Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ വിജയത്തില്‍ സന്തോഷം അടക്കാനാകാതെ സാനിയ മിര്‍സ പറഞ്ഞത്‌

പാക്കിസ്ഥാന്‍ വിജയത്തില്‍ സന്തോഷം അടക്കാനാകാതെ സാനിയ മിര്‍സ

ബര്‍മിങ്ഹാം: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍കൂടി ജയിച്ചാല്‍ മറ്റു ടീമുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് സെമി ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യയ്‌ക്കെതിരായ വമ്പന്‍ തോല്‍വിയുടെ ആഘാതത്തില്‍നിന്നും ടീം കരകയറിയതോടെ ആരാധകരും ആവേശത്തിലാണ്.

ഇന്ത്യയ്‌ക്കെതിരായ തോല്‍വി ടീമിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനും സഹകളിക്കാര്‍ക്കും മാത്രമല്ല കളിക്കാരുടെ ഭാര്യമാരും ആക്ഷേപത്തിന് ഇരയായി. പാക് താരം ഷൊയബ് മാലിക്കിന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപത്തിനിരയായത്.

പാക് വിജയത്തിനൊപ്പം സാനിയയും

പാക് വിജയത്തിനൊപ്പം സാനിയയും

ഇപ്പോഴിതാ, ലോകകപ്പില്‍ പാക്കിസ്ഥാന്‍ തിരിച്ചെത്തിയതോടെ സാനിയയും ആവേശത്തിലാണ്. പാക്കിസ്ഥാന്റെ ഗംഭീരമായ കളിയാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുമായാണ് സാനിയ എത്തിയത്. നേരത്തെ, ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ അധിക്ഷേപം കടുത്തതിനെ തുടര്‍ന്ന് സാനിയ താന്‍ ട്വിറ്ററില്‍നിന്നും വിട്ടുനില്‍ക്കുകയാണെന്ന് പറഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ താരങ്ങളുടെ വിരുന്ന്

പാക്കിസ്ഥാന്‍ താരങ്ങളുടെ വിരുന്ന്

ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന്റെ തലേദിവസം പാക് ക്രികറ്റ് താരങ്ങളും കുടുംബങ്ങളും ഹോട്ടലില്‍ വിരുന്ന് നടത്തിയത് ഏറെ വിവാദമായിരുന്നു. സാനിയ മിര്‍സയും ഭര്‍ത്താവ് ഷൊയബ് മാലിക്കും സംഘത്തിലുണ്ടായിരുന്നു. ഇതോടെ തോല്‍വിയുടെ കാരണക്കാരി സാനിയയാണെന്നുവരെ പാക് ആരാധകര്‍ അധിക്ഷേപിച്ചു. വിരുന്നിന്റെ വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

സാനിയയുടെ മറുപടി

സാനിയയുടെ മറുപടി

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാതെയാണ് ഇത്തരമൊരു വീഡിയോ എടുത്തതെന്നും ഇത് ശരിയായില്ലെന്നുമാണ് സാനിയ അന്ന് മറുപടി നല്‍കിയത്. ഡിന്നറിന് പോയാന്‍ എന്താണ് കുഴപ്പം. ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ അനുവാദമുണ്ടെന്നും വിഡ്ഡികള്‍ക്ക് വേറെ ജോലിയില്ലേയെന്നും സാനിയ ട്വീറ്റ് ചെയ്തു. പുകവലിയും ഭക്ഷണവും പാക്കിസ്ഥാന്‍ കളിക്കാരുടെ ശാരീരിക ക്ഷമതയെ ബാധിച്ചെന്ന ആരോപണത്തിനാണ് സാനിയയുടെ മറുപടി.


Story first published: Thursday, June 27, 2019, 12:40 [IST]
Other articles published on Jun 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+