വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: അവസരം തുലച്ച് സഞ്ജുവും രാഹുലും... ആദ്യ കളിയില്‍ ഫ്‌ളോപ്പ്

ചെറിയ സ്‌കോറിനാണ് ഇരുവരും പുറത്തായത്

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്താനുള്ള മലയാളി താരം സഞ്ജു സാംസണിന്റെയും ലോകേഷ് രാഹുലിന്റെയും ആദ്യ ശ്രമം പാളി. വിജയ് ഹസാരെ ട്രോഫിയില്‍ ഇരുതാരങ്ങളും തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറുകയായിരുന്നു. ഫോം കണ്ടെത്താനാവാതെ പാടുപെടുന്ന റിഷഭ് പന്തിന്റെ പകരക്കാരനായി ടീമിലെത്താനാണ് സഞ്ജുവിന്റെ ശ്രമമെങ്കില്‍ നാലാം നമ്പര്‍ സ്ഥാനം തിരിച്ചുപിടിക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

rahul

ഗ്രൂപ്പ് എയില്‍ സൗരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തില്‍ കേരളത്തിനു വേണ്ടിയാണ് സഞ്ജു കളിച്ചത്. കേരളം മൂന്നു വിക്കറ്റിനു പരാജയപ്പെട്ട മല്‍സരത്തില്‍ സഞ്ജുവിന് 16 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. വിക്കറ്റ് നഷ്ടമില്ലാതെ 88 റണ്‍സെന്ന നിലയില്‍ നിന്നാണ് കളിയില്‍ കേരളം 186ന് ഓള്‍ഔട്ടായത്. മറുപടിയില്‍ അര്‍പിത് വാസവദയുടെ (92) ഇന്നിങ്‌സ് സൗരാഷ്ട്രയെ ഏഴു വിക്കറ്റിനു ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താവല്‍... പാളിയത് ഒരൊറ്റ തീരുമാനം, ചൂണ്ടിക്കാട്ടി യുവരാജ്ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താവല്‍... പാളിയത് ഒരൊറ്റ തീരുമാനം, ചൂണ്ടിക്കാട്ടി യുവരാജ്

അതേസമയം, ജാര്‍ഖണ്ഡിനെതിരേ കര്‍ണാടയ്ക്കു വേണ്ടിയാണ് രാഹുല്‍ ബാറ്റേന്തിയത്. മനീഷ് പാണ്ഡെയുടെ ഫിഫ്റ്റിയുടെ കരുത്തില്‍ കര്‍ണാടക 123 റണ്‍സിന് ജാര്‍ഖണ്ഡിനെ കെട്ടുകെട്ടിച്ചെങ്കിലും രാഹുലിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 51 പന്തുകള്‍ നേരിട്ട രാഹുലിന് 29 റണ്‍സെടുക്കാനേ ആയുള്ളൂ.

Story first published: Friday, September 27, 2019, 15:38 [IST]
Other articles published on Sep 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X