ലോകകപ്പില്‍ സെമിയില്‍ ധോണിയെ ഏഴാമനായി ഇറക്കിയതാര് ? ബാറ്റിങ് കോച്ചിന്റെ വെളിപ്പെടുത്തല്‍
ഫ് ളോറിഡ: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റതിന് പല കാരണങ്ങളും പറയപ്പെടുന്നുണ്ട്. എംഎസ് ധോണിയുടെ പ്രകടനവും ധോണിയെ വൈകി ബാറ്റിങ്ങിനിറക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ, ധോണിയെ ഏഴാം നമ്പറായി ബാറ്റിങ്ങിനിറക്കാനുള്ള തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍.

ധോണിയെ ഏഴാം നമ്പറായി ബാറ്റിങ്ങിനിറക്കിയത് ഏതെങ്കിലും ഒരു വ്യക്തിയുടെ തീരുമാനമല്ലെന്ന് ബാംഗര്‍ വ്യക്തമാക്കി. വിഷയത്തില്‍ തനിക്കെതിരെ ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, അത് ശരിയായ രീതിയല്ല. സാഹചര്യങ്ങള്‍ മനസിലാക്കിയശേഷമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ടീം മാനേജ്‌മെന്റ് കൂട്ടായി എടുത്ത തീരുമാനമാണ് ധോണിയെ ഏഴാം നമ്പറാക്കാനുള്ളതെന്നും ബാംഗര്‍ പറഞ്ഞു.
ധോണി ടീമിലെ ഏറ്റവും പരിചയസമ്പന്നനാണെന്നത് കോച്ച് ചൂണ്ടിക്കാട്ടി. അവസാന ഓവറുകളില്‍ ധോണി ക്രീസിലുണ്ടാകണമെന്നാണ് തങ്ങള്‍ കണക്കുകൂട്ടിയത്. ധോണി ഏറ്റവും മികച്ച ഫിനിഷറാണ്. എല്ലാ സാഹചര്യവും പരിഗണിച്ചാണ് കാര്‍ത്തിക്കിനെ നേരത്തെയിറക്കാന്‍ തീരുമാനിച്ചതും. വിഷയത്തില്‍ ചിലര്‍ തന്നെമാത്രം കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ബാംഗര്‍ പറഞ്ഞു.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യയ്ക്ക് പിന്തുടരാന്‍ കഴിഞ്ഞിരുന്നില്ല. 18 റണ്‍സിന് മുന്നേ ഇന്ത്യ പുറത്താവുകയായിരുന്നു. തുടക്കത്തില്‍ തുടരെ വിക്കറ്റ് വീണെങ്കിലും രവീന്ദ്ര ജഡേജ(77), എംഎസ് ധോണി(50) എന്നിവര്‍ പൊരുതി ടീമിന്റെ ജയത്തിന്റെ അരികുവരെ എത്തിച്ചു. അവസാന ഓവറുകളിലെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഇന്ത്യ സെമി തോല്‍വി ഏറ്റുവാങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications