Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്റിനെ വീഴ്ത്തും, അവരുടെ വീക്ക്‌നെസ്സ് ഞങ്ങള്‍ക്കറിയാം, ബാറ്റിംഗ് കോച്ച് പറയുന്നത് ഇങ്ങനെ

We know exactly what New Zealand are capable of, says Sanjay Banger

ലണ്ടന്‍: ലോകകപ്പില്‍ ആദ്യ സെമി ഫൈനലിന് ഇറങ്ങുന്നതിന്റെ സമ്മര്‍ദമൊന്നും ഇന്ത്യക്കില്ലെന്ന് ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ മത്സരത്തെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും ബാംഗര്‍ വ്യക്തമാക്കി. മധ്യനിര താരങ്ങളുടെ മോശം ഫോമിനെ കുറിച്ച് യാതൊരുവിധ ആശങ്കയും തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

അതേസമയം തനിക്ക് ടീമിന്റെ പ്രകടനത്തെ കുറിച്ച് ആശങ്കയില്ലെന്നും ബാംഗര്‍ വ്യക്തമാക്കി. പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും, അതുകൊണ്ടാണ് ഓള്‍റൗണ്ട് പ്രകടനം ടീമിന് കാഴ്ച്ചവെക്കാനാവുന്നതെന്നും പറയുന്നു. കിവീസിനെ നേരിടാന്‍ ഇന്ത്യ ബാറ്റിംഗ് ലൈനപ്പില്‍ ചില തന്ത്രങ്ങളും ഒരുക്കുന്നുണ്ട്. കിവീസിന് മികച്ച പേസ് നിരയാണ് ഉള്ളത്. അതുകൊണ്ടാണ് നീക്കം.

ടീമില്‍ പ്രശ്‌നമില്ല

ടീമില്‍ പ്രശ്‌നമില്ല

ഇന്ത്യന്‍ ടീം ലൈനപ്പില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് സഞ്ജയ് ബാംഗര്‍ പറയുന്നു. അതുകൊണ്ട് കിവീസിനെ എങ്ങനെ നേരിടണമെന്നും അറിയാം. മധ്യനിരയെ കുറിച്ച് തനിക്കോ ടീമിലെ മറ്റുള്ളവര്‍ക്കോ യാതൊരു ആശങ്കയുമില്ല. അവര്‍ നന്നായി തന്നെ കളിക്കുന്നുണ്ട്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുന്‍നിര നന്നായി കളിക്കുന്നുണ്ടെന്നും ബാംഗര്‍ പറഞ്ഞു. മധ്യനിരയ്ക്ക് കൂടുതല്‍ നേരം കളിക്കാന്‍ സമയം കിട്ടുന്നില്ലെന്നും ബാംഗര്‍ പറയുന്നു.

സെമി ജയിക്കാനറിയാം

സെമി ജയിക്കാനറിയാം

സെമി ഫൈനല്‍ എങ്ങനെ ജയിക്കണമെന്ന് അറിയാം. ന്യൂസിലന്റുമായുള്ള മത്സരം മഴയത്ത് നഷ്ടമായെന്ന് കരുതി പ്രശ്‌നമില്ല. അത് ഇന്ത്യക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കില്ല. ഇന്ത്യ ന്യൂസിലന്റില്‍ കുറച്ച് മുമ്പാണ് പരമ്പര കളിച്ചത്. അവരുടെ ശക്തിയും ദൗര്‍ബല്യവും ഇന്ത്യക്ക് ന്നായി അറിയാം. അതുകൊണ്ട് കിവീസിനെതിരെ കളിക്കുന്നത് സമ്മര്‍ദുണ്ടാക്കുന്നില്ല. ഇംഗ്ലണ്ടില്‍ മഴ കാരണം ചില മത്സരങ്ങള്‍ നഷ്ടമാകുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബാംഗര്‍ പറയുന്നു.

കിടു ടീമാണ്

കിടു ടീമാണ്

ഇന്ത്യയുടെ മുന്‍നിര ഗംഭീരമാണെന്ന് ബാംഗര്‍ പറയുന്നു. രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സകള്‍ മനോഹരമാണ്. രോഹിത് ബാറ്റ് ചെയ്യുന്നത് വഴി മറ്റുള്ളവരുടെ സമ്മര്‍ദം കുറയുകയാണ്. എല്ലാ ഇന്നിംഗ്‌സിലു സെഞ്ച്വറിയടിക്കുക എന്ന ലക്ഷ്യമാണ് രോഹിത്തിന് മുന്നിലുള്ളത്. കൂടെയുള്ളവരെ നന്നായി കളിപ്പിക്കാനും രോഹിത്തിന് അറിയാം. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ശിഖര്‍ ധവാനെ ഫോമിലേക്ക് കൊണ്ടുവന്നത് രോഹിത്തിന്റെ പിന്തുണയാണ്. ഒരുവശത്ത് തകര്‍ത്തടിച്ച രോഹിത് ധവാന്റെ സമ്മര്‍ദം ഇല്ലാതാക്കി. ഇപ്പോള്‍ രാഹുലിനെയും അങ്ങനെയാണ് രോഹിത് ഫോമിലേക്ക് കൊണ്ടുവന്നത്. ധോണിയും ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും മികച്ചവരാണെന്നും ബാംഗര്‍ വ്യക്തമാക്കി.

തന്ത്രമൊരുക്കി ഇന്ത്യ

തന്ത്രമൊരുക്കി ഇന്ത്യ

രോഹിത് തുടര്‍ച്ചയായ ഫോമില്‍ കളിക്കുമ്പോള്‍ മധ്യ ഓവറുകളില്‍ വിരാട് കോലി നയിക്കുന്ന ബാറ്റിംഗ് ആണ് ഇന്ത്യ മുന്നോട്ട് വെക്കന്ന തന്ത്രം. ഇതുവരെ കോലി പുറത്തെടുക്കാത്ത തന്ത്രമാണിത്. താന്‍ ഇതുവരെ കളിച്ചതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇപ്പോള്‍ കളിക്കുന്നതെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ഹര്‍ദിക് പാണ്ഡ്യ, ധോണി, പന്ത് എന്നിവര്‍ക്ക് അടിച്ചുതകര്‍ക്കാനുള്ള വഴിയൊരുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം വില്യംസണിന്റെയും റോസ് ടെയ്‌ലറിന്റെയും വിക്കറ്റെടുക്കുന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്നും കോലി പറഞ്ഞു. അതേസമയം അണ്ടര്‍ 19 ലോകകപ്പില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന കാര്യം വില്യംസണെ ഓര്‍മപ്പെടുത്തുമെന്നും കോലി പറഞ്ഞു.

Story first published: Monday, July 8, 2019, 18:31 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+