മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസനെക്കുറിച്ച് പറയാന്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന് നൂറ് നാവ്. 47 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 74 റണ്‍സെടുത്ത സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് സച്ചിനെ വിസ്മയിപ്പിച്ചത്. നാളത്തെ സൂപ്പര്‍സ്റ്റാറാണ് സഞ്ജു സാംസന്‍ എന്നാണ് ക്രിക്കറ്റിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായ സച്ചിന്‍ പറയുന്നത്.
സാധാരണയായി മൂന്നാം നമ്പറിലിറങ്ങുന്ന സഞ്ജു മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഓപ്പണറായിട്ടാണ് ബാറ്റിംഗിനെത്തിയത്. സഹ ഓപ്പണറും ക്യാപ്റ്റനും ഷെയ്ന്‍ വാട്‌സന്‍ 18 പന്തില്‍ വെറും എട്ട് റണ്‍സെടുത്ത് പുറത്തായതോടെ സഞ്ജുവിന്റെ ഉത്തരവാദിത്തം ഇരട്ടിച്ചു. അവസരത്തിനൊത്ത് ഉയര്‍ന്ന സഞ്ജു ബൗണ്ടറികളും സിക്‌സറുകളുമായി ടീമിന് കരുത്തായി.

കൡരാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായ സഞ്ജു പ്രമുഖ താരങ്ങളുടെയെല്ലാം പ്രശംസ നേടി. ഈ സീസണിലെ മിക്ക കളികളിലും മികച്ച തുടക്കം കിട്ടിയിരുന്നെങ്കിലും അതൊന്നും നീണ്ട ഇന്നിംഗ്‌സുകളാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. എന്നാല്‍ എല്ലാ പരാതികളും തീര്‍ക്കുന്ന പ്രകടനമാണ് സഞ്ജു മുംബൈയ്‌ക്കെതിരെ കാഴ്ചവവെച്ചത്.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ സഞ്ജു സാസംന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. രാഹുല്‍ ദ്രാവിഡാണ് സഞ്ജുവിന്റെ ആരാധനാപാത്രവും മെന്ററും. കഴിഞ്ഞ സീസണിലെ മികച്ച പുതുമുഖതാരമായിരുന്ന സഞ്ജു ഇന്ത്യന്‍ ടീമിലേക്കുള്ള വഴി പ്രതീക്ഷിക്കുകയാണ്.