ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി അധികനാളില്ല. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പെന്നതിനാല്‍ സന്ദര്‍ശക ടീമുകള്‍ക്കെല്ലാം കാര്യങ്ങള്‍ എളുപ്പമല്ല. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. നേരത്തെ തന്നെ ടീമുകളെ പ്രഖ്യാപിച്ചെങ്കിലും പല ടീമുകളിലും മാറ്റം വരാന്‍ സാധ്യതയുണ്ട്.

നിലവിലെ പല താരങ്ങളുടെയും സീറ്റ് പോവുമ്പോള്‍ പുതിയ ചില താരങ്ങള്‍ കടന്നുവന്നേക്കും. ഒക്ടോബര്‍ 9താണ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തീയ്യതി. ഇത്തവണ ടീം പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ട ചില താരങ്ങള്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് സെലക്ടര്‍മാരെ കുഴപ്പിക്കുകയാണ്. ഇവരില്‍ പലരും ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. നിലവില്‍ ഗംഭീര ഫോമിലുള്ള ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉറപ്പായും സ്ഥാനം പ്രതീക്ഷിച്ച താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ടു. പക്ഷെ പ്രകടനം കൊണ്ട് സഞ്ജു എല്ലാവരെയും വിസ്മയിപ്പിക്കുന്നത് തുടരുകയാണ്. ഈ വര്‍ഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ലഭിച്ച അവസരങ്ങളിലെല്ലാം കസറിയ സഞ്ജു ഇന്ത്യ എ ടീമിന്റെ നായകനെന്ന നിലയിലും തിളങ്ങി. ഇന്ത്യ എയുടെ ന്യൂസീലന്‍ഡ് എക്കെതിരായ ഏകദിന പരമ്പര 3-0നാണ് ഇന്ത്യ ജയിച്ചത്. സഞ്ജു മികവ് കാട്ടുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

കാമറൂണ്‍ ഗ്രീന്‍

കാമറൂണ്‍ ഗ്രീന്‍

നിലവിലെ ചാമ്പ്യന്മാരും ടി20 ലോകകപ്പിലെ ആതിഥേയരുമായ ഓസ്‌ട്രേലിയ നേരത്തെ തന്നെ ടീം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പേസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ഇടമില്ലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗ്രീന്‍ കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറയെയടക്കം തല്ലിപ്പറത്തിയ ഗ്രീന്‍ ഭയമില്ലാതെ തുടക്കം മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള താരമാണ്. പവര്‍പ്ലേയില്‍ ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഗ്രീന്‍. പന്തുകൊണ്ടും ടീമിന് ഉപകാരിയായ ഗ്രീനെ ഓസീസ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മുഹമ്മദ് അമീര്‍

മുഹമ്മദ് അമീര്‍

പാകിസ്താന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് അമീര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ അമീറിനെ തിരികെ എത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇപ്പോഴും മികച്ച പ്രകടനം നടത്തി അമീര്‍ കൈയടി നേടുകയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ 10 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി അമീറായിരുന്നു വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. ഇനിയൊരു തിരിച്ചുവരവ് സാധ്യത അമീറിനില്ലെന്ന് പറയാം.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനായ ഫഫ് ഡുപ്ലെസിസ് ഇപ്പോഴും മികച്ച പ്രകടനം തുടരുകയാണ്. യുവാക്കളെ പോലും അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് മികവ് കാഴ്ചവെക്കുന്ന ഡുപ്ലെസിസ് ഫീല്‍ഡിങ്ങിലും തിളങ്ങുന്നു. അവസാന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 8 മത്സരത്തില്‍ നിന്ന് 291 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെങ്കിലും എല്ലാവരെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഡുപ്ലെസിസ് കാഴ്ചവെക്കുന്നത്.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

ബെന്‍ ഡുക്കറ്റ്

ബെന്‍ ഡുക്കറ്റ്

ഇംഗ്ലണ്ടിനായി ഗംഭീര പ്രകടനമാണ് ബെന്‍ ഡുക്കറ്റ് കാഴ്ചവെക്കുന്നത്. പാകിസ്താനെതിരേ നടന്നുകൊണ്ടിരിക്കുന്ന ഏഴ് മത്സര ടി20 പരമ്പരയില്‍ 167 റണ്‍സാണ് ഡുക്കറ്റ് നേടിയത്. മിന്നും ഫോമില്‍ കളിക്കുന്ന താരത്തെ പക്ഷെ ഇംഗ്ലണ്ട് ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. എന്നാല്‍ പാകിസ്താന്‍ പരമ്പരക്ക് ശേഷം ലോകകപ്പില്‍ ബാക്കപ്പ് താരമായെങ്കിലും ഡുക്കറ്റിനെ ഉള്‍പ്പെടുത്താന്‍ സാധ്യതകളേറെയാണെന്ന് പറയാം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, September 28, 2022, 14:19 [IST]
Other articles published on Sep 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X