ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? പ്രമുഖ താരം പുറത്ത്!! മഞ്ജരേക്കറുടെ ടീം ഇങ്ങനെ...

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിട്ട ടീം ഇന്ത്യ ഇനി മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഓസീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-3നാണ് ഇന്ത്യ കൈവിട്ടത്. ആദ്യ രണ്ടു കളികളും ജയിച്ച ശേഷമായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍. ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയെന്ന നിലയില്‍ ഇതു ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ചില താരങ്ങള്‍ക്കു ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസരം കൂടിയായിരുന്നു ഈ പരമ്പര. ചിലര്‍ക്കു മാത്രമേ ഇതു മുതലെടുക്കാനായുള്ളൂ. ഓസീസിനെതിരായ പരമ്പരയിലെ കൂടി പ്രകടനം പരിഗണിച്ച് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

റായുഡുവിന് ഇടമില്ല
മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയാണ് മഞ്ജരേക്കര്‍ ലോകകപ്പിനുള്ള 15അംഗ സംഘത്തെ തിരഞ്ഞെടുത്തത്. ഓസീസിനെതിരേ നടന്ന ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് റായുഡുവിന് വിനയായത്. ആദ്യ മൂന്നു മല്‍സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച താരത്തിന് വെറും 33 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേ തുടര്‍ന്ന് അവസാന രണ്ടു കളികളില്‍ റായുഡു പുറത്താവുകയും ചെയ്തു.
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഒരു കളിയില്‍ 90 റണ്‍സെടുത്തത് മാറ്റിനിര്‍ത്തിയാല്‍ നിരാശയാണ് റായുഡു ഇന്ത്യക്കു സമ്മാനിച്ചത്.

രാഹുലും പന്തും ടീമില്‍
ഓസീസിനെതിരേ റായുഡുവിനെപ്പോലെ തന്നെ ഫ്‌ളോപ്പായ രണ്ടു താരങ്ങളാണ് ലോകേഷ് രാഹുലും റിഷഭ് പന്തും. എന്നാല്‍ രണ്ടു പേരെയും മഞ്ജരേക്കര്‍ തന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. രാഹുല്‍ അഞ്ചു കളികളുടെ പരമ്പരയില്‍ ഒന്നില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ലോകകപ്പ് ടീമിലെ ബാക്കപ്പ് ഓപ്പണറായാണ് രാഹുലിനെ ഉള്‍പ്പെടുത്തിയത്.
പന്താവട്ടെ ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും ഓസീസിനെതിരേയുള്ള പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നു. ഇന്ത്യ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയ നാലാം ഏകദിനത്തില്‍ വിക്കറ്റിനു പിന്നില്‍ നിരവധി പിഴവുകള്‍ വരുത്തിയതിന്റെ പേരില്‍ താരം വിമര്‍ശനം നേരിട്ടിരുന്നു.

മഞ്ജരേക്കറുടെ ലോകകപ്പ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications