വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയെപ്പോലെ ഇതിഹാസം, അവന്‍ 'വാഴ്ത്തപ്പെടാത്ത ഹീറോ, ഓപ്പണറെ പ്രശംസിച്ച് ബംഗാര്‍

റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, നിധീഷ് റാണ എന്നിവരൊക്കെയാണ് ഇന്ത്യയുടെ പരിഗണിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ താരങ്ങള്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ്. ഗൗതം ഗംഭീര്‍, സൗരവ് ഗാംഗുലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍മാര്‍ ഏറെയായിരുന്നു. ഇവരില്‍ മിക്കവരും മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ അധികം ഇടം കൈയന്‍മാരില്ലാത്ത അവസ്ഥ.

റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, നിധീഷ് റാണ എന്നിവരൊക്കെയാണ് ഇന്ത്യയുടെ പരിഗണിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ താരങ്ങള്‍. ഇതില്‍ ധവാനും റിഷഭും മാത്രമാണ് സജീവമായി നില്‍ക്കുന്നത്. ധവാന് ഏകദിനത്തില്‍ മാത്രം അവസരം ലഭിക്കുമ്പോള്‍ റിഷഭ് പന്തിന് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും അവസരമുണ്ട്.

Also Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍Also Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

ധവാന്‍ കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നു

ധവാന്‍ കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നു

നിലവിലെ ഇന്ത്യന്‍ ഏകദിന ടീമിലെ ഇടം കൈയന്‍മാരില്‍ വലിയ പ്രശസ്തി ലഭിക്കുന്ന ബാറ്റ്‌സ്മാനെന്ന നിലയില്‍ ആരെയും ചൂണ്ടിക്കാട്ടാനാവില്ല. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍ ധവാനെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്ന ധവാന്‍ നിലവിലെ ഇന്ത്യയുടെ ഏകദിനത്തിലെ വിശ്വസ്തനായ ഓപ്പണര്‍മാരിലൊരാള്‍ കൂടിയാണ്.

ഇന്ത്യക്കായുള്ള ധവാന്റെ സംഭാവന വളരെ വലുതാണെന്നാണ് ബംഗാര്‍ പ്രശംസിച്ചത്. സൗരവ് ഗാംഗുലിയെപ്പോലെ വാഴ്ത്തപ്പെടേണ്ട താരം തന്നെയാണ് ധവാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഏകദിന ക്രിക്കറ്റ് താരമെന്ന നിലയില്‍ അര്‍ഹിച്ച പ്രശംസ ധവാന് ലഭിക്കുന്നില്ല. ഇന്ത്യക്കായി കളിച്ച മികച്ച ഇടം കൈയന്‍മാരെ ഓര്‍ക്കുമ്പോള്‍ ആദ്യം സൗരവ് ഗാംഗുലിയെയാവും ഓര്‍ക്കുക.

Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

ധവാന് ഏകദിനത്തില്‍ മാത്രം അവസരം

ധവാന് ഏകദിനത്തില്‍ മാത്രം അവസരം

ഇടം കൈയന്‍മാരില്‍ പിന്നീട ഓര്‍ക്കുക ഗൗതം ഗംഭീറിനെ. എന്നാല്‍ അടുത്തതാര്?.ധവാന്റെ സ്ഥിരത അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. എന്നാല്‍ അവന്റെ മനോഭാവം വളരെ മികച്ചതാണ്. ജീവിതത്തിലും കരിയറിലും നടന്ന ഒന്നിനെക്കുറിച്ചോര്‍ത്തും അവന്‍ നിരാശപ്പെടുന്നത് കണ്ടിട്ടില്ല. അതാണ് അവന്റെ കാഴ്ചപ്പാട്. മികച്ച വ്യക്തിയാണവന്‍'-ബംഗാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.

ശിഖര്‍ ധവാനെ നിലവില്‍ ഏകദിനത്തിലേക്ക് മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നത്. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിച്ചിട്ടും ഇന്ത്യ ധവാനെ ടി20യിലേക്ക് പരിഗണിക്കുന്നില്ല. ഇന്ത്യയുടെ പുതിയ ശൈലി ആക്രമണോത്സകതയില്‍ ഊന്നിയതാണ്. ധവാന്‍ പതിയെ തുടങ്ങി സ്‌കോര്‍ ഉയര്‍ത്തുന്ന താരമാണ്. ഏകദിനത്തില്‍ ധവാന്റെ ശൈലി ഇന്ത്യക്ക് ഗുണമാവുമെങ്കിലും ടി20യില്‍ അത്ര പോരെന്ന് തന്നെ പറയാം.

Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

ടെസ്റ്റില്‍ കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നു

ടെസ്റ്റില്‍ കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നു

ടെസ്റ്റില്‍ ധവാനെ ഇന്ത്യക്ക് ഇനിയും പരിഗണിക്കാമായിരുന്നു. ഇന്ത്യയുടെ പല ഓപ്പണര്‍മാരും ടെസ്റ്റില്‍ ഫ്‌ളോപ്പായപ്പോഴും ധവാനെ ഇന്ത്യ പരിഗണിച്ചില്ല. വീണ്ടും അവസരം കൊടുത്താല്‍ കൂടുതല്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ വലിയ പിന്തുണ ധവാന് നല്‍കിയില്ല. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ധവാന്‍ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്തായാലും ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ഹീറോ തന്നെയാണ് ധവാനെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യക്കായി 34 ടെസ്റ്റില്‍ നിന്ന് 2315 റണ്‍സും 159 ഏകദിനത്തില്‍ നിന്ന് 6651 റണ്‍സും 68 ടി20യില്‍ നിന്ന് 1759 റണ്‍സുമാണ് ധവാന്റെ സമ്പാദ്യം. 206 ഐപിഎല്ലില്‍ നിന്നായി 6424 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. നിലവില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ് ധവാന്‍. ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അംഗീകാരങ്ങളും ബഹുമതികളും ധവാന്‍ അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.

Story first published: Friday, October 7, 2022, 16:26 [IST]
Other articles published on Oct 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X