Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോശം പെരുമാറ്റത്തില്‍ സഞ്ജു സാംസണ്‍ ഖേദം പ്രകടിപ്പിച്ചു; അച്ചടക്ക നടപടി ഒഴിവായേക്കും

തിരുവനന്തപുരം: രഞ്ജിട്രോഫി മത്സരത്തിനിടെ മോശമായി പെരുമാറിയെന്നതിന്റെ പേരില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരായ അച്ചടക്ക നടപടി ഒഴിവായേക്കും. മോശമായി പെരുമാറിയതില്‍ സഞ്ജു ഖേദം പ്രകടിപ്പിച്ചതോടെയാണിത്. ഇത്തരമൊരു പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് മലയാളി താരം അച്ചടക്ക സമിതിയോട് അറിയിച്ചു.

രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സഞ്ജു സാംസണ്‍ അച്ചടക്ക ലംഘനം നടത്തിയത്. സംഭവം വിവാദമായതോടെ കെസിഎ അച്ചടക്ക സമിതിയെ നിയോഗിച്ചിരുന്നു. ടി.ആര്‍.ബാലകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതിയെയാണ് കെസിഎ ചുമതലപ്പെടുത്തിയത്. സമിതിയുടെ അന്വേഷണം പൂര്‍ത്തിയായതോടെ തീരുമാനം കെസിഎ സെന്‍ട്രല്‍ കമ്മിറ്റി പിന്നീട് പ്രഖ്യാപിക്കും.

sanju-samson

ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള സഞ്ജുവിന്റെ ഭാവിയും പ്രായവും കണക്കിലെടുത്ത് കരിയറിന് ദോഷമുണ്ടാക്കാത്ത തീരുമാനം കെസിഎ സെന്‍ട്രല്‍ കമ്മിറ്റി പിന്നീട് പ്രഖ്യാപിക്കും. സഞ്ജുവിനെതിരായ നടപടി താക്കീതില്‍ ഒതുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിനെ ഫോണില്‍ അസഭ്യം പറഞ്ഞെന്ന ആരോപണത്തില്‍ സഞ്ജുവിന്റെ പിതാവില്‍നിന്നും അച്ചടക്ക സമിതി വിശദീകരണം തേടിയിരുന്നു.

ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമില്‍ അതിരുവിട്ട് രോഷം പ്രകടിപ്പിച്ച സഞ്ജു ടീം മാനേജ്‌മെന്റിനെ അറിയിക്കാതെ ഡ്രസ്സിങ് റൂമില്‍ നിന്നും പുറത്തേക്കു പോയിരുന്നു. പിന്നീട് രാത്രിയോടെയാണ് തിരിച്ചെത്തിയത്. കടുത്ത അച്ചടക്ക ലംഘനമാണ് സഞ്ജു നടത്തിയതെന്നാണ് വിലയിരുത്തലെങ്കിലും താക്കീതില്‍ നടപടിയൊതുക്കാനാകും കെസിഎ ശ്രമിക്കുക.

Story first published: Friday, December 23, 2016, 7:12 [IST]
Other articles published on Dec 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+