വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: പ്രായം കുറഞ്ഞ സെഞ്ച്വറി വീരന്‍മാര്‍- ആദ്യ മൂന്നും ഇന്ത്യന്‍ താരങ്ങള്‍, കൂട്ടത്തില്‍ സഞ്ജുവും

മനീഷ് പാണ്ഡെയുടെ പേരിലാണ് റെക്കോര്‍ഡ്

യുവതാരങ്ങള്‍ക്കു തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ഷിപ്പിക്കാന്‍ ഐപിഎല്ലിനേക്കാള്‍ മികച്ചൊരു വേദിയില്ലെന്നു സംശയമില്ലാതെ പറയാന്‍ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അതേ നിലവാരമുള്ള മല്‍സരങ്ങളാണ് ഐപിഎല്ലിലേതെന്ന് ആരും തന്നെ സമ്മതിക്കും. നിരവധി യുവതാരങ്ങള്‍ക്കാണ് ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ദേശീയ ടീമിലേക്കു വഴി തുറന്നിട്ടുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത് ഐപിഎല്ലാണ്.

ഐപിഎല്ലിന്റെ ഇതുവരെയുള്ള 12 സീസണുകളിലെ ചരിത്രം നോക്കിയാല്‍ നിരവധി തകര്‍പ്പന്‍ സെഞ്ച്വറികള്‍ നമുക്ക് കാണാന്‍ കഴിയും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി വീരന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഡേവിഡ് വാര്‍ണര്‍ (23 വയസ്സ്, 153 ദിവസം)

ഡേവിഡ് വാര്‍ണര്‍ (23 വയസ്സ്, 153 ദിവസം)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഐപിഎല്ലില്‍ സെഞ്ച്വറിയടിച്ച പ്രായം കുറഞ്ഞ അഞ്ചാമത്തെ താരം. 201ലെ ഐപിഎല്ലിലായിരുന്നു 23 വയസ്സും 153 ദിവസവും പ്രായമുള്ളപ്പോള്‍ താരം മൂന്നക്കം കടന്നത്. ടൂര്‍ണമെന്റില്‍ സെഞ്ച്വറിയടിച്ച പ്രായം കുറഞ്ഞ രണ്ടാമത്തെ വിദേശ താരം കൂടിയാണ് വാര്‍ണര്‍.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയായിരുന്നു വാര്‍ണര്‍ 2010ല്‍ റെക്കോര്‍ഡിട്ടത്. ഗൗതം ഗംഭീര്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു താരം കത്തിക്കയറിയത്. 69 പന്തില്‍ 107 റണ്‍സാണ് വാര്‍ണര്‍ അന്നു നേടിയത്. മല്‍സരത്തില്‍ നാലു വിക്കറ്റിന് 177 റണ്‍സെടുത്ത ഡല്‍ഹി 40 റണ്‍സിന് കെകെആറിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

ക്വിന്റണ്‍ ഡികോക്ക് (23 വയസ്സ്, 122 ദിവസം)

ക്വിന്റണ്‍ ഡികോക്ക് (23 വയസ്സ്, 122 ദിവസം)

സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ വിദേശ താരമെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന് അവകാശപ്പെട്ടതാണ്. 23 വയസ്സും 122 ദിവസവും പ്രാമുള്ളപ്പോഴായിരുന്നു ഡികോക്കിന്റെ നേട്ടം. ആറു വര്‍ഷം വാര്‍ണര്‍ കൈയടക്കി വച്ച റെക്കോര്‍ഡ് 2016ല്‍ ഡികോക്ക് തകര്‍ക്കുകയായിരുന്നു.
റോയല്‍ ചാലഞ്ചേഴേസ് ബംഗ്ലൂരിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു താരത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ചു വിക്കറ്റിന് 191 റണ്‍സെന്ന ചേസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപപടിയില്‍ ഡല്‍ഹിയുടെ തുടക്കം മോശമായിരുന്നുവെങ്കിലും ഡികോക്കിന്റെ ഇന്നിങ്‌സ് രക്ഷയ്‌ക്കെത്തി. 51 പന്തില്‍ 108 റണ്‍സാണ് ഡികോക്ക് നേടിയത്. കളിയില്‍ ഡല്‍ഹി ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു.

സഞ്ജു സാംസണ്‍ (22 വയസ്സ്, 151 ദിവസം)

സഞ്ജു സാംസണ്‍ (22 വയസ്സ്, 151 ദിവസം)

ഐപിഎല്ലിലെ പ്രായം കുറഞ്ഞഞ സെഞ്ച്വറിക്കാരുടെ നിരയില്‍ മൂന്നാംസ്ഥാനത്തുള്ളത് ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. 2017ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായാണ് സഞ്ജു തകര്‍ത്തടിച്ചത്. അന്നു 22 വയസ്സും 151 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.
റൈസിങ് പൂനെ ജയന്റ്‌സിനെതിരേയായിരുന്നു ഡല്‍ഹിയുടെ ജഴ്‌സിയില്‍ സഞ്ജുവിന്റെ മിന്നുന്ന പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കു ആദിത്യ താരെയെ ആദ്യ ഓവറില്‍ നഷ്ടമായിരുന്നു. എന്നാല്‍ 63 പന്തില്‍ 102 റണ്‍സ് അടിച്ചെടുത്ത സഞ്ജു ടീമിനെ നാലു വിക്കറ്റിന് 205 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിച്ചു. മല്‍സരത്തില്‍ 97 റണ്‍സിന് പൂനെയെ ഡല്‍ഹി തകര്‍ത്തുവിടുകയും ചെയ്തു.

റിഷഭ് പന്ത് (20 വയസ്സ്, 218 ദിവസം)

റിഷഭ് പന്ത് (20 വയസ്സ്, 218 ദിവസം)

പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്താണ്. സഞ്ജുവിനെപ്പോലെ തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു പന്തിന്റെ ഗംഭീര ഇന്നിങ്‌സ്. 20 വയസ്സും 218 ദിവസവുമായിരുന്നു അന്നു പന്തിന്റെ പ്രായം.
2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരായ കളിയിലാണ് ഡല്‍ഹിക്കു വേണ്ടി പന്ത് സെഞ്ച്വറിയടിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി തുടക്കത്തില്‍ രണ്ടിന് 21 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ പിന്നീട് പന്തിന്റെ വണ്‍മാന്‍ ഷോയാണ് കണ്ടത്. 63 ബോളില്‍ താരം 128 റണ്‍സ് വാരിക്കൂട്ടി. ഇതോടെ നിശ്ചിത ഓവറില്‍ ഡല്‍ഹി അഞ്ചു വിക്കറ്റിന് 187 റണ്‍സെന്ന മികച്ച സ്‌കോറിലെത്തുകയും ചെയ്തു. എന്നാല്‍ ഈ സ്‌കോര്‍ ഡല്‍ഹിയെ തുണച്ചില്ല. ഒമ്പത് വിക്കറ്റിന് ഹൈദരാബാദ് ഡല്‍ഹിയെ തോല്‍പ്പിക്കുകയായിരുന്നു.

മനീഷ് പാണ്ഡെ (19 വയസ്സ്, 253 ദിവസം)

മനീഷ് പാണ്ഡെ (19 വയസ്സ്, 253 ദിവസം)

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരനെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയുടെ പേരിലാണ്. ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ 19 വയസ്സും 253 ദിവസവും മാത്രം പ്രായമുള്ളപ്പോഴായിരുന്നു പാണ്ഡെ സെഞ്ച്വറി നേടിയത്.
2009ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തിലാണ് താരം റെക്കോര്‍ഡിട്ടത്. ആര്‍സിബിയും ഡെക്കാന്‍ ചാര്‍ജേഴ്‌സും തമ്മിലായിരുന്നു മല്‍സരം. സീസണില്‍ ആര്‍സിബിയുടെ അവസാനത്തെ ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്. അനില്‍ കുംബ്ലെ നയിച്ച ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ജാക്വിസ് കാലിസും മനീഷ് പാണ്ഡെയുമായിരുന്നു ഓപ്പണര്‍മാര്‍. മല്‍സരത്തില്‍ 73 പന്തില്‍ പാണ്ഡെ അടിച്ചെടുത്തത് 114 റണ്‍സായിരുന്നു. മല്‍സരത്തില്‍ ആര്‍സിബി 12 റണ്‍സിനു ഡെക്കാനെ തോല്‍പ്പിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായും താരം തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Thursday, August 6, 2020, 14:34 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X