Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിനാണ് അവനെ ടെസ്റ്റ് ടീമില്‍ എടുത്തത്, രഞ്ജി കളിക്കാരെ നിരാശപ്പെടുത്താനാണോയെന്ന് മഞ്ജരേക്കര്‍!!

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കെഎല്‍ രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് അദ്ദേഹം ബിസിസിഐയോട് ചോദിച്ചു. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണ്. രാഹുല്‍ അവസാനം ടെസ്റ്റ് കളിച്ചത് വെസ്റ്റിന്‍ഡീസിനെതിരെ 2019ലാണ്. ടെസ്റ്റില്‍ 36 മത്സരങ്ങളില്‍ നിന്ന് 34ന് മുകളില്‍ ശരാശരി മാത്രമാണ് രാഹുലിന് ഉള്ളത്. അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2014ലാണ് ടെസ്റ്റില്‍ രാഹുല്‍ അരങ്ങേറ്റം കുറിച്ചത്.

1

രാഹുലിനെ ടീമിലെടുക്കുന്നതിലൂടെ രഞ്ജി ട്രോഫി ക്രിക്കറ്റര്‍മാരെ നിരുത്സാഹപ്പെടുത്തുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ദേശീയ ടീമില്‍ കളിക്കാന്‍ വളരെ കഷ്ടപ്പെടുന്നവരാണ് അവര്‍. എന്നാല്‍ രാഹുലിന്റെ അവസാനത്തെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാല്‍ ഈ തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു. വളരെ മോശം കീഴ്‌വഴക്കമാണ് ബിസിസിഐ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഐപിഎല്‍ പ്രകടനത്തിന്റെ പേരില്‍ ഒരു താരത്തെ ടെസ്റ്റ് ടീമിലേക്ക് വിളിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രത്യേകിച്ച് ആ താരം അവസാന ടെസ്റ്റ് മത്സരങ്ങളില്‍ വന്‍ പരാജയമായി മാറിയ സാഹചര്യത്തില്‍.

ആ കളിക്കാരന്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നതൊക്കെ അപ്രസക്തമായ കാര്യമാണ്. ആ തീരുമാനം രഞ്ജി ട്രോഫി കളിക്കാരുടെ ഭാവിയെ തന്നെ ഇല്ലാതാക്കും. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വിന്‍ഡീസ്, ഓസ്‌ട്രേലിയ, എന്നിവര്‍ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളില്‍ തീര്‍ത്തും മോശം പ്രകടനമാണ് രാഹുലില്‍ നിന്നുണ്ടായത്. ഐപിഎല്ലിലെയും ഏകദിനത്തിലെയും പ്രകടനത്തിന്റെ പേരില്‍ ടെസ്റ്റ് ടീമിലേക്ക് നിങ്ങളെ വിളിപ്പിച്ചിട്ടുണ്ടെങ്കില്‍ ഭാഗ്യമെന്ന് മാത്രമേ പറയാനാവൂ. ഈ അവസരം അദ്ദേഹം പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രാഹുലിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. ടീമിലെ വൈസ് ക്യാപ്റ്റനും, ഒപ്പം ടെസ്റ്റ് ടീമിലേക്ക് ക്ഷണവും നേരിടാനായത് രാഹുലിന് നേട്ടമാണെന്നും ചോപ്ര പറഞ്ഞു. രാഹുലിന് വിദേശ പിച്ചുകളില്‍ മൂന്ന് സെഞ്ച്വറിയുണ്ട്. ഓസ്‌ട്രേലിയയിലും വെസ്റ്റിന്‍ഡീസിലും ഇംഗ്ലണ്ടിലുമാണ് അത്. കഴിഞ്ഞ 18 മാസത്തിനിടെ രാഹുല്‍ പ്രകടിപ്പിച്ച കഴിവ് ഗംഭീരമാണ്. 16 അംഗ ടീമില്‍ ഇടംപിടിക്കാന്‍ രാഹുലിന് സാധിച്ചില്ലായിരുന്നെങ്കില്‍, അത് വലിയ ദൗര്‍ഭാഗ്യകരമായ കാര്യമായിരുന്നേനെയെന്നും ചോപ്ര പറഞ്ഞു. നിലവില്‍ ഈ സീസണ്‍ ഐപിഎല്ലിലെ ടോപ് സ്‌കോറര്‍ കൂടിയാണ് രാഹുല്‍.

Story first published: Tuesday, October 27, 2020, 19:27 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+