കാര്‍ത്തികിന്റെ ഏകദിന ഭാവി... മഞ്ജരേക്കുടെ അഭിപ്രായം ഞെട്ടിക്കും!! ആരാധകര്‍ നിരാശയില്‍

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുന്ന താരമാണ് ദിനേഷ് കാര്‍ത്തിക്. ഏകദിനത്തേക്കാളുപരി ട്വന്റി20യിലാണ് താരം കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. ടി20യില്‍ ഇന്ത്യയുടെ മാച്ച് ഫിനിഷര്‍മാരില്‍ ഒരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് കാര്‍ത്തിക്.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കാര്‍ത്തികിനെ ഒഴിവാക്കിയത് കാര്‍ത്തികിനും ആരാധകര്‍ക്കും അത്ര നല്ല സൂചനയല്ല നല്‍കുന്നത്. ഇതു ശരിവയ്ക്കുന്ന അഭിപ്രായമാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുകയും ചെയ്തിരിക്കുന്നത്.

ഏകദിന കരിയര്‍ അവസാനിച്ചു!!
കാര്‍ത്തികിന്റെ ഏകദിന കരിയര്‍ അവസാനിച്ചു കഴിഞ്ഞെന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. സമീപകാലത്ത് ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാര്‍ത്തിക് കാഴ്ചവച്ചിട്ടുണ്ടെങ്കിലും ഇനി ഏകദിനത്തില്‍ അദ്ദേഹത്തിന് ഭാവിയില്ലെനന്നും മഞ്ജരേക്കര്‍ പറയുന്നു.
ആരാധകര്‍ക്കു തീര്‍ച്ചയായും നിരാശയുണ്ടാക്കുന്ന കാര്യമാണിത്. ലഭിച്ച അവസരങ്ങള്‍ കാര്‍ത്തിക് മോശമല്ലാതെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓസീസിനെതിരേ തഴയപ്പെട്ടതോടെ ഏകദിന ടീമിലേക്കു അദ്ദേഹത്തിന് തിരിച്ചെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇനി ടി20യില്‍ മാത്രമേ കാര്‍ത്തികിന് ഇടം ലഭികക്കാന്‍ സാധ്യതയുള്ളൂവെന്നും അദ്ദേഹം വിശദമാക്കി.

കാര്‍ത്തികിന് ഒഴിവാക്കിയതെന്തിന്?
ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ കാര്‍ത്തിക് ഒഴിവാക്കപ്പെടാന്‍ കാരണം എന്തെന്ന കാര്യത്തില്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്. ലോകകപ്പ് മുന്നില്‍ കണ്ട് ടീം റൊട്ടേഷന്റെ ഭാഗമായാണ് കാര്‍ത്തികിനെ മാറ്റിനിര്‍ത്തിയത് എന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, കാര്‍ത്തികിനെ ഒഴിവക്കിയത് നന്നായി എന്ന അഭിപ്രായമാണ് മറ്റൊരു കൂട്ടര്‍ക്കുള്ളത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സമീപകാലത്ത് അത്ര മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുള്ള കാര്‍ത്തികിനെ തഴഞ്ഞത് ശരിയായില്ലെന്നതാണ് യാഥാര്‍ഥ്യം. കാര്‍ത്തികിനു പകരം ലോകേഷ് രാഹുലിനെയാണ് ടീമിലുള്‍പ്പെടുത്തിയത്. രാഹുലാവട്ടെ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നിനു പിറകെ ഒന്നായി ഫ്‌ളോപ്പായ താരവുമാണ്.

ടി20, ഐപിഎല്‍ പ്രതീക്ഷകള്‍
ഓസീസിനെതിരേ ഒഴിവാക്കപ്പെട്ടെങ്കിലും കാര്‍ത്തികിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. ഓസീസിനെതിരേയുള്ള രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും അതിനു ശേഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിലും മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചയായും കാര്‍ത്തികിനെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications