Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ എ ടീമില്‍ സഞ്ജു സാസംണും കരുണ്‍ നായരും

ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് രണ്ട് താരങ്ങളാണ് ഇത്തവണ ടീമില്‍ ഇടം പിടിച്ചിട്ടുള്ളത്. സഞ്ജു സാംസണും കരുണ്‍ നായരും ആണ് ടീമില്‍ ഇടം കണ്ടെത്തിയ താരങ്ങള്‍. ഏകദിന പരമ്പരയും, ചതുര്‍ദിന മത്സരവുമാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ കളിക്കാനുള്ളത്.

സഞ്ജുവിനെ ഏകദിന ടീമിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കരുണ്‍ നായരെ ചതുര്‍ദിന മത്സരത്തിലേക്കും. ഏകദിന ടീമില്‍ മറ്റൊരു മലയാളി താര സാന്നിധ്യവും ഉണ്ട്. പാതി മലയാളിയായ റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ നായകന്‍.

Sanju Samson

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്പണിഞ്ഞാണ് സഞ്ജു കളിക്കാനിറങ്ങിയത്. ചാമ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റിയില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാണ്.

കരുണ്‍ നായര്‍ മലയാളിയാണെങ്കിലും കേരളത്തിന് വേണ്ടി ഇതുവരെ പാഡണിഞ്ഞിട്ടില്ല. കര്‍ണാടകത്തിന് വേണ്ടിയാണ് കരുണ്‍ കളിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് കരുണ്‍.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ എ ടീം ഇങ്ങനെയാണ്

ചതുര്‍ദിന ടീം:മനോജ് തിവാരി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ജിവനാന്‍ജത് സിംഗ്, റോബിന് ഉത്തപ്പ, അമ്പാട്ടി റായിഡു, കരുണ്‍ നായര്‍, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍), പ്രഗ്യാന്‍ ഓജ, ഉമേശ് യാദവ്, ദവാല്‍ കുല്‍കര്‍നി, അനുരീത സിംഗ്, രജത് പലിവാല്‍, അമിത് മിശ്ര, സന്‍ഡീപ് ശര്‍മ്മ, ജാസ്പ്രിത്ത് ഭൂമറാഹ്, ബാബാ അപരജിത്ത് .

ഏകദിന ടീം: റോബിന് ഉത്തപ്പ(ക്യാപ്റ്റന്‍), ഉന്‍മുക്ത് ചാന്ദ്, മനീഷ് പാണ്ഡെ, അന്വാടി റായിഡു, മനോജ് തിവാരി, കേദര്ഡ ജാദവ്, സഞ്ജു സാംസണ്‍, പര്‍വേശ് റസൂല്‍, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍നി, റിഷി ധവാന്‍, മോഹിത് ശര്‍മ്മ, രാഹുല്‍ ശുക്ല, മനാന്‍ വോഹ്‌റാ, ജയദേവ് ഉനാദ്കത്ത്‌.

Story first published: Thursday, June 12, 2014, 11:29 [IST]
Other articles published on Jun 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+