വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിക്കാത്തവര്‍ കോച്ചാവരുത്- യുവിയുടെ അഭിപ്രായം ശരിയോ? പ്രതികരിച്ച് ബാംഗറും ഹെസ്സനും

ബാറ്റിങ് കോച്ച് വിക്രം റാത്തോഡിനെയാണ് യുവി വിമര്‍ശിച്ചത്

yuvi

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ബാറ്റിങ് കോച്ചായ വിക്രം റാഥോഡിനെ വിമര്‍ശിച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രംഗത്തു വന്നിരുന്നു. ഇന്ത്യന്‍ ബാറ്റിങ് കോച്ചായ വിക്രം റാത്തോഡിനെ കുറിച്ചായിരുന്നു യുവി തരംതാഴ്ത്തി സംസാരിച്ചത്. റാഥോഡ് തന്റെ സുഹൃത്താണ്. ഈ ടി20 തലമുറയിലെ താരങ്ങളെ അദ്ദേഹത്തിന് സഹായിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? താരങ്ങളെ സഹായിക്കാന്‍ അത്രയും ഉയര്‍ന്ന നിലവാരത്തില്‍ അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്നതായി നിങ്ങള്‍ക്കു തോന്നുന്നുണ്ടോയെന്നും യുവി ചോദിച്ചിരുന്നു.

വിദേശ ലീഗ് വേണ്ട... എന്തു കൊണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ വിലക്കുന്നു? ഇതാണ് കാരണംവിദേശ ലീഗ് വേണ്ട... എന്തു കൊണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ വിലക്കുന്നു? ഇതാണ് കാരണം

എന്തുകൊണ്ട് ഹാര്‍ദിക് 228ാം നമ്പര്‍ ജഴ്‌സിയണിഞ്ഞു? വെറുതെയല്ല, കൃത്യമായ കാരണമുണ്ട്!!എന്തുകൊണ്ട് ഹാര്‍ദിക് 228ാം നമ്പര്‍ ജഴ്‌സിയണിഞ്ഞു? വെറുതെയല്ല, കൃത്യമായ കാരണമുണ്ട്!!

യുവിയുടെ ഈ അഭിപ്രായത്തിനെതിരേ വ്യത്യസ്തമായ പ്രതികരണങ്ങളാണ് പിന്നീടുണ്ടായത്. താന്‍ ഇതിനു യോജിക്കുന്നില്ലെന്നായിരുന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ പ്രതികരണം. മികച്ചൊരു കോച്ചാവാന്‍ ഒരു പാട് മല്‍സരങ്ങളില്‍ കളിക്കുകയെന്നത് പ്രധാനമല്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ യുവിയുടെ അഭിപായത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്രിക്കറ്റ് ഡയറക്ടറായ മൈക്ക് ഹെസ്സനും.

താരങ്ങളെ സഹായിക്കുന്നവരാവണം

ടീമിലെത്തിയാല്‍ താരത്തെ സഹായിക്കാന്‍ സാധിക്കുന്നയാളാവണം കോച്ചെന്നു ആറു വര്‍ഷം ന്യൂസിലാന്‍ഡിനെ പരിശീലിപ്പിച്ച വ്യക്തി കൂടിയായ ഹെസ്സന്‍ വ്യക്തമാക്കി. അനുഭവസമ്പത്ത് കുറഞ്ഞവര്‍ കോച്ചിങിലക്കു വരുന്നത് താരങ്ങള്‍ക്കു ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോച്ചെന്ന നിലയില്‍ തന്നെ സഹായിക്കാന്‍ അയാള്‍ക്കു സാധിക്കുമെന്ന് താരത്തിനു തോന്നുമ്പോള്‍ മാത്രമേ ആ കോച്ചിന് ബഹുമാനം ലഭിക്കുകയുള്ളൂ. ചില കോച്ചുമാര്‍ക്ക് ഇതു നേടിയെടുക്കാന്‍ ഒരുപാട് സമയം വേണ്ടിവരും. തനിക്കു സഹായമാവുമെന്ന് ഒരു താരത്തിന് കോച്ചിനെക്കൊണ്ട് തോന്നേണ്ടത് വളരെ പ്രധാനമാണ്. ഇതിനു വേണ്ടി കോച്ച് താന്‍ കളിച്ചിരുന്ന കാലത്തെ ഒരുപാട് കഥകളോ, അനുഭവങ്ങളോ ഒന്നും പറയേണ്ടതില്ലെന്നും ഹെസ്സന്‍ വ്യക്തമാക്കി.

കോച്ചിന്റെ റോള്‍

ഒരു ടീമില്‍ കോച്ചിന്റെ റോള്‍ താരത്തെ ഏറ്റവും മികച്ച ഫോമില്‍ കളിക്കാന്‍ സഹായിക്കുകയെന്നതാണ്. കളിക്കളത്തില്‍ നിന്നും നേരേ പരിശീലന രംഗത്തേക്കു വരുന്നവര്‍ താരങ്ങളോട് തങ്ങളുടെ അനുഭവങ്ങളെല്ലാം പറഞ്ഞ് ആദ്യത്തെ ആഴ്ച മുഷിപ്പിക്കുക തന്നെ ചെയ്യുമെന്നും ഹെസ്സന്‍ ചൂണ്ടിക്കാട്ടി.
ആഭ്യന്തര ക്രിക്കറ്റില്‍ ഒരിക്കല്‍പ്പോലും കളിച്ചിട്ടില്ലാത്ത വ്യക്തി കൂടിയാണ് ഹെസ്സന്‍. എന്നിട്ടും നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഈ സീസണിനു മുന്നോടിയായാണ് ഹെസ്സന്‍ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം ചേര്‍ന്നത്.

ഗംഭീറിനെ പിന്തുണച്ച് ബാംഗര്‍

കോച്ചാവുന്നയാള്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ കളിച്ചു പരിചയം വേണമെന്ന യുവരാജിന്റെ അഭിപ്രായത്തോടു താന്‍ അത്ര യോജിക്കുന്നില്ലെന്നു ബാംഗര്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന ഒരാള്‍ കോച്ചിങ് രംഗത്തേക്കു വരികയാണെങ്കില്‍ അയാള്‍ക്ക് ഒരു താരത്തിന്റെ ശരാശരി കഴിവും ആ താരം കടന്നു പോവുന്ന അവസ്ഥയുമൊന്നും മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. കോച്ചിങ് രംഗത്തേക്കു കടക്കുമ്പോള്‍ ലഭിക്കുന്ന ക്ലാസ്സുകളില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ഉപദേശം കഴിഞ്ഞ കാലവുമായുള്ള ബന്ധം വിച്ഛേദിക്കുകയെന്നതാണ്. അടിസ്ഥാനപരമായി പറയുകയാണെങ്കില്‍ നിങ്ങള്‍ കളിച്ചിരുന്നതു പോലെ ഒരു കോച്ചായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നതാണെന്നും ബാംഗര്‍ വിശദമാക്കി.
ഇന്ത്യക്കു വേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും മാത്രമേ ബാംഗര്‍ കളിച്ചിട്ടുള്ളൂ. എന്നാല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇന്ത്യന്‍ പരിശീലകസംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു.

Story first published: Friday, May 22, 2020, 19:01 [IST]
Other articles published on May 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X