Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൃത്തിയില്‍ മുംബൈയെയും കൊളംബൊയെയും താരതമ്യപ്പെടുത്തിയ മഞ്ജരേക്കര്‍ക്ക് എട്ടിന്റെ പണി

കൊളംബൊ: വൃത്തിയുടെ കാര്യത്തില്‍ മുംബൈയെയും കൊളംബൊയെയും താരതമ്യപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ട്വിറ്ററില്‍ കൊളംബോയുടെ മനോഹരമായ ചിത്രമിട്ടുകൊണ്ടാണ് മഞ്ജരേക്കര്‍ താരതമ്യത്തിനിറങ്ങിയത്. എന്നാല്‍, രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടിയത്.

മുംബൈയെ ഒന്ന് വൃത്തിയാക്കിയാല്‍ കൊളംബൊ ആക്കി മാറ്റാമെന്നായിരുന്നു മഞ്ജരേക്കറുടെ കമന്റ്. എന്നാല്‍, മുംബൈയിലെ ഏറ്റവും മലിനമായ ബീച്ചുകളുടെയും മറ്റും ചിത്രം പോസ്റ്റ് ചെയ്ത് പലരും മഞ്ജരേക്കറിനെ പരിഹസിക്കാനെത്തി. ഇന്നുവരെ നഗരം വൃത്തിയാക്കാന്‍ എന്താണ് ചെയ്തതെന്നും ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നുണ്ട്.

sanjaymanjrekar

ഐപിഎല്‍ ഫ്രാഞ്ചൈസികളും, ബിസിസിഐയുമെല്ലാം ക്രിക്കറ്റിന് വേണ്ടി കോടികള്‍ വാരിയെറിയുന്നു. അതിലൊരു ചെറിയ തുകമതി നഗര ശുചീകരണത്തിന്. ക്രിക്കറ്റ് താരങ്ങള്‍ക്ക് സംസാരം മാത്രമേ ഉള്ളൂ. യാതൊന്നും സമൂഹത്തിന് വേണ്ടി ചെയ്യാത്തവരാണ് ഭൂരിഭാഗമെന്നും ചിലര്‍ വിമര്‍ശിച്ചു. എന്തായാലും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തുനിഞ്ഞ് കൂടുതല്‍ പുലിവാലു പിടിക്കാന്‍ മഞ്ജരേക്കര്‍ ശ്രമിച്ചില്ല. നിദാഹാസ് ത്രിരാഷ്ട്ര ടി20 മത്സരങ്ങളുടെ കമന്റേറ്ററിക്കായി മുന്‍ ഇന്ത്യന്‍ താരം ഇപ്പോള്‍ കൊളംബോയിലാണ് ഉള്ളത്.

Story first published: Monday, March 19, 2018, 8:42 [IST]
Other articles published on Mar 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+