Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ പകരക്കാരനാര്? കീപ്പിങ് പരിഗണിച്ചാല്‍ റിഷഭ് പന്തെന്ന് സഞ്ജയ് ബംഗാര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ചില താരങ്ങളെ സംബന്ധിച്ച് വളരെ സുപ്രധാനമാണ്. കാരണം എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ത്തന്നെ പകരക്കാരനാവാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. റിഷഭ് പന്ത്,സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. നിലവില്‍ കീപ്പറായി കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നിരയിലുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് കീപ്പറിന്റെ അഭാവം ടീമിലുണ്ട്. ധോണി ഫിനിഷറായിരുന്നതിനാല്‍ത്തന്നെ മധ്യനിര ബാറ്റ്‌സാമാനാകാന്‍ കെല്‍പ്പുള്ള താരത്തെയാവും സെലക്ടര്‍മാര്‍ കൂടുതലായും പരിഗണിക്കുക. സെലക്ടര്‍മാരുടെ മുഖ്യ പരിഗണന റിഷഭ് പന്തിനാണെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. ഇപ്പോഴിതാ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയുടെ ഉത്തമ പകരക്കാരന്‍ റിഷഭ് പന്താണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍.

'വിക്കറ്റ് കീപ്പറെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ധോണിയുടെ ഉത്തമ പകരക്കാരന്‍ റിഷഭ് പന്താണ്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ടീമില്‍ നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ സംതുലിതമാക്കും'-ബംഗാര്‍ പറഞ്ഞു.

sanjay-bangar

ഈ സീസണില്‍ ഡല്‍ഹിയുടെ മധ്യനിരയില്‍ തരക്കേടില്ലാത്ത പ്രകടനം റിഷഭ് കാഴ്ചവെക്കുന്നുണ്ട്. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനിരിക്കെ റിഷഭ് ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമെന്നുറപ്പാണ്. സഞ്ജു സാംസണിന്റെ സ്ഥിരതയാണ് പ്രധാന പ്രശ്‌നം. ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. സ്ഥിരത കണ്ടെത്താന്‍ താരത്തിന് സാധിക്കുന്നില്ല. ന്യൂസീലന്‍ഡ് പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും മികവ് തെളിയിക്കാനായില്ല. മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍ റിഷഭിന് കടുത്ത വെല്ലുവിളിയാണ്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ സ്ഥിരതയോടെ കളിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും. ആര്‍സിബിക്കെതിരേ 99 റണ്‍സുമായി ഇഷാന്‍ തിളങ്ങിയെങ്കിലും പിന്നീടുള്ള മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍ കീപ്പറെന്ന നിലയില്‍ മികവ് കാട്ടുന്നില്ല. നിര്‍ണ്ണായക മത്സരങ്ങളില്‍ കീപ്പിങ്ങിലെ പിഴവ് ടീമിന് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ സ്‌പെഷ്യലിസ്റ്റ് കീപ്പര്‍ ടീമിന് അത്യാവശ്യമാണ്. അങ്ങനെ വരുമ്പോള്‍ ഇതിനോടകം ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള റിഷഭിന് തന്നെ മുഖ്യ പരിഗണന ലഭിച്ചേക്കും. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കീപ്പറായി റിഷഭ് സ്ഥാനം പിടിച്ചേക്കും. വിദേശ മൈതാനങ്ങളില്‍ ഇതിനോടകം രണ്ട് ടെസ്റ്റ് സെഞ്ച്വറി നേടാന്‍ റിഷഭിന് സാധിച്ചെങ്കിലും പരിമിത ഓവറില്‍ മികവ് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Story first published: Tuesday, October 6, 2020, 16:56 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+