For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസണ്‍ സീനിയര്‍ ലോകകപ്പിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റിലെ പുത്തന്‍ താരോദയം സഞ്ജു സാംസണ്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. സുനില്‍ വാല്‍സനും എസ് ശ്രീശാന്തിനും ശേഷം ലോകകപ്പ് കളിക്കാനൊരുങ്ങുന്ന മൂന്നാമത്തെ മാത്രം മലയാളി താരമാണ് വിഴിഞ്ഞംകാരനായ സഞ്ജു. ബംഗ്ലാദേശില്‍ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്.

വെടിക്കെട്ട് താരങ്ങളായ വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ തുടങ്ങിയ പ്രമുഖര്‍ക്ക് സാധ്യാതാ പട്ടികയില്‍പോലും ഇടം പിടിക്കാനായില്ല. എം എസ് ധോണി നയിക്കുന്ന ടീമില്‍ സീനിയര്‍ താരങ്ങളായ യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്ക് ഇടം കിട്ടി. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, വിരാട് കോലി, ശിഖര്‍ ധവാന്‍ തുടങ്ങിയവരെല്ലാം ടീമിലുണ്ട്.

sanju-samson

പാകിസ്താന്‍, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകളാണ് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുക. ഗ്രൂപ്പ് ഒന്നില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ കളിക്കും. മാര്‍ച്ച് 21 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യകളി. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായിരുന്നു ഇന്ത്യ.

2007 ല്‍ നടന്ന ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തും ഉണ്ടായിരുന്നു. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരമാകും അവസാന പതിനഞ്ചില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞാല്‍ സഞ്ജു. ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ 19 കാരനെ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിച്ചത്. ഐ പി എല്ലിന്റെ ഏഴാം സീസണിലേക്ക് രാജസ്ഥാന്‍ ടീം സഞ്ജുവിനെ നിലനിര്‍ത്തിയിട്ടുണ്ട്.

Story first published: Saturday, January 18, 2014, 11:48 [IST]
Other articles published on Jan 18, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+