ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍; ഒരു കളിക്കാരനെ ഒഴിവാക്കി
ദില്ലി: ലോകകപ്പിന് മുന്‍പ് ഇന്ത്യ അവസാനമായി കളിക്കുന്ന ഏകദിന മത്സരം ദില്ലിയില്‍ അരങ്ങേറാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പില്‍ ഇടംപിടിക്കണമെന്ന് മഞ്ജരേക്കര്‍ കരുതുന്ന കളിക്കാരുടെ പട്ടികയാണ് താരം വിശദമാക്കിയത്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന അമ്പാട്ടി റായിഡു മഞ്ജരേക്കറുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.
ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആകുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് അമ്പാട്ടി റായിഡു. എന്നാല്‍, അടുത്തിടെ നടന്ന മത്സരങ്ങളില്‍ റായിഡുവിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. ഇന്ത്യയുടെ മുന്‍നിരയ്ക്ക് കരുത്താകേണ്ടതാരം പലപ്പോഴും ടീമിന് സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ പുറത്താകുന്നത് പതിവായതോടെയാണ് മഞ്ജരേക്കര്‍ റായിഡുവിനെ ഒഴിവാക്കിയത്.

കെഎല്‍ രാഹുലും വിജയ് ശങ്കറും
അതേസമയം, ഫോമിലല്ലാത്ത കെഎല്‍ രാഹുലിനെ മഞ്ജരേക്കര്‍ പിന്തുണയ്ക്കുന്നുണ്ട്. സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ സഖ്യത്തിന് പകരക്കാരനായാണ് രാഹുലിന് ഇടം നല്‍കിയത്. മറ്റു കളിക്കാരില്‍ കാര്യമായ മാറ്റം വരുത്താന്‍ മഞ്ജരേക്കര്‍ തയ്യാറായിട്ടില്ല. എന്നാല്‍, യുവതാരം വിജയ് ശങ്കറിനെ നാലം നമ്പറില്‍ ഇറക്കണമെന്ന അഭിപ്രായം മുന്‍താരം പങ്കുവെച്ചു.

വിജയ് ശങ്കര്‍ നാലാം നമ്പറില്‍
സ്ട്രൈക്ക് കൈമാറുനുള്ള കഴിവും സിക്സറുകള്‍ പറത്തി റണ്‍നിരക്ക് നിലനിര്‍ത്താനുള്ള മികവും നാലാം നമ്പറിന് യോജിച്ചതാണെന്ന് മഞ്ജരേക്കര്‍ വിലയിരുത്തി. ബൗളിങ്ങില്‍ വിജയിക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഒഴിവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന വിജയ് കിട്ടിയ അവസരം മുതലെടുത്തുകഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയ് നിര്‍ണായക ഇന്നിങ്സ് കളിച്ച് ഇന്ത്യയുടെ വിജയത്തിന് പങ്കുവഹിക്കുകയും ചെയ്തിരുന്നു.

മഞ്ജരേക്കറുടെ ടീം
മഞ്ജരേക്കറുടെ ലോകകപ്പ് ടീം, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications