വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തിന് ഗ്രൗണ്ട് വിട്ടു? പരിക്ക് ജീവനെടുക്കില്ലെങ്കില്‍ തുടരണം!- ലക്ഷ്മണിന് ചാപ്പലിന്റെ ശകാരം

2005ലായിരുന്നു സംഭവം

1

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ വിവാദ കോച്ചുമാരുടെ നിരയില്‍ തലപ്പത്ത് ഓസ്‌ട്രേലിയയുടെ മുന്‍ കോച്ച് ഗ്രെഗ് ചാപ്പലുണ്ടാവും. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള പിണക്കവും തുടര്‍ന്ന് ചാപ്പലിനെ കോച്ച് സ്ഥാനത്തു നീക്കിയതുമെല്ലാം അന്നു ഏറെ കോളിളക്കുമുണ്ടാക്കിയിരുന്നു. മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നിവരടക്കമുള്ളവരും പിന്നീട് ചാപ്പലിനെതിരേ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. രണ്ടു വര്‍ഷം മാത്രമായിരുന്നു അദ്ദേഹം ഇന്ത്യന്‍ പരിശീലകനായി പ്രവര്‍ത്തിച്ചത്.

ചാപ്പല്‍ കോച്ചായിരിക്കെ നടന്ന ഒരു സംഭവം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണിനെ ചാപ്പല്‍ ശകാരിച്ച സംഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

 2005ല്‍ നടന്ന സംഭവം

2005ല്‍ നടന്ന സംഭവം

ഹരാരെയില്‍ ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ ടെസ്റ്റ് മല്‍സരം നടക്കുകയാണ്. ഇതിനിടെ സബ്സ്റ്റിറ്റിയൂട്ട് താരങ്ങള്‍ക്കൊപ്പം ചാപ്പല്‍ പരിശീലന സെഷനു വേണ്ടി പോയി. 30-40 മിനിറ്റുകള്‍ക്കു ശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങവെ കളിയില്‍ പകരക്കാരനായി ഇറങ്ങിയ ഒരു ഇന്ത്യന്‍ താരം സ്ലിപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തുന്നത് ചാപ്പല്‍ കണ്ടു. എന്തു കൊണ്ടാണ് സ്ലിപ്പില്‍ പകരക്കാരനെ വച്ചതെന്നും ആരാണ് ഫീല്‍ഡില്‍ നിന്നും തിരികെ വന്നതെന്നും ചാപ്പല്‍ ചോദിച്ചതായും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ലക്ഷ്മണ്‍ കോഫി കുടിക്കുന്നു

ലക്ഷ്മണ്‍ കോഫി കുടിക്കുന്നു

ചാപ്പല്‍ ഡ്രസിങ് റൂമിനകത്തേക്കു കയറിയപ്പോള്‍ അവിടെയിരുന്ന് ലക്ഷ്മണ്‍ കോഫി കുടിക്കുന്നത് കണ്ടു. ഇതു കണ്ട് കുപിതനായ ചാപ്പല്‍ നിങ്ങള്‍ എന്തിനാണ് ഗ്രൗണ്ടില്‍ നിന്നു പിന്‍മാറിയതെന്നു ചോദിച്ചു. പരിക്കേറ്റതായും ഇതേ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നും പരിക്കേറ്റയിടത്ത് അല്‍പ്പം ഐസ് വയ്ക്കാന്‍ വന്നതാണെന്നുമായിരുന്നു ലക്ഷ്മണിന്റെ മറുപടി. പക്ഷെ ഈ മറുപടി ചാപ്പലിനെ കൂടൂതല്‍ കുപിതനാക്കിയതായും മഞ്ജരേക്കര്‍ വെളിപ്പെടുത്തി.
ഫീല്‍ഡിങിനിടെ കൈവിരലിനു പരിക്കേറ്റതു കാരണമായിരുന്നു ലക്ഷ്മണ്‍ അന്നു ഗ്രൗണ്ടില്‍ നിന്നും ബ്രേക്കെടുത്തത്. തുടര്‍ന്നെത്തിയ പകരക്കാരന്‍ ക്യാച്ച് കൈവിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ കോച്ചിന്റെ ശകാരം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

 ജീവന് ഭീഷണിയുള്ള പരിക്കാണോ?

ജീവന് ഭീഷണിയുള്ള പരിക്കാണോ?

പരിക്ക് നിങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതാണോയെന്നായിരുന്നു ചാപ്പലിന്റെ അടുത്ത ചോദ്യം. ഇതു കേട്ട് ലക്ഷ്മണ്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധനായി. എന്താണ് കോച്ച് ചോദിക്കുന്നതെന്നായിരിക്കാം ലക്ഷ്മണ്‍ അപ്പോള്‍ ചിന്തിച്ചിട്ടുണ്ടാവുക. അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. ജീവന് ഭീഷണിയുള്ള പരിക്കല്ല പറ്റുന്നതെങ്കില്‍ ഇനി ഫീല്‍ഡില്‍ നിന്നും പിന്‍മാറരുതെന്നും ലക്ഷ്മണിനോടു ചാപ്പല്‍ നിര്‍ദേശിച്ചുവെന്നും മഞ്ജരേക്കര്‍ വിശദമാക്കി.
പകരക്കാരനെ ഇറക്കുകയെന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ സാധാരണയായി സംഭവിക്കുന്ന കാര്യമാണ്. മറ്റു ടീമുകളും ഇതു ചെയ്യാറുണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ ചാപ്പലിന് ഇതു അംഗീകരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story first published: Saturday, May 8, 2021, 16:25 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X