Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ ഇവര്‍ തെറിക്കും..... ആദ്യം പുറത്താകുന്നത് ബാറ്റിംഗ് കോച്ച്, മാറ്റങ്ങള്‍ ഇങ്ങനെ

സെമിയില്‍ തോറ്റതിന് പിന്നാലെ ടീം ഇന്ത്യയില്‍ അഴിച്ചു പണി | Oneindia Malayalam

ലണ്ടന്‍: കിരീടം നേടുമെന്ന ഉറപ്പിച്ച ടീം ഇന്ത്യയുടെ തോല്‍വി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ഇന്ത്യ കളിച്ച രീതി പരിശീലനത്തിന്റെ പോരായ്മയായിട്ടാണ് ക്രിക്കറ്റ് കമ്മിറ്റി വിലയിരുത്തുന്നത്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് തല്‍ക്കാലം പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല. പക്ഷേ അദ്ദേഹത്തിന്റെ സപ്പോര്‍ട്ടിംഗിനെ മുഴുവന്‍ പുറത്താക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍ പുറത്താകുമെന്നാണ് വ്യക്തമാകുന്നത്. ഫീല്‍ഡിംഗ് കോച്ചടക്കമുള്ളവരും നിരീക്ഷണത്തിലാണ്. ഇവരുടെ ഇടപെടല്‍ ടീമില്‍ വര്‍ധിച്ചതാണ് തോല്‍വിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ എന്നിവരുടെ നിര്‍ദേശങ്ങളും ഇക്കാര്യത്തില്‍ വിലയിരുത്തും. ചില താരങ്ങളും ഇനി ഇന്ത്യന്‍ ടീം കാണുമോ എന്ന് ഉറപ്പില്ല.

ടീം ലൈനപ്പ്

ടീം ലൈനപ്പ്

ലോകകപ്പില്‍ ഇന്ത്യയുടെ ടീം ലൈനപ്പ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബാംഗര്‍ പരാജയപ്പെട്ടെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അതേസമയം കരാര്‍ അവസാനിച്ചെങ്കിലും രവി ശാസ്ത്രിയുടെ കീഴിലുള്ള പരിശീലക സംഘത്തിന് ലോകകപ്പ് കഴിഞ്ഞ് 45 ദിവസം കൂടി കാലാവധി ബിസിസിഐ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷം ബംഗാര്‍ അടക്കമുള്ളവരെ ഒഴിവാക്കാനാണ് ക്രിക്കറ്റ് സമിതി തീരുമാനിച്ചിരിക്കുന്നത്. ടീമിന്റെ കെട്ടുറപ്പിനായി പുതിയ ടീമിനെ കൊണ്ടുവരണമെന്ന് നിര്‍ദേശമുണ്ട്. മുന്‍ കളിക്കാരെ തന്നെയാണ് നിര്‍ദേശിക്കുന്നത്.

ബാംഗറിന്റെ പ്രശ്‌നങ്ങള്‍

ബാംഗറിന്റെ പ്രശ്‌നങ്ങള്‍

സഞ്ജയ് ബാംഗര്‍ മുന്‍നിരയെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ ടീമിന് കെട്ടുറപ്പില്ലെന്നാണ് അദ്ദേഹത്തിന് തിരിച്ചടിയാവുന്ന കാര്യം. ഇന്ത്യയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കൃത്യമായി തീരുമാനിക്കാനോ, നിര്‍ണായക സമയത്ത് ബാറ്റിംഗില്‍ മാറ്റം വരുത്താനോ ബാംഗര്‍ ശ്രമിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. ദീര്‍ഘകാലമായി ഇതേ പ്രശ്‌നമാണ് ബാംഗര്‍ ആവര്‍ത്തിക്കുന്നത്. വിജയ് ശങ്കര്‍, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ മാറി മാറി നാലാം നമ്പറില്‍ കളിപ്പിച്ചത് വലിയ ആശയക്കുഴപ്പം മൊത്തം ടീമിനുണ്ടാക്കിയെന്നും വിലയിരുത്തുന്നു.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

ബൗളിംഗ് കോച്ച് ഭരത് അരുണിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ മികച്ച ബൗളിംഗ് നിരയായെന്നും വിലയിരുത്തലുണ്ട്. ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറിനെ കുറിച്ചും മികച്ച അഭിപ്രായമാണ് ഉള്ളത്. ഇവര്‍ രണ്ട് പേരും തുടരും. വിജയ് ശങ്കര്‍ കളിക്കുമെന്ന് ബാംഗര്‍ പറഞ്ഞതിന് പിന്നാലെ ഇത് മാറ്റേണ്ടി വന്നതും വലിയ പ്രശ്‌നമായിട്ടാണ് കമ്മിറ്റി കാണുന്നത്. ബാംഗര്‍ക്ക് ടീമിനെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യവും ഇതോടൊപ്പം പുറത്താവും. ബാംഗറിനും സുനിലും കാര്യങ്ങള്‍ അറിയില്ലെന്ന് ബിസിസിഐ വക്താവ് പറഞ്ഞു.

ഇവര്‍ തെറിക്കും

ഇവര്‍ തെറിക്കും

കളിക്കാരുടെ പ്രകടനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളതെങ്കിലും ചിലര്‍ മാറാന്‍ സാധ്യതയുണ്ട്. കേദാര്‍ ജാദവ് കുറച്ച് കാലം ടീമിന് പുറത്തിരിക്കേണ്ടി വരും. രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് സ്പിന്നര്‍മാരായ യുസവേന്ദ്ര ചാഹലും കുല്‍ദീപ് യാദവും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നാണ് വിലയിരുത്തല്‍. ഇവരോട് കൂടുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ നിര്‍ദേശിച്ചേക്കും. ബാക്കിയുള്ള എല്ലാ താരങ്ങളും ഫിറ്റ്‌നെസ് ടെസ്റ്റില്‍ പങ്കെടുക്കണം. ടീമിന് കായികക്ഷമത കുറവാണെന്ന് ആരോപണമുണ്ട്.

Story first published: Friday, July 12, 2019, 14:39 [IST]
Other articles published on Jul 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+