For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് പഴയ ഫോമില്ല, ഇനിയൊരു തിരിച്ചുവരവ് പ്രയാസമോ? സഞ്ജയ് ബംഗാര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ടെങ്കിലും സമീപകാലത്തായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ച്വറി അടിച്ച് വിസ്മയിപ്പിച്ചിരുന്ന കോലിക്ക് ഇന്ന് ആ പഴയമികവിലേക്ക് ഉയരാനാവുന്നില്ല. 2019 സെപ്തംബറിലാണ് കോലിയുടെ അവാസാന സെഞ്ച്വറി പിറന്നത്. നിര്‍ണ്ണായക മത്സരങ്ങളില്‍ ഇന്ത്യയുടെ നെടുന്തൂണായിരുന്ന കോലിക്ക് ഇപ്പോള്‍ ബാറ്റുകൊണ്ട് സ്ഥിരതകാട്ടാനും സാധിക്കുന്നില്ല.

ഇപ്പോഴിതാ കോലിയുടെ ഫോമിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകനും ആര്‍സിബി ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാര്‍. ഇംഗ്ലണ്ടിനെതിരായി വരാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലൂടെ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മികവ് കോലിക്ക് ആവര്‍ത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

kohlitest

'കോലി ഇതിനോടകം 7500 ടെസ്റ്റ് റണ്‍സ് നേടിയിട്ടുണ്ട്. അവന്‍ തന്റെ പരമാവധി കഴിവ് പുറത്തെടുക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ്. എന്ന് വെച്ച് പരിമിത ഓവറിന് പ്രാധാന്യം നല്‍കുന്നില്ല എന്നല്ല. ടെസ്റ്റ് ഏറ്റവും ബുദ്ധിമുട്ടുള്ള ഫോര്‍മാറ്റായതിനാല്‍ത്തന്നെ കൂടുതല്‍ സംതൃപ്തിയും ലഭിക്കും. നിലവില്‍ എല്ലാ ടീമിനും മികച്ച താരങ്ങളുള്ളതിനാല്‍ കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. ഇത് ബാറ്റ്‌സ്മാനെ സംബന്ധിച്ച് കൂടുതല്‍ വെല്ലുവിളിയാണ്.

അടുത്ത ടെസ്റ്റ് പരമ്പരയിലൂടെത്തന്നെ അവന്‍ മൂന്നക്കത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കും. ഇത് മനസില്‍ക്കണ്ടാവും അവന്‍ ഇറങ്ങുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ അവന്‍ ബാറ്റ് ചെയ്ത ശൈലി അവന്റെ ലക്ഷ്യം എന്താണെന്ന് സൂചിപിക്കുന്നത്. മികച്ച താളം ഷോട്ടുകള്‍ക്കുണ്ടായിരുന്നു. ഇത് ഇന്ത്യക്ക് ഗുണം ചെയ്യും'-സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ടീമില്‍ നിന്ന് മാറ്റങ്ങളോടെയാവും ഇംഗ്ലണ്ട് പരമ്പരയ്ക്കിറങ്ങുകയെന്ന് വിരാട് കോലി തന്നെ സൂചന നല്‍കിയിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൈവിട്ട ഇന്ത്യക്ക് അഭിമാനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിലുള്ളത്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നേടാനായാല്‍ ഇന്ത്യക്ക് അഭിമാനത്തോടെ നാട്ടിലേക്ക് മടങ്ങാനാവും.

ഓപ്പണറായി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. മൂന്നാം നമ്പറില്‍ കെ എല്‍ രാഹുലിനും അവസരം ലഭിക്കുമെന്നാണ് വിവരം. സമീപകാലത്തായി മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാരയ്ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Saturday, June 26, 2021, 10:27 [IST]
Other articles published on Jun 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+