അദ്ദേഹം വരാനിരിക്കുന്ന ടി20 ലോകകപ്പിലും ടീമിന്റെ ഭാഗമാവാന്‍ സാധ്യത കൂടുതലാണ്.

ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍

5

ഇന്ത്യന്‍ ടീമില്‍ ഇനിയും തന്റെ കസേര ഉറപ്പിക്കാനാവാതെ പാടുപെടുന്ന സഞ്ജു സാംസണിനു മാതൃകയാക്കാവുന്ന താരം കൂടിയാണ് ദീപക് ഹൂഡ. ബാറ്റിങില്‍ സഞ്ജുവിന്റെ അത്ര മിടുക്കോ, ഐപിഎല്ലില്‍ വലിയ നേട്ടങ്ങളോ അവകാശപ്പെടാന്‍ ഇല്ലാതിരുന്നിട്ടും ഹൂഡ ഇന്ത്യന്‍ ടീമിലെ സ്ഥാനം പിടിച്ചുവാങ്ങിയിരിക്കുന്നത് കൈയടിക്കേണ്ട കാര്യം തന്നെയാണ്.
ലഭിച്ച അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തിയെന്നതു മാത്രമാണ് ഹൂഡയുടെ ഏറ്റവും വലിയ നേട്ടം. ഒരു ടി20 സെഞ്ച്വറിയു തന്റെ മൂന്നാമത്തെ കളിയില്‍ തന്നെ അദ്ദേഹം കുറിക്കുകയും ചെയ്തു.

6

ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20യില്‍ കളിച്ചാണ് ദീപക ഹൂഡ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതുവരെ കളിച്ചത് ഒമ്പതു ടി20കളില്‍ മാത്രം. ഇവയില്‍ ഏഴിന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്യാനായത്. 54.8 എന്ന കിടിലന്‍ ശരാശരിയില്‍ 161.18 എന്ന തട്ടുപൊളിപ്പന്‍ ശരാശരിയോടെ 274 റണ്‍സ് ഹൂഡ നേടിയിട്ടുണ്ട്.

7

Asia Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഇതാ കിടിലന്‍ ടീം

21 (16 ബോള്‍, നാലാം നമ്പര്‍), 47* (29, ഓപ്പണര്‍), 104 (57, മൂന്നാം നമ്പര്‍), 33 (17, മൂന്നാം നമ്പര്‍), 10* (7, ആറാംനമ്പര്‍), 21 (19, മൂന്നാം നമ്പര്‍), 38 (25, മൂന്നാം നമ്പര്‍) എന്നിങ്ങനെയാണ് താരത്തിന്റെ ഇതുവരെയുള്ള സ്‌കോറുകള്‍.
സഞ്ജു സാംസണിന്റെ ടി20 കരിയറെടുത്താല്‍ 16 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 15 ഇന്നിങ്‌സുകളില്‍ നിന്നും 21.14 ശരാശരിയില്‍ 135.16 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 296 റണ്‍സാണ്. ഒരു ഫിഫ്റ്റിയടക്കമാണിത്.

Story first published: Tuesday, August 9, 2022, 17:37 [IST]
Other articles published on Aug 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X