വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഞ്ജരേക്കര്‍ മലക്കംമറിഞ്ഞു; പൊള്ളാര്‍ഡിനെ മോശക്കാരനാക്കിയില്ലെന്ന് വിശദീകരണം

By Anwar Sadath

ദില്ലി: ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് താരമായ കീറോണ്‍ പൊള്ളാര്‍ഡിനെ ബ്രെയിന്‍ലസ് എന്നു വിളിച്ച് വിവാദത്തിലായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജയ് മഞ്ജരേക്കര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ പൊള്ളാര്‍ഡിനെ അങ്ങിനെ വിളിച്ചിട്ടില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. തന്നെ വിളിച്ചകാര്യം പൊള്ളാര്‍ഡ് തന്നെയാണ് ട്വിറ്ററിലൂടെ ആരോപിച്ചത്.

എന്നാല്‍, ഓണ്‍ എയറിലൂടെ താന്‍ അങ്ങിനെ പറഞ്ഞില്ലെന്ന് മഞ്ജരേക്കര്‍ പറയുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഓഡിയോ ക്ലിപ് വ്യക്തമായി കേള്‍ക്കണമെന്നും മഞ്ജരേക്കര്‍ നിര്‍ദ്ദേശിച്ചു. പൊള്ളാര്‍ഡിന് നേരത്തെ ബാറ്റ് ചെയ്യാനിറങ്ങാന്‍ ആകില്ലെന്നും അതിനുള്ള ബ്രെയിന്‍ ഇല്ലെന്നും പറഞ്ഞതായിട്ടായിരുന്നു ആരോപണം.

kieronpollard

മഞ്ജരേക്കറുടെ പരാമര്‍ശത്തിന് പിന്നാലെ മുംബൈക്കുവേണ്ടി മികച്ച ഒരുന്നിങ്‌സ് കാഴ്ചവെച്ച് പൊള്ളാര്‍ഡ് താരമാവുകയും ചെയ്തു. ഏഴു റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് വീണ മുംബൈയെ 70 റണ്‍സെടുത്ത് വിജയതീരത്തെത്തിച്ചത് പൊള്ളാര്‍ഡ് ആയിരുന്നു. തനിക്കെതിരായ ആരോപണത്തിന് ബാറ്റുകൊണ്ടുള്ള മറുപടിയാണ് പൊള്ളാര്‍ഡ് നല്‍കിയതെന്നും പിന്നീട് വിലയിരുത്തലുണ്ടായി.

Story first published: Sunday, April 16, 2017, 9:34 [IST]
Other articles published on Apr 16, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X