വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുമെല്ലാം അയര്‍ലന്‍ഡിലുണ്ട്

1

ഇന്ത്യ - അയര്‍ലന്‍ഡ് രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ അനായാസ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടാനുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങളുടെ പ്രകടനം വിലയിരുത്തുകയെന്നതാണ് അയര്‍ലന്‍ഡ് പര്യടനം കൊണ്ട് ബിസിസി ഐ ലക്ഷ്യമിടുന്നത്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുമെല്ലാം അയര്‍ലന്‍ഡിലുണ്ട്. നിലവിലെ അയര്‍ലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുകയും എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലാത്തതുമായ അഞ്ച് പേര്‍ ആരൊക്കെയാണ് നോക്കാം.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

റുതുരാജ് ഗെയ്ക് വാദ്

റുതുരാജ് ഗെയ്ക് വാദ്

ഇന്ത്യയുടെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ് അയര്‍ലന്‍ഡ് പര്യടനത്തിലുണ്ട്. ആദ്യ മത്സരത്തില്‍ പ്ലേയിങ് 11 ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഓപ്പണിങ്ങില്‍ ദീപക് ഹൂഡക്കാണ് ഇന്ത്യ പരിഗണന നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. അതുകൊണ്ട് തന്നെ റുതുരാജിന് ലോകകപ്പ് ടിക്കറ്റ് ലഭിക്കില്ലെന്നുറപ്പാണ്. ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. ഇന്ത്യയുടെ സമീപകാലത്തെ ടി20 പരമ്പരകളിലെല്ലാം അക്ഷര്‍ ഒപ്പമുണ്ടാവാറുണ്ട്. രവീന്ദ്ര ജഡേജക്ക് പരിക്കേറ്റാല്‍ അക്ഷറിനാവും പ്ലേയിങ് 11 പകരക്കാരനായി അവസരം ലഭിക്കുക. എന്നാല്‍ ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ അക്ഷറിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ജഡേജ ടീമിലുണ്ട്. ഒപ്പം സ്പിന്‍ സ്‌പെഷ്യലിസ്റ്റായി യുസ് വേന്ദ്ര ചഹാലും രവി ബിഷ്‌നോയിയും എത്താനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ അക്ഷറിന് അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. നിലവില്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ അക്ഷര്‍ ഇന്ത്യക്കൊപ്പമുണ്ട്.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇന്ത്യയുടെ യുവ ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. പഞ്ചാബ് കിങ്‌സിലൂടെ വളര്‍ന്ന അര്‍ഷദീപ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അയര്‍ലന്‍ഡ് പര്യടനത്തിലും അദ്ദേഹം ടീമിന്റെ ഭാഗമാണെങ്കിലും ആദ്യ മത്സരത്തില്‍ പരിഗണിച്ചില്ല. രണ്ടാം മത്സരത്തിലും അവസരത്തിന് സാധ്യത കുറവ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഒരു കാരണവശാലും അര്‍ഷദീപിനെ ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. ഓസ്‌ട്രേലിയയില്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യമുള്ളതിനാല്‍ അര്‍ഷദീപ് ഇടം പ്രതീക്ഷിക്കുകയേ വേണ്ട.

വേങ്കടേഷ് അയ്യര്‍

വേങ്കടേഷ് അയ്യര്‍

വണ്‍ സീസണ്‍ വണ്ടറാണ് വെങ്കടേഷ് അയ്യര്‍. 2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങുകയും അതിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തുകയും ചെയ്ത അദ്ദേഹം നിലവില്‍ അയര്‍ലന്‍ഡ് പര്യടനത്തിലുണ്ട്. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി പരിഗണിച്ച വെങ്കടേഷ് അയ്യര്‍ ഇന്ത്യന്‍ ടീമിനൊപ്പം കാര്യമായ പ്രകടനമൊന്നും കാഴ്ചവെച്ചിട്ടില്ല. ഹര്‍ദിക് പാണ്ഡ്യ മിന്നും ഫോമില്‍ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തില്‍ വെങ്കടേഷ് അയ്യരെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്നത് 100 ശതമാനം ഉറപ്പിച്ച് പറയാം.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെട്ട താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിച്ച അവസരങ്ങളെയൊന്നും മുതലാക്കാന്‍ സഞ്ജുവിനായിട്ടില്ല. കൂടാതെ നിലവില്‍ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരുടെ അതിപ്രസരമാണ്.

6

റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരാണ്. അതുകൊണ്ട് തന്നെ സഞ്ജു സാംസണെക്കൂടി ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയും ഇല്ലാത്തതിനാല്‍ സഞ്ജു ലോകകപ്പ് ടീമിന് പുറത്താവാനാണ് സാധ്യത.

Story first published: Tuesday, June 28, 2022, 18:51 [IST]
Other articles published on Jun 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X