Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജയ് ബാംഗര്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ച്

ന്യഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തതിന് പിന്നാലെ സഹ കോച്ചുമാരെയും ബിസിസിഐ തെരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം കോച്ചായി തുടരുന്ന സഞ്ജയ് ബാംഗര്‍ ആയിരിക്കും ബാറ്റിങ് കോച്ച്. അഭയ് ശര്‍മ്മയെ ഫീല്‍ഡിങ് കോച്ച് ആയും തെരഞ്ഞെടുത്തിട്ടുണ്ട്.

വരാനിരിക്കുന്ന വെസ്റ്റിന്റീസ് പര്യടനത്തിലാണ് സഹ കോച്ചുമാരുടെ സേവനം ലഭ്യമാവുക. വെസ്റ്റിന്റീസ് പര്യടനത്തിന് ശേഷം മാത്രമേ സഹകോച്ചുമാരുടെ സേവനം തുടരണോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ. മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി ആലോചിച്ചാണ് ഇവരെ നിയമിക്കാന്‍ തീരുമാനിച്ചത്.

sanjaybangar

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യപരിശീലകനായിരുന്ന ബാംഗറാണ് ഇന്ത്യന്‍ ടീം അടുത്തിടെ സിംബാബ്‌വെയില്‍ നടത്തിയ പര്യടനത്തില്‍ കോച്ചായിരുന്നത്. 3 ഏകദനിങ്ങളും 3 ടി20 മത്സരങ്ങളും അടങ്ങിയതായിരുന്നു പരമ്പര. ഒരു ടി20 മത്സരം ഒഴികെ മറ്റു മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ ടീം വിജയിക്കുകയും ചെയ്തിരുന്നു.

നേരത്തെ രവിശാസ്ത്രി ഉള്‍പ്പെടെയുള്ളവരെ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പിന്നീട് കുബ്ലെയെ തെരഞ്ഞെടുത്തതോടെ രവിശാസ്ത്രിയെ ബാറ്റിങ് കോച്ചാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വിരാട് കോലി ഉള്‍പ്പെടെയുള്ളവരുടെ താത്പര്യക്കുറവാണ് രവിശാസ്ത്രിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Sunday, June 26, 2016, 9:32 [IST]
Other articles published on Jun 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+