വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡിന്റെ വരവ് കോലിക്കേറ്റ തിരിച്ചടി, പഴയ സ്വാതന്ത്ര്യം ലഭിച്ചില്ല, വിശദീകരിച്ച് മഞ്ജരേക്കര്‍

ദ്രാവിഡിന്റെ വരവ് കോലിക്കേറ്റ തിരിച്ചടി, പഴയ സ്വാതന്ത്ര്യം ലഭിച്ചില്ല, വിശദീകരിച്ച് മഞ്ജരേക്കര്‍

1

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കോലി ഒഴിഞ്ഞുവെന്ന വാര്‍ത്തയെ ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഏറ്റവും ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴായിരുന്നു കോലി ഇത്തരമൊരു തീരുമാനം എടുത്തതെന്നതാണ് എടുത്തുപറയേണ്ട കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ തോല്‍വിയുടെ നിരാശയിലായിരുന്ന ഇന്ത്യന്‍ ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തുന്നതായിരുന്നു കോലിയുടെ തീരുമാനം.

കോലി ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ഉണ്ടായിട്ടുള്ള അഭിപ്രായ ഭിന്നതയാണ്. മറ്റ് പല കാരണങ്ങളും കോലിയുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് തന്നെ വേണം കരുതാന്‍. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനം ഒഴിയാന്‍ കോലി സ്വയം തീരുമാനിച്ചിരുന്നു. എന്നാല്‍ ബിസിസി ഐയുടെ നിര്‍ബന്ധ പ്രകാരമാണ് ഏകദിന നായകസ്ഥാനം ഒഴിഞ്ഞത്. ഇതില്‍ കോലിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നുവേണം കരുതാന്‍.

1

ഇപ്പോഴിതാ കോലിയുടെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനത്തിന് പിന്നില്‍ രാഹുല്‍ ദ്രാവിഡിന്റെ വരവിന് എത്രത്തോളം സ്വാധീനമുണ്ടെന്ന് വിശദീകരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് ബംഗാര്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വി തന്റെ നായകസ്ഥാനം നഷ്ടപ്പെടുത്തുമോയെന്ന് കോലി ഭയപ്പെട്ടിരുന്നു. ഏകദിനത്തില്‍ സംഭവിച്ചത് പോലെ ടെസ്റ്റിലും സംഭവിക്കരുതെന്ന് കോലി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് നായകസ്ഥാനം ഒഴിയുന്നതായി സ്വയം പ്രഖ്യാപിച്ചതെന്നാണ് സഞ്ജയുടെ വിലയിരുത്തല്‍.

' ഒരു തരത്തില്‍ പറഞ്ഞാല്‍ തന്നെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് മുമ്പ് കോലി സ്വയം ഒഴിയുകയാണ് ചെയ്തത്. തന്റെ നായകസ്ഥാനത്തിന് ഭീഷണി ഉണ്ടെന്ന് മനസിലാക്കിയതോടെയാണ് കോലി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. അനില്‍ കുംബ്ലെ പരിശീലകനായിരുന്നപ്പോള്‍ കോലിക്ക് വലിയ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ശാസ്ത്രിയും സഹ പരിശീലകരും എത്തിയതോടെ കോലി നായകസ്ഥാനം കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങി.

2

എന്നാല്‍ പുതിയതായി എത്തിയ രാഹുല്‍ ദ്രാവിഡ് രവി ശാസ്ത്രിയല്ല. ശാസ്ത്രിയില്‍ നിന്ന് ലഭിച്ചപോലെ അതിരുവിട്ട പിന്തുണ ദ്രാവിഡില്‍ നിന്ന് കോലിക്ക് ലഭിച്ചില്ല. അതുകൊണ്ട് തന്നെ വ്യക്തിയെന്ന നിലയില്‍ കോലി തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നിടത്തേക്ക് പോവുകയാണ് ചെയ്തത്. ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച ഫോമിലല്ല കോലിയുള്ളത്. നിലവില്‍ എന്തുകൊണ്ടും കോലി സന്തോഷവാനല്ല. ഈ എല്ലാ വികാരങ്ങളുമാണ് അവനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്'- ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ സഞ്ജയ് പറഞ്ഞു.

അനില്‍ കുംബ്ലെയുടെ കര്‍ക്കശ സ്വഭാവുമായി ഒട്ടുംപൊരുത്തപ്പെട്ട് പോകാന്‍ കോലിക്ക് കഴിഞ്ഞില്ല. കോലിയുടെ ഇടപെടലാണ് കുംബ്ലെ പാതിവഴിയില്‍ ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാന്‍ കാരണം. അതിന് ശേഷമെത്തിയ രവി ശാസ്ത്രി കോലിക്കൊപ്പം തുള്ളുന്ന പരിശീലകനായിരുന്നു. എല്ലാ തരത്തിലും കോലിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചു. എന്നാല്‍ രവി ശാസ്ത്രിയുടെ പടിയിറക്കം വീണ്ടും കാര്യങ്ങള്‍ കോലിക്ക് പ്രതികൂലമാക്കി.

3

രാഹുല്‍ ദ്രാവിഡ് കര്‍ക്കശക്കാരനായ പരിശീലകനാണ്. വിട്ടുവീഴ്ച ചെയ്യാത്ത കൃത്യമായ നിലപാടുള്ള ദ്രാവിഡിനോടൊപ്പം നായകനെന്ന നിലയില്‍ മുന്നോട്ട് പോവുക പ്രയാസം തന്നെയാണ്. അതുകൊണ്ടാണ് കോലി ടെസ്റ്റിലെ നായകസ്ഥാനം ഒഴിഞ്ഞതെന്നും വേണമെങ്കില്‍ പറയാം. ദ്രാവിഡുമായി പരസ്യ യുദ്ധത്തിലേക്ക് പോയാല്‍ കോലി ഒറ്റപ്പെടുമെന്നുറപ്പാണ്. കാരണം ബിസിസി ഐയുടെ തലപ്പത്ത് സൗരവ് ഗാംഗുലിയാണ്. കുംബ്ലെ പുറത്താക്കിയ പോലെ ദ്രാവിഡിനെ പുറത്താക്കുക എളുപ്പമല്ല. അതുകൊണ്ട് തന്നെ കോലി സ്വയം ഉള്‍വലിഞ്ഞതാണെന്നും പറയാം.

എന്തായാലും കോലിയുടെ പടിയിറക്കം ഇന്ത്യന്‍ ടീമിന് വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. കാരണം ധോണി നായകസ്ഥാനം ഒഴിയുമ്പോള്‍ ദീര്‍ഘകാലത്തേക്ക് നായകനായിത്തുടരാന്‍ വിരാട് കോലി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോലി പടിയിറങ്ങുമ്പോള്‍ അത്തരമൊരു താരമില്ല. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരെ പരിഗണിച്ചാലും പരിമിതികളേറെ. കോലിയുടെ തീരുമാനം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ തലവേദന കൂടിയാണ്.

Story first published: Monday, January 17, 2022, 22:13 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X